ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

Written By:

ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍ എത്തി. 48038 രൂപ വിലയിലാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

To Follow DriveSpark On Facebook, Click The Like Button
ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

നാല് പുതിയ മാറ്റ് കളര്‍ ഓപ്ഷനുകളിലും സ്‌കൂട്ടി സെസ്റ്റിനെ ടിവിഎസ് അണിനിരത്തുന്നു. മാറ്റ് ബ്ലു, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് ബ്ലാക് എന്നീ നിറഭേദങ്ങളിലാണ് സ്‌കൂട്ടി സെസ്റ്റ് 110 ലഭ്യമായിട്ടുള്ളത്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

അതേസമയം, നിലവിലെ മോഡലുകളില്‍ ടിവിഎസ് നല്‍കിയിട്ടുള്ള നാല് നിറഭേദങ്ങളിലും പുതിയ സ്‌കൂട്ടി സെസ്റ്റിനെ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

എഞ്ചിന്‍ മുഖത്തും ഏറെ മാറ്റങ്ങളില്ലാതെയാണ് ബിഎസ് IV വേരിയന്റ് സ്‌കൂട്ടി സെസ്റ്റിനെ ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി CVTi എഞ്ചിനിലാണ് സ്‌കൂട്ടി സെസ്റ്റ് എത്തുന്നത്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

7.9 bhp കരുത്തും 8.7 Nm torque ഉം ഏകുന്നതാണ് സ്‌കൂട്ടി സെസ്റ്റിന്റെ എഞ്ചിന്‍. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ടിവിഎസ് ബന്ധപ്പെടുത്തിയിട്ടുള്ളത്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

62 കിലോമീറ്ററാണ് സ്‌കൂട്ടി സെസ്റ്റ് 110 ല്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ടിവിഎസ് സ്‌കൂട്ടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

പുതിയ 3D ലോഗോ, അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് ലൈറ്റ്, സില്‍വര്‍ ഓക് ഇന്റീരിയര്‍ പാനല്‍, ഡ്യൂവല്‍ ടോണ്‍ സീറ്റ് കളര്‍ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ സ്‌കൂട്ടി സെസ്റ്റില്‍ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

മലിനീകരണ മാനദണ്ഡമായ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന സ്‌കൂട്ടി സെസ്റ്റില്‍ ഡെയ്‌ടൈം റണിംഗ് ലാമ്പുകള്‍ ഇടംപിടിക്കുന്നു.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 'കളര്‍ഫുളായി' എത്തി

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനെ ടര്‍ഖോയിസ് ബ്ലു, പേള്‍ ബീച്ച്, പവര്‍ഫുള്‍ പിങ്ക്, സിട്രസ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് ടിവിഎസ് അണിനിരത്തുന്നത്.

കൂടുതല്‍... #ടിവിഎസ് #new launch
English summary
TVS Scooty Zest 110 With BSIV Engine Launched In India. Read in Malayalam.
Story first published: Tuesday, May 23, 2017, 9:50 [IST]
Please Wait while comments are loading...

Latest Photos