2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

Written By:

എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരമാണ് ഉള്ളത്. ഒരു കാലത്ത് യമഹയും, സുസൂക്കിയും അടക്കി വാണിരുന്ന ശ്രേണിയിലേക്ക് പുത്തന്‍ താരങ്ങള്‍ കടന്നെത്തിയത് ഇന്ത്യന്‍ അതിവേഗ സങ്കല്‍പങ്ങള്‍ക്ക് പുതിയമുഖം നല്‍കി.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

അത്തരത്തില്‍ ഇന്ന് ഇന്ത്യയില്‍ ഏറെ പ്രചാരം ഉള്ള മോഡലാണ് കെടിഎം ഡ്യൂക്കുകള്‍. കെടിഎമ്മില്‍ നിന്നുമുള്ള ഡ്യൂക്ക് 390 യ്ക്ക് വലിയ ആരാധകശൃഖലയാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളതും.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

എന്നാല്‍ പുതുതലമുറ കെടിഎം ഡ്യൂക്ക് 390 യും യമഹ R3 യും തമ്മില്‍ ഒരു മത്സരം വെച്ചാല്‍ ആര് ജയിക്കും? കെടിഎം ഡ്യൂക്ക് 390 യാകുമെന്ന് മിക്കവരും നിസംശയം പറയും.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ എന്‍ട്രി-ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് ഡ്യൂക്ക് 390 എന്നത് തന്നെ ഇതിന് കാരണം.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

യമഹ R3 യെ അപേക്ഷിച്ച് കൂടുതല്‍ കരുത്തിലും കൂടുതല്‍ ടോര്‍ഖിലുമാണ് ഡ്യൂക്ക് ഒരുങ്ങിയിട്ടുള്ളത്. ഇതിന് പുറമെ, യമഹ R3 യെക്കാളും കുറഞ്ഞ ഭാരത്തിലാണ് ഡ്യൂക്ക് 390 എത്തുന്നത്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

കടലാസിലെ കണക്കുകളില്‍ യമഹ R3 യെ കെടിഎം ഡ്യൂക്ക് 390 ബഹുദൂരം പിന്നിലാക്കും എന്നതില്‍ യാതൊരു സംശയവുമില്ല. 43 bhp കരുത്തും 37 Nm toque ഉം ഉത്പാദിപ്പിക്കുന്ന 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ഡ്യൂക്ക് 390 വന്നെത്തുന്നത്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

എഞ്ചിനൊപ്പം നല്‍കിയിട്ടുള്ളതോ, 6 സ്പീഡ് ഗിയര്‍ബോക്‌സും ഫ്യൂവല്‍ ഇഞ്ചക്ഷനും.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

അതേസമയം യമഹ R3 യുടെ കരുത്ത് എന്താണ്?

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

41 bhp കരുത്തും 29.6 Nm torque ഉം നല്‍കുന്ന 321 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് യമഹ R3 യ്ക്ക് ഉള്ളത്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികതയില്‍ ഒരുങ്ങുന്ന R3 യിലും 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംനേടുന്നത്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

നേരത്തെ സൂചിപ്പിച്ചത് പോലെ ഭാരത്തിലും മുന്നിട്ട് നില്‍ക്കുന്നത് കെടിഎം ഡ്യൂക്ക് 390 തന്നെയാണ്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

169 കിലോഗ്രാം ഭാരമുള്ള R3 യ്ക്ക് മുന്നില്‍ 163 കിലോഗ്രാം ഭാരമുള്ള കെടിഎം ഡ്യൂക്ക് 390 ആധിപത്യം നേടുമെന്നതിലും സംശയമുണ്ടാകില്ല.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

എന്നാല്‍ ഇതൊക്കെ കടലാസിലെ കണക്കുകള്‍ അല്ലേ എന്ന് സൂചിപ്പിച്ച് വികാസ് രചമല്ല സമര്‍പ്പിക്കുന്ന വീഡിയോ എതൊരു ഡ്യൂക്ക് ആരാധകനും നിരാശ നല്‍കും.

കണക്കുകളുടെ പിന്‍ബലത്തില്‍ കുതിപ്പ് നടത്തുന്ന കെടിഎം ഡ്യൂക്ക് 390 യെ മറികടന്ന് മുന്നേറുന്ന R3, യമഹ ആരാധകരുടെ മനം കവര്‍ന്ന് കൊണ്ടിരിക്കുകയാണ്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

അതിവേഗ ട്രാക്ക് മത്സരങ്ങളില്‍ നൂതന സാങ്കേതികത പശ്ചാത്തലമായെത്തുന്ന യമഹ ബൈക്കുകള്‍ എന്നും രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

അതിവേഗ മോഡലുകള്‍ക്ക് ഇടയിലെ ബെഞ്ച്മാര്‍ക്കായി പോലും യമഹ മോഡലുകളെ പരിഗണിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

വലുപ്പമേറിയ എഞ്ചിനില്‍ ഒരുങ്ങിയ R25 ആണ് യമഹ R3. R സീരിസിലെ മറ്റ് അംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, R3 നല്‍കുന്നത് ക്രൂയിസര്‍ അനുഭവം മാത്രമാണെന്ന പരിഭവവും ആരാധകര്‍ക്ക് ഉണ്ട്.

2017 കെടിഎം ഡ്യൂക്ക് 390 Vs യമഹ R3 — ആര് ജയിക്കും?; വീഡിയോ കാണാം

ട്രാക്ക്-റോഡ് റൈഡുകള്‍ക്ക് അനുയോജ്യമായ തരത്തിലാണ് R3 യെ യമഹ ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍... #കെടിഎം #ktm
English summary
New KTM Duke 390 Vs. Yamaha R3 Video. Read in Malayalam.
Story first published: Wednesday, May 10, 2017, 16:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark