ആകെ മൊത്തം ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

Written By:

വിപണിയില്‍ പ്രീമിയം സ്‌കൂട്ടര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയ അവതാരമാണ് പിയാജിയോ വെസ്പ. പ്രീമിയം വിഭാഗത്തിലെ പരിമിത സാധ്യതകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ തനത് വ്യക്തി മുദ്ര പതിപ്പിക്കാന്‍ പിയാജിയോ വെസ്പയ്ക്ക് സാധിച്ചു.

To Follow DriveSpark On Facebook, Click The Like Button
ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

വെസ്പയുടെ പുതിയ പതിപ്പ്, വെസ്പ റെഡുമായി വീണ്ടും വിപണിയില്‍ സജ്ജീവമാകാനുള്ള ഒരുക്കത്തിലാണ് പിയാജിയോ. പുതിയ വെസ്പ റെഡ് ഓക്ടോബര്‍ 3 ന് വിപണിയില്‍ അവതരിക്കും.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

എയിഡ്‌സ് രോഗികള്‍ക്ക് പിന്തുണ നല്‍കുകയാണ് പുതിയ വെസ്പ റെഡിലൂടെ പിയാജിയോ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി റെഡ് എന്ന സന്നദ്ധ സംഘടനയുമായി വെസ്പ കൈകോര്‍ത്തിരിക്കുകയാണ്.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

വെസ്പ റെഡിന്റെ ഓരോ വില്‍പനയിലും ഒരു നിശ്ചിത തുക, എയിഡ്‌സ് രോഗികള്‍ക്കായി കമ്പനി മാറ്റി വെയ്ക്കും. സന്നദ്ധ സംഘടനയായ റെഡിന് ഓരോ വെസ്പ 946 സ്‌കൂട്ടര്‍ വില്‍പനയില്‍ നിന്നും 150 ഡോളറാണ്, രാജ്യാന്തര വിപണിയില്‍ നിന്നും പിയാജിയോ നല്‍കുന്നത്.

Recommended Video
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

പൂര്‍ണമായും റെഡ് കളര്‍ സ്‌കീമില്‍ ഒരുങ്ങുന്നതാണ് വെസ്പ 946 ന്റെ രാജ്യാന്തര പതിപ്പ്. 2006 ല്‍ സ്ഥാപിതമായ റെഡ്, എച്ച്‌ഐവി ബാധിതരുടെ പിന്തുണയ്ക്കായി 45 കോടി ഡോളര്‍ ഇതിനകം രാജ്യാന്തര ഫണ്ടുകളിലൂടെ നല്‍കി കഴിഞ്ഞു.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

അതേസമയം യഥാര്‍ത്ഥ വെസ്പ 946 റെഡിനെയല്ല ഇന്ത്യയില്‍ പിയാജിയോ അവതരിപ്പിക്കുക. പകരം നിലവിലുള്ള 125 സിസി, 150 സിസി വെസ്പ സ്‌കൂട്ടറുകളില്‍ റെഡ് വേരിയന്റായാണ് പുതിയ പതിപ്പ് എത്തുക.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

വിഎക്‌സ്എല്‍, എസ്എക്‌സ്എല്‍, എലഗാന്റെ, സ്റ്റാന്‍ഡേര്‍ഡ് വെസ്പ എന്നിവയാണ് പിയാജിയോ വെസ്പയുടെ ഇന്ത്യന്‍ നിര. നേരത്തെ, 12.04 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗില്‍ വെസ്പ 946 എംപോറിയോ അര്‍മാനിയെ പിയാജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ഉപഭോക്താക്കളെ ലഭിക്കാത്ത സാഹചര്യത്തിലും, ഗിയോര്‍ജിയോ അര്‍മാനിയുമായുള്ള കരാര്‍ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലും മോഡലിനെ കമ്പനി പിന്‍വലിച്ചു.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

10.45 bhp കരുത്തേകുന്ന 125 സിസി എഞ്ചിനിലും, 11.44 bhp കരുത്തേകുന്ന 150 സിസി എഞ്ചിനിലുമാണ് വെസ്പ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ഒരുങ്ങുന്നത്. പുതിയ വെസ്പ റെഡിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങളുണ്ടാകില്ല.

ചുവപ്പ് മയം; വെസ്പ റെഡുമായി പിയാജിയോ വരുന്നു

നിലവില്‍ 71,000 രൂപ മുതല്‍ 97,000 രൂപ വരെയാണ് വെസ്പ സ്‌കൂട്ടറുകളുടെ വില. മോഡലുകളെ ആശ്രയിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വിലവര്‍ധനവിലാകും പുതിയ വെസ്പ റെഡ് എഡിഷനുകള്‍ ലഭ്യമാവുക.

കൂടുതല്‍... #vespa #വെസ്പ
English summary
Vespa RED India Launch Date Revealed. Read in Malayalam.
Story first published: Thursday, September 28, 2017, 12:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark