വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

Written By:

പുതിയ വെസ്പ 946 എംപോറിയോ അര്‍മാനി സ്‌കൂട്ടറിനെ അവതരിപ്പിക്കുമ്പോള്‍ വില്‍പനയായിരുന്നില്ല പിയാജിയോ ലക്ഷ്യമിട്ടിരുന്നത്. 12.04 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തിയ വെസ്പ 946 എംപോറിയ അര്‍മാനി, യഥാര്‍ത്ഥത്തില്‍ 2016 ഓട്ടോ എക്‌സ്‌പോയുടെ താരവുമായിരുന്നു.

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

'കളക്ടേഴ്‌സ് ഐറ്റ'മായാണ് വെസ്പ 946 എംപോറിയോ അര്‍മാനിയെ പിയാജിയോ നല്‍കിയത്. എന്നാല്‍ അവതരിച്ച് പത്ത് മാസത്തിന് ശേഷവും മോഡലിന് ഒരു ഉപഭോക്താവിനെ പോലും ലഭിച്ചില്ല എന്ന് വന്നാലോ?

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

ഇതാണ് വെസ്പ 946 എംപോറിയോ അര്‍മാനിയ്ക്ക് സംഭവിച്ചതും. ഇപ്പോള്‍ പിയാജിയോ നിരയില്‍ നിന്നും വെസ്പ 946 എംപോറിയോ അര്‍മാനി വിടപറയാന്‍ ഒരുങ്ങുകയാണ്.

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

കാരണം വില്‍പനയല്ല; അര്‍മാനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മോഡലിന്റെ പിന്‍മാറ്റം. ശ്രദ്ധ പിടിച്ച് പറ്റുന്ന റെട്രോ ഡിസൈനാണ് വെസ്പ 946 ന്റെ പ്രധാന സവിശേഷത.

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

പഴമ വിളിച്ചോതുന്ന ഫ്‌ളോട്ടിംഗ് സീറ്റാണ് (പിടി മുറുക്കാനുള്ള പില്ല്യണ്‍ ഇല്ല എന്നതും ശ്രദ്ധേയം) സ്കൂട്ടറിന് കൂട്ടായെത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ലാമ്പുകളം, എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും വെസ്പ 946 ന്റെ വിശേഷങ്ങളാണ്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

വെസ്പയുടെ 40 ആം വാര്‍ഷികത്തിന്റെ ഭാഗമായാണ് വെസ്പ 946 എംപോറിയോ അര്‍മാനി സ്‌കൂട്ടറിനെ പിയാജിയോ ഒരുക്കിയത്.

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

സ്റ്റീല്‍ മോണോകോഖ് ചാസിയില്‍ ഒരുങ്ങിയ എംപോറിയോ അര്‍മാനി സ്‌കൂട്ടര്‍, മാറ്റ് ബ്ലാക് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 125 സിസിയാണ് മോഡലിന്റെ എഞ്ചിന്‍ കരുത്ത്.

വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്‌കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു

ഇന്ത്യന്‍ വിപണി കണ്ട ആദ്യ അത്യാധുനിക സ്‌കൂട്ടര്‍ കൂടിയാണ് വെസ്പ 946 എംപോറിയോ അര്‍മാനി.

ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ആന്റി സ്ലിപ് റെഗുലേറ്റര്‍, 220 ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, 120/70-12 ഫ്രണ്ട് ടയര്‍, 130/70-12 റിയര്‍ ടയര്‍, 8.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ വിശേഷങ്ങള്‍.

കൂടുതല്‍... #പിയാജിയോ #piaggio
English summary
Vespa 946 Scooter Found No Buyers In India – Now Discontinued. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark