യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

Written By:

മഴക്കാലത്തിന് മുന്നോടിയായി പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാമ്പുമായി ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിഡ്. യമഹ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമാണ് കമ്പനി പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പ് ഒരുക്കുന്നത്.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

മഴക്കാലത്ത് അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന വെള്ളക്കെട്ടും, കുഴികളും, റോഡുകളിലെ കുറഞ്ഞ കാഴ്ച പരിധിയുമെല്ലാം ടൂവീലര്‍ റൈഡുകളെ ദുസഹമാക്കുന്നു. അതിനാല്‍ മഴക്കാലത്തെ നേരിടാന്‍ ടൂവീലറുകളെ സജ്ജമാക്കുകയാണ് പ്രീ-മണ്‍സൂണ്‍ ചെക്ക്-അപിലൂടെ യമഹ ലക്ഷ്യമിടുന്നത്.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

യമഹ സ്‌കൂട്ടറുകളിലെയും മോട്ടോര്‍സൈക്കിളുകളിലെയും സുരക്ഷ ഉറപ്പ് വരുത്തി റൈഡര്‍മാര്‍ക്ക് മികച്ച ഡ്രൈവിംഗ് സാഹചര്യം ഒരുക്കുകയാണ് ക്യാമ്പിന്റെ പ്രഥമിക ലക്ഷ്യം.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

മഴക്കാലത്തും യമഹ ടൂവീലറുകളുടെ പ്രകടനം പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പിലൂടെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

2017 മെയ് 16 മുതല്‍ 2017 ജൂണ്‍ 15 വരെയാണ് ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാമ്പ് ഒരുങ്ങിയിരിക്കുന്നത്.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

രാജ്യത്തെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളിലാണ് ചെക്ക്-അപ് ക്യാമ്പുകള്‍ യമഹ സംഘടിപ്പിച്ചിരിക്കുന്നത്. 14 പോയിന്റ് ചെക്ക്-അപാണ് പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പില്‍ യമഹ നല്‍കുന്നത്.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

ഇതിന് പുറമെ, ടൂവീലറുകളുടെ പീരിയോഡിക് സര്‍വീസുകള്‍ക്ക് 20 ശതമാനം കിഴിവും, ഔദ്യോഗിക പാര്‍ട്‌സുകള്‍ക്ക് അഞ്ച് ശതമാനം കിഴിവും ചെക്ക്-അപ് ക്യാമ്പിന്റെ ഭാഗമായി യമഹ നല്‍കുന്നുണ്ട്.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള ടൂവീലര്‍ ആക്‌സസറികള്‍ക്ക് മേൽ 10 ശതമാനം കിഴിവും പ്രീ-മൺസൂൺ ചെക്ക്-അപ് ക്യാമ്പിൽ കമ്പനി ഒരുക്കുന്നു.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് യമഹ എന്നും ആഗ്രഹിക്കുന്നത്. മികച്ച ഡ്രൈവിംഗ് അനുഭൂതി നല്‍കുന്നതിനൊപ്പം ഉപഭോക്താക്കളുടെ സുരക്ഷയും തങ്ങള്‍ക്ക് പ്രഥമമാണെന്ന് യമഹ ഇന്ത്യ സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗ് പറഞ്ഞു.

യമഹ പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ ഒരുങ്ങി

ടൂ വീലറുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം സര്‍വീസ് കേന്ദ്രങ്ങള്‍ യമഹ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രീ-മണ്‍സൂണ്‍ ചെക്ക്-അപ് ക്യാമ്പുകള്‍ യമഹയുടെ സര്‍വീസ് നയങ്ങളുടെ ഭാഗമാണെന്ന് സൂചിപ്പിച്ച രവീന്ദര്‍ സിംഗ്, യമഹ എക്കാലവും ഉപഭോക്താക്കള്‍ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍... #യമഹ
English summary
Yamaha Organises Pre-Monsoon Check-Up Camp. Read in Malayalam.
Story first published: Monday, May 22, 2017, 10:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark