ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

Written By:

പെമ്പിള്ളേര്‍ക്ക് മാത്രമായുള്ളതാണോ ടിവിഎസ് സ്‌കൂട്ടി പെപ്+? ഒരുപക്ഷെ, സ്ത്രീജനങ്ങളെ മാത്രം ലക്ഷ്യമിട്ടാകും സ്‌കൂട്ടി പെപ്+ നെ ടിവിഎസ് ഒരുക്കിയത്; ടിവിഎസിന്റെ പരസ്യം പലപ്പോഴും പറഞ്ഞു വെയ്ക്കുന്നതും ഇതു തന്നെ.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

അതുകൊണ്ടാകാം 'പ്രെറ്റി ഗേള്‍' ഇമേജുള്ള സ്‌കൂട്ടി പെപ്+ ല്‍ കറങ്ങിയടിക്കുന്ന ആമ്പിള്ളേരെ അധികം കാണാന്‍ സാധിക്കാത്തത്. എന്നാല്‍ സ്‌കൂട്ടി പെപ്+ ഓടിക്കുന്ന ആമ്പിള്ളേരുമുണ്ടെന്ന് ബംഗളൂരുവിലെ ചില വിരുതര്‍ കാണിച്ചിരിക്കുകയാണ്.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

നേരത്തെ സൂചിപ്പിച്ച സ്‌കൂട്ടി പെപിന്റെ പ്രെറ്റി ഗേള്‍ ഇമേജ്, സ്വന്തം ഇമേജിനെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ മോഡലിനെ ഇവര്‍ ഒന്ന് മിനുക്കി എടുത്തു എന്ന് മാത്രം.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

'സൗന്ദര്യം കുറച്ച് മസില്‍ കൂട്ടി ഒരു സ്‌കൂട്ടി പെപ്!'; ടിവിഎസ് സ്‌കൂട്ടി പെപ്+ നെ സാക്ഷാല്‍ കെടിഎം ഡ്യൂക്കാക്കി മാറ്റുകയായിരുന്നു ഇവര്‍.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

കാഴ്ചയില്‍ സ്‌കൂടി പെപിന് കെടിഎം 125 ല്‍ ഉണ്ടായ 'ബേബി ഡ്യൂക്കാ'ണ് ഈ അവതാരം.

Recommended Video
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

മുന്‍തലമുറ കെടിഎം ഡ്യൂക്കില്‍ നിന്നും കടമെടുത്ത ഹെഡ്‌ലാമ്പും, ഹാന്‍ഡില്‍ബാറും, ബോഡി പാനലുകളുമാണ് സ്‌കൂട്ടി പെപ്+ ൽ ഒരുങ്ങുന്നത്.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

കൂടാതെ, കെടിഎം ഡ്യൂക്കിനെ അനുസ്മരിപ്പിക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റും, ട്യൂബുലാര്‍ ട്രെലിസ് ഫ്രെയിമുമാണ് ടിവിഎസ് സ്‌കൂട്ടി പെപ്+ ല്‍ ഇടംപിടിക്കുന്നതും.

ഇതാണ് 'ബേബി ഡ്യൂക്ക്', സ്‌കൂട്ടി പെപും കെടിഎം ഡ്യൂക്കും ചേര്‍ന്നുണ്ടായ സങ്കരയിനം

അതേസമയം, സ്‌കൂട്ടി പെപിന്റെ മെക്കാനിക്കല്‍ മുഖത്തേക്ക് വരുമ്പോള്‍ ഓസ്ട്രിയന്‍ പാരമ്പര്യം കാണാന്‍ സാധിക്കില്ല. 4.93 bhp കരുത്തും 5.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 88 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടി പെപ്+ ല്‍ ഒരുങ്ങുന്നത്.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ മാത്രമാണ് ഈ സ്‌കൂട്ടിയുടെ പരമാവധി വേഗത. എന്തായാലും ഇപ്പോള്‍ ബേബി ഡ്യൂക്കിന് ആരാധകര്‍ ഒരുപാടാണ്.

English summary
This TVS Scooty Pep+ Dresses Up To Look Like A KTM 125 Duke. Read in Malayalam.
Story first published: Monday, September 4, 2017, 17:33 [IST]
Please Wait while comments are loading...

Latest Photos