കെടിഎം ഡ്യൂക്കിനെ വെല്ലാൻ യമഹ എഫ്‌സി 25 അവതരിച്ചു...

Written By:

യമഹയുടെ പുതിയ എഫ്‌സി 25 ബൈക്ക് അവതരിച്ചു. ഈ ഇന്ത്യൻ നിർമിത ബൈക്കിന് ദില്ലി എക്സ്ഷോറൂം 1.19 ലക്ഷം രൂപയാണ് വില.

To Follow DriveSpark On Facebook, Click The Like Button
കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

എയർകൂൾഡ് ഫ്യുവൽ ഇൻഞ്ചെക്ക്റ്റഡ് സിങ്കിൽ സിലിണ്ടർ എൻജിനാണ് എഫ്‌സി 25-ന്റെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 5 സ്പീഡ് ഗിയർബോക്സും ഈ എൻജിനോട് ചേർത്തിട്ടുണ്ട്.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

21ബിഎച്ച്പിയും 20എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് പുതിയ എഫ്‌സി ബൈക്കിലെ 249സിസി എൻജിൻ.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

പുതിയ എഫ്‌സിയിൽ എബിഎസ് ഉൾപ്പെടുത്തിയിട്ടില്ല എന്നൊരു പോരായ്മയുണ്ട്. എന്നാൽ അടുത്ത വർഷത്തോടെ നിയമം കർശനമാക്കപ്പെടുന്ന അവസരത്തിലായിരിക്കും എബിഎസ് ഉൾപ്പെടുത്തികൊണ്ടുള്ള മോഡലിന്റെ അവതരണമുണ്ടാവുക എന്നും കമ്പനി വ്യക്തമാക്കി.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

യമഹയുടെ എഫ്‌സി ശ്രേണിയിലുള്ള ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണിത്. 14ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഇതിനുള്ളത്. 160മിമീ ഗ്രൗണ്ട് ക്ലിയറൻസുമുണ്ടിതിന്.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

എൽഇഡി ഹെഡ്,ടെയിൽ ലാമ്പാണ് പുതിയ എഫ്‌സിയിലുള്ളത്. രണ്ടായി തിരിച്ചിരിക്കുന്ന സീറ്റിനുമൊപ്പം ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് മറ്റൊരു പ്രത്യേകത.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

ലിറ്ററിന് 43കിലോമീറ്ററാണ് ഈ ബൈക്ക് നൽകുന്ന ഇന്ധനക്ഷമത. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്തുവാനോ വേണ്ടത് 9.7സെക്കന്റ് മാത്രം.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

മുൻചക്രത്തിന് ഇരട്ട കാലിപ്പറുള്ള 282 എംഎം ഡിസ്ക് ബ്രേക്കും പിന്നിലാകട്ടെ ഒറ്റ കാലിപ്പറുള്ള 220എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. എബിഎസ് ഇല്ലെന്നുള്ളൊരു അഭാവമുണ്ട്.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

148 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഇന്ത്യയിലെ മധ്യനിര യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് യമഹ ഈ ബൈക്ക് ഇറക്കിയിരിക്കുന്നത്.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ അവതരിച്ചു യമഹ എഫ്‌സി 25...

ടിവിഎസ് അപ്പാച്ചി200 4വി, ബജാജ് പൾസർ എൻഎസ് 200 എന്നിവയ്ക്ക് പ്രധാന എതിരാളിയായിരിക്കും പുതിയ യമഹ എഫ്‌സി25.

കാണാം യമഹ ആർ6 എക്സ്ക്ലൂസീവ് ഗ്യാലറി

കൂടുതല്‍... #യമഹ #yamaha
English summary
Yamaha FZ 25 Launched In India; [Launch Price + Images]
Story first published: Tuesday, January 24, 2017, 15:06 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark