ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് 'റോയല്‍ ഇന്ത്യന്‍'

By Dijo Jackson

ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് ബുള്ളറ്റുകള്‍ക്കുള്ള പ്രചാരം ഏവര്‍ക്കുമറിയാം. ക്രൂയിസറോ, ബോബറോ, സ്‌ക്രാമ്പ്‌ളറോ; ഏതു രൂപത്തോടും ഇണങ്ങി നില്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് പ്രത്യേക കഴിവാണ്. എന്നാല്‍ ഇതിനിടയ്ക്ക് ബുള്ളറ്റാകാന്‍ ശ്രമിച്ച ഒരു 100 സിസി കുഞ്ഞന്‍ ബൈക്കിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

വമ്പന്മാരെ അനുകരിക്കാന്‍ ബുള്ളറ്റ് ശ്രമിക്കുമ്പോള്‍, ബുള്ളറ്റിനെ അനുകരിച്ച് ഒരു ഇത്തിരിക്കുഞ്ഞന്‍ ബൈക്ക്. മട്ടിലും ഭാവത്തിലും ബുള്ളറ്റിന്റെ അനുജനാണ് ഈ 'റോയല്‍ ഇന്ത്യന്‍'. റോയല്‍ ഇന്ത്യന്റെ പരിണാമം ഏതു ബൈക്കില്‍ നിന്നാണെന്ന കാര്യം ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

ഇതു വെളിപ്പെടുത്താന്‍ ഭുബനേശ്വര്‍ ആസ്ഥാനമായ കസ്റ്റം സ്ഥാപനം റോയല്‍ ഉഡോയ്ക്ക് (Royal Udo) താത്പര്യമില്ല. എന്തായാലും ബൈക്കിന്റെ പാരമ്പര്യം നാമാവശേഷമാക്കിയിട്ടുണ്ട് ഇവര്‍.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

റോയല്‍ ഇന്ത്യന്‍ എന്നു കുറിച്ച ഇന്ധനടാങ്കില്‍ തുടങ്ങും ബൈക്കിന്റെ വിശേഷങ്ങള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ അതേശൈലിയിലാണ് 'റോയല്‍ ഇന്ത്യന്‍' എന്ന എഴുത്ത്. യഥാര്‍ത്ഥ ബുള്ളറ്റിനെ അനുകരിക്കുന്ന റബ്ബര്‍ പ്രൊട്ടക്ടറുകളും ടാങ്കില്‍ കാണാം.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

ബൈക്കിന്റെ സീറ്റിലും, ബാറ്ററി കവറിലും, ടൂള്‍ ബോക്‌സ് കവറിലും ബുള്ളറ്റിന്റെ തനിമ തെളിഞ്ഞു കിടപ്പുണ്ട്. ഒറ്റ നോട്ടത്തില്‍ ബുള്ളറ്റെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ റോയല്‍ ഇന്ത്യന് നിഷ്പ്രയാസം സാധിക്കുന്നു. പിറകിലാണ് ബൈക്കിന്റെ യഥാര്‍ത്ഥ ചാരുത.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

ബുള്ളറ്റ് എന്ന എഴുത്ത് പിറകിലെ സീറ്റിലും ദൃശ്യമാണ്. സ്റ്റീല്‍ റിമ്മോട് കൂടിയ സ്‌പോക്ക് വീലും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കസ്റ്റം ബൈക്കിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും. ബുള്ളറ്റുടമകള്‍ പതിവായി തെരഞ്ഞെടുക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റാണ് റോയല്‍ ഇന്ത്യനും ഉപയോഗിച്ചിട്ടുള്ളത്.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

ഇതൊക്കെയാണെങ്കിലും എഞ്ചിനിലേക്ക് കണ്ണെത്തുന്ന പക്ഷം കാഴ്ചക്കാരുടെ അമ്പരപ്പ് തെല്ലൊന്നടങ്ങും. പൂര്‍ണ കറുപ്പ് നിറത്തിലാണ് എഞ്ചിന്‍; ഒപ്പം കിക്ക് സ്റ്റാര്‍ട്ടും.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

ബൈക്ക് കിക്ക് സ്റ്റാര്‍ട്ട് ചെയ്തായാണ് വീഡിയോയുടെ തുടക്കം. തുടരെ ചവിട്ടിയതിന് ശേഷമാണ് ബൈക്ക് എഞ്ചിന്‍ ജീവന്‍ വെയ്ക്കുന്നത്. ബുള്ളറ്റുകളുടെ ഘനഗാംഭീര്യത എന്തായാലും റോയല്‍ ഇന്ത്യനില്ല.

100 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍. എഴുപതിനായിരം രൂപയാണ് റോയല്‍ ഇന്ത്യന് റോയല്‍ ഉഡോ നിശ്ചയിച്ചിട്ടുള്ള വില. കരുത്തുത്പാദനം, വാറന്റി, വില്‍പനാനന്തര സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

346 സിസി, 500 സിസി പതിപ്പുകള്‍ അടങ്ങുന്നതാണ് യഥാര്‍ത്ഥ റോയല്‍ എന്‍ഫീല്‍ഡ് നിര. 19.8 bhp കരുത്തും 28 Nm torque ഉം 346 സിസി പതിപ്പുകള്‍ പരമാവധി ഉത്പാദിപ്പിക്കും. 499 സിസി എഞ്ചിന്‍ പതിപ്പുകള്‍ക്ക് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് റോയല്‍ ഇന്ത്യന്‍

അഞ്ചു സ്പീഡ് ഗിയർബോക്സാണ് മുഴുവൻ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലും.

Source: YouTube

Most Read Articles

Malayalam
English summary
Meet The Royal Indian ‘100cc Bullet’ Motorcycle. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X