Just In
- 14 min ago
ഇന്ത്യയില് പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്ഷം
- 46 min ago
48 മിനിറ്റിൽ 500 യൂണിറ്റും വിറ്റഴിച്ച് കെടിഎം 1290 സൂപ്പര് ഡ്യൂക്ക് RR
- 2 hrs ago
ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ
- 14 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
Don't Miss
- Movies
ആറ് റോളിൽ സംയുക്ത വർമ്മ, 20 വര്ഷങ്ങള്ക്ക് ശേഷം നടി വീണ്ടും അഭിനയരംഗത്തേക്ക്...
- Finance
മുതിര്ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതി കാലാവധി ജൂണ് അവസാനം വരെ നീട്ടി; കൂടുതല് അറിയാം
- News
പിടിതരാതെ കോവിഡ്; 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,84,372 പേർക്ക്
- Sports
IPL 2021: ടീമിന്റെ കണക്കുകൂട്ടല് എവിടെ പാളി? വിശദീകരിച്ച് കെകെആര് നായകന് ഓയിന് മോര്ഗന്
- Lifestyle
മലയാള പുതുവര്ഷം; വിഷു ചരിത്രമറിയാം
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇറ്റാലിയന് പെരുമയുമായി പുതിയ അപ്രീലിയ SR125 — റിവ്യു
ഇന്ത്യയില് ഇറ്റാലിയന് നിര്മ്മാതാക്കളായ അപ്രീലിയ കടന്നുവന്നിട്ടു കാലം കുറച്ചായി. എന്നാല് ഒരു വര്ഷം മുമ്പെ സ്പോര്ട്സ് സ്കൂട്ടര് SR150 വിപണിയില് എത്തിയപ്പോഴാണ് ഉപഭോക്താക്കള് അപ്രീലിയയെ പറ്റിയുള്ള കാര്യമായ അന്വേഷണം ആരംഭിച്ചത്.

ശേഷം SR150 യുടെ കൂടുതല് സ്പോര്ടിയര് പതിപ്പ് SR150 റേസും അപ്രീലിയ നിരയില് തലയുയര്ത്തി. വിപണിയില് ആദ്യമായി കടന്നുവന്നപ്പോള് അപ്രീലിയ SR150 ആയിരുന്നു ഏറ്റവും വേഗതയേറിയ സ്കൂട്ടര്. മികവിന്റെ കാര്യത്തില് മറ്റു കമ്മ്യൂട്ടര് ബൈക്കുകളെ പിന്തള്ളാന് അപ്രീലിയ SR150 ഏറെ ബുദ്ധിമുട്ടിയില്ല.

എന്നാല് പെര്ഫോര്മന്സ് സ്കൂട്ടര് നിരയിലേക്ക് മറ്റു നിര്മ്മാതാക്കള് ശ്രദ്ധ പതിപ്പിക്കാന് തുടങ്ങിയതോടെ ആധിപത്യം നഷ്ടപ്പെടുമോ എന്ന സംശയം ഇറ്റാലിയന് നിര്മ്മാതാക്കള്ക്ക് തോന്നി തുടങ്ങി. ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് ഏറ്റവും പുതിയ SR125 സ്കൂട്ടറിന്റെ ലക്ഷ്യം.

SR125 സ്കൂട്ടറില് എന്താണ് പുതുമ?
ഒറ്റനോട്ടത്തില് SR125 ഉം SR150 സ്കൂട്ടറുകള് തമ്മില് മാറിപ്പോകാം. കാരണം കാഴ്ചയില് ഇരു സ്കൂട്ടറുകളും സമാനമാണ്. ബാഡ്ജിംഗ് നോക്കി വേണം സ്കൂട്ടര് 125 ആണോ, 150 ആണോ എന്ന് തിരിച്ചറിയാന്.

SR125 യുടെ ഡിസൈന് ഘടകങ്ങളെല്ലാം SR150 യില് നിന്നും അതേപടി പകര്ത്തിയതാണ്. ഡീക്കലുകളും പുതിയ നിറങ്ങളും മാത്രമാണ് SR125 ല് എടുത്തുപറയാവുന്ന മാറ്റങ്ങള്. ബ്ലൂ, സില്വര് നിറങ്ങളിലാണ് SR125 ലഭ്യമാകുന്നത്.

കറുപ്പ് പശ്ചാത്തലമുള്ള വലിയ 14 ഇഞ്ച് അലോയ് വീലുകള്ക്ക് വീതിയേറിയ 'വീ റബ്ബര്' ടയറുകളാണ് കൂട്ട്. ധൈര്യസമേതം വളവുകളില് കുതിക്കാന് SR125 ന്റെ ടയറുകള് ആത്മവിശ്വാസമേകുമെന്ന കാര്യം ഉറപ്പ്.

ഒരല്പം ദൃഢമേറിയതാണ് സസ്പെന്ഷന്. സ്കൂട്ടറിന് മേല് നിയന്ത്രണം സ്ഥാപിക്കാന് സസ്പെന്ഷന് സഹായിക്കുമെങ്കിലും ദുര്ഘടമായ ദീര്ഘദൂര റൈഡുകളില് SR125 ലുള്ള യാത്ര അത്ര സുഖകരമാകില്ല.

പിന്നിലിരിക്കുന്ന ആള്ക്ക് ഗ്രാബ് റെയില് സമ്മാനിക്കാത്ത ഏക സ്കൂട്ടറാണ് അപ്രീലിയ SR125. പകരം പിടിച്ചിരിക്കാന് വേണ്ടി സ്ട്രാപുകളാണ് പരന്ന സീറ്റിലുള്ളത്.

SR150 യില് കണ്ട അതേ ഇന്സ്ട്രമെന്റ് ക്ലസ്റ്ററാണ് SR125 സ്കൂട്ടറിലും. ബ്ലാക് അലോയ് വീലുകളും റെഡ് ഗ്രാഫിക്സും SR125 ന് ആകപ്പാടെ ഒരു റേസിംഗ് ചന്തം നല്കുന്നുണ്ട്.

ഫോര്മുല വണ്, മോട്ടോ ജിപി മത്സരങ്ങളില് പങ്കെടുക്കുന്ന പാഡോക്ക് സ്കൂട്ടറുകളെ SR125 ഓര്മ്മപ്പെടുത്തിയാല് തെറ്റുപറയാനാകില്ല.

അപ്രീലിയ SR125 എഞ്ചിന്
വെസ്പ 125 S ലുള്ള 125 സിസി എയര് കൂള്ഡ്, സിംഗിള് സിലിണ്ടര് എഞ്ചിനാണ് SR125 ലും. സ്കൂട്ടറിലുള്ള എഞ്ചിന് 9.5 bhp കരുത്തും 6,000 rpm ല് 10.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അതേസമയം 10 bhp പരമാവധി കരുത്തുത്പാദിപ്പിക്കാന് വെസ്പ 125 S സ്കൂട്ടറിന് സാധിക്കും. ഉയര്ന്ന ആര്പിഎമ്മില് ആവശ്യമായ കരുത്ത് ലഭ്യമാക്കുന്നതില് SR 125 ന്റെ ഭാരം കുറഞ്ഞ ഷാസി നിര്ണായക പങ്കു വഹിക്കുന്നുണ്ട്.

കുറഞ്ഞ സമയം കൊണ്ടു മണിക്കൂറില് 115 കിലോമീറ്ററെന്ന പരമാവധി വേഗത കുറിക്കാന് സ്കൂട്ടറിന് സാധിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. എഞ്ചിന് ഇരമ്പിപ്പിക്കുമ്പോള് SR125 സ്കൂട്ടറില് വിറയല് അനുഭവപ്പെടുമെന്നതും എടുത്തുപറയണം.

മുന്നില് ഡിസ്ക് ബ്രേക്കും പിന്നില് ഡ്രം ബ്രേക്കുമാണ് സ്കൂട്ടറില് ബ്രേക്കിംഗ് നിറവേറ്റുന്നത്. ഇതേ ബ്രേക്കുകളാണ് SR150 യിലും. പൊടുന്നനെയുള്ള ബ്രേക്കിംഗില് സ്കൂട്ടര് പ്രതീക്ഷിച്ചതിലും വേഗത്തില് നിശ്ചലമാകുമെന്നത് ശ്രദ്ധേയം.

അപ്രീലിയ SR125 സ്കൂട്ടര് വാങ്ങണമോ?
65,315 രൂപയാണ് SR125 സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. ശ്രേണിയിലെ ഏറ്റവും വിലയേറിയ താരമാണ് SR125 എന്ന കാര്യം ഇവിടെ വിസ്മരിക്കരുത്. സുസൂക്കി ആക്സസ് 125, ഹോണ്ട ആക്ടിവ 125, വെസ്പ 125, ടിവിഎസ് എന്ടോര്ഖ് 125 എന്നിവരാണ് SR125 ന്റെ എതിരാളികള്.

SR125 ന്റെ മികവിന്റെ കാര്യത്തില് യാതൊരു സംശയവും വേണ്ട. എന്നാല് അയ്യായിരം രൂപ അധികം മുടക്കിയാല് മുതിര്ന്ന കരുത്തന് SR150 യെ സ്വന്തമാക്കാന് ഉപഭോക്താക്കള്ക്ക് സാധിക്കും.