വീണ്ടും വിലക്കുറവ്; പ്രീ-ജിഎസ്ടി ഒാഫറുകളുമായി യുഎം മോട്ടോർസൈക്കിളും

Written By:

ജിഎസ്ടി പശ്ചാത്തലത്തില്‍ യുഎം ലോഹിയ ടൂ-വീലറും മോഡലുകളുടെ വില വെട്ടിക്കുറച്ചു. റെനഗേഡ് സ്‌പോര്‍ട്‌സ് എസ്, റെനഗേഡ് കമ്മാന്‍ഡോ മോട്ടോര്‍സൈക്കിളുകളിലാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെനഗേഡ് സ്‌പോര്‍ട്‌സ് എസില്‍ 4199 രൂപയും, റെനഗേഡ് കമ്മാന്‍ഡോയില്‍ 5684 രൂപയും യുഎം മോട്ടോര്‍സൈക്കിള്‍ കുറച്ചു. ജൂലായ് ഒന്നിന് മുമ്പ് തന്നെ ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോഡലുകളുടെ വില കമ്പനി കുറച്ചിരിക്കുന്നത്.

അമേരിക്കന്‍ കമ്പനി യുഎം ഇന്റര്‍നാഷണലുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ലോഹിയ ഓട്ടോ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തുന്നത്. 

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ 350 സിസിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറയും.

നിലവില്‍ 178,518 രൂപ വിലയിലാണ് യുഎം റെനഗേഡ് സ്‌പോര്‍ട് എസ് വിപണിയില്‍ എത്തുന്നത്. അതേസമയം, റെനഗേഡ് കമ്മാന്‍ഡോ എത്തുന്നത് 184,397 രൂപ വിലയിലാണ് (പൂനെ എക്‌സ്‌ഷോറൂം വില).

30 ശതമാനമാണ് നിലവില്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മേലുള്ള നികുതി. ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ ജൂലായ് ഒന്ന് മുതല്‍ 28 ശതമാനമായാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ നികുതി ചുമത്തുക.

അതേസമയം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകളുടെ വില ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വര്‍ധിക്കും. റോയല്‍ എന്‍ഫീല്‍ഡിന് ഒപ്പം, പ്രീമിയം മോട്ടോര്‍സൈക്കിളായ കെടിഎമ്മുകളുടെയും വില വര്‍ധിക്കുന്നതിന് ഇത് കാരണമാകും.

നിലവില്‍ ജൂലായ് ഒന്നിന് മുമ്പ് തന്നെ പഴയ സ്റ്റോക്ക് വിറ്റ് തീര്‍ക്കാനുള്ള തിരക്കിലാണ് ഡീലര്‍ഷിപ്പുകള്‍.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
UM Motorcycles Are Now Cheaper To Buy In India. Read in Malayalam.
Story first published: Friday, June 23, 2017, 14:20 [IST]
Please Wait while comments are loading...

Latest Photos