അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

വലിയ തരക്കേടില്ലാതെ മൂന്നാം ദിനം അവസാനിക്കാറായപ്പോഴാണ് അപ്രീലിയയെ കുറിച്ച് ഓര്‍ത്തത്. ആദ്യ ദിനത്തെ തിക്കിലും തിരക്കിലും ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച SR 125 സ്‌കൂട്ടറിനെ ശരിക്കും കാണാന്‍ സാധിച്ചിരുന്നില്ല. ഈ പരിഭവം തീര്‍ത്തേക്കാം എന്ന് കരുതിയാണ് അപ്രീലിയയുടെ സ്റ്റാളിന് മുന്നിലേക്ക് നീങ്ങിയത്.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

അപ്രീലിയ സ്റ്റാളിന് മുന്നിലുള്ള ബഹളം ദൂരെ നിന്നെ കാണാം. അടുത്ത് എത്തിയപ്പോഴോ മുട്ടന്‍ തര്‍ക്കമാണ് അവിടെ. തിരക്കിനിടയിലേക്ക് അതിവിദഗ്ധമായി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഹിന്ദിക്കാരന്റെ പ്ലാന്‍ പൊളിഞ്ഞു, സംഭവം ഒടുവില്‍ വാക്കുതര്‍ക്കമായി.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

ബഹളത്തിനിടയ്ക്ക് സ്റ്റാളിലേക്ക് കണ്ണെത്തിച്ചപ്പോള്‍ കണ്ടത് രണ്ട് പുത്തന്‍ ബൈക്കുകളെ! അപ്രീലിയ ടുഒണോ 150, RS 150; ഇന്ത്യയില്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത അവതാരങ്ങള്‍ ദേ എക്‌സ്‌പോയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

ചുമ്മാതല്ല സ്റ്റാളിന് മുമ്പില്‍ ഇത്രയും തിരക്ക്. അപ്രീലിയയുടെ നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്ററാണ് ടുഒണോ 150; അതേസമയം ടുഒണോയുടെ ഫെയേര്‍ഡ് പതിപ്പാണ് RS 150.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

RS V4, ടുഒണോ V4 ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട 150 സിസി ബൈക്കുകളാണ് ഇവര്‍ രണ്ടു പേരും. 150 സിസി ബൈക്കുകള്‍ക്ക് പ്രചാരമേറിയ ഇന്ത്യന്‍ വിപണിയില്‍ ഇറ്റാലിയന്‍ പെരുമയുമായി അപ്രീലിയ ബൈക്കുകള്‍ വന്നാലുള്ള കഥ ബാക്കി പറയണോ, എപ്പോ ഹിറ്റായി എന്നു ചോദിച്ചാല്‍ മതി.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

രാജ്യാന്തര വിപണികളില്‍ 125 സിസി ടുഒണോ, RS ബൈക്കുകളെയാണ് അപ്രീലിയ അണിനിരത്തുന്നതെങ്കിലും ഇന്ത്യയില്‍ 150 സിസി പതിപ്പാണ് എത്തുക. സുഖകരമായ റൈഡും, സ്‌പോര്‍ടി ലുക്കും; ഇവ രണ്ടിനും അപ്രീലിയയുടെ ബൈക്കുകള്‍ പണ്ടേ പേരുകേട്ടതാണ്.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

ബൈക്കുകള്‍ക്ക് അപ്രീലിയ എന്തു പ്രൈസ് ടാഗിടും എന്നതാണ് ഇനിയുള്ള ആശങ്ക. യമഹ R15 V3, സുസൂക്കി ജിക്‌സര്‍ SF, ഹോണ്ട ഹോര്‍ണറ്റ് മോഡലുകള്‍ക്ക് ശക്തമായ ഭീഷണി പുതിയ അപ്രീലിയ ബൈക്കുകള്‍ കാഴ്ചവെക്കും.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

17 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന 150 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ഇരു ബൈക്കുകളും വിപണിയില്‍ എത്തുക. മുന്നില്‍ അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് യൂണിറ്റും ബൈക്കുകളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

ബ്രേക്കിംഗിന് വേണ്ടി 300 mm ഡിസ്‌ക് മുന്‍വീലില്‍ ഇടംപിടിക്കുമ്പോള്‍ എബിഎസ് പിന്തുണയുള്ള 218 mm ഡിസ്‌കാണ് പിന്‍ടയറില്‍ ഒരുങ്ങുന്നത്. ഓപ്ഷനലായി ക്വിക്ക് ഷിഫ്റ്ററുകളും ബൈക്കുകളില്‍ ലഭിക്കുമെന്നാണ് സൂചന.

അപ്രീലിയക്ക് മുമ്പില്‍ മുട്ടന്‍ തിരക്ക്; ചെന്ന് നോക്കിയപ്പോഴോ ദേ രണ്ട് പുത്തന്‍ 150 സിസി ബൈക്കുകള്‍!

എന്തായാലും എക്‌സ്്‌പോ സന്ദര്‍ശകരുടെ മനം കവരാന്‍ പുതിയ അപ്രീലിയ ബൈക്കുകള്‍ക്ക് സാധിച്ചെന്ന കാര്യം ആദ്യ നിമിഷങ്ങളില്‍ തന്നെ വ്യക്തം.

കൂടുതല്‍... #aprilia #Auto Expo 2018 #അപ്രിലിയ
English summary
Aprilia Tuono 150 And RS 150 Showcased. Read in Malayalam.
Story first published: Friday, February 9, 2018, 21:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark