2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

By Staff

2018 FIM ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പൊന്‍തിളക്കം. ചെന്നൈ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ IDEMITSU ഹോണ്ട റേസിംഗ് ഇന്ത്യ ടീം പോഡിയം ഫിനിഷുമായി വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. 2018 FIM ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ ടീമാണിത്.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

സൂപ്പര്‍സ്‌പോര്‍ട് 600 ക്ലാസില്‍ ഹോണ്ട റേസിംഗ് ഇന്ത്യയ്ക്ക് വേണ്ടി ജാപ്പനീസ് റൈഡര്‍ ടായിഗ ഹാഡ (20 വയസ്സ്) തുടരെ പോഡിയം സ്ഥാനം കൈയ്യടക്കി. ഗ്രിഡില്‍ ആറാമനായി ആരംഭിച്ച ടായിഗ മൂന്നാമനായാണ് റേസ് 2 മത്സരം പൂര്‍ത്തിയാക്കിയത്.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

SS600 ക്ലാസില്‍ തുടരെ വിജയം കൊയ്ത 37 വയസ്സുകാരന്‍ ആന്തണി വെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ആധിപത്യം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചു. SS600 ക്ലാസില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടൊമോയാഷി കൊയോമയെക്കാളും ഏഴു സെക്കന്‍ഡ് മുമ്പെയാണ് ആന്തണി വെസ്റ്റ് ഫിനിഷ് ലൈന്‍ പിന്നിട്ടത്.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി വിഭാഗത്തില്‍ യമഹയുടെ റാഫിദ് ടോപാനും കവാസാക്കിയുടെ ആന്‍ഡി മുഹമ്മദ് ഫാഡ്‌ലിയും തമ്മില്‍ നടത്തിയ വീറുറ്റ പോരാട്ടം മത്സരത്തെ ഫോട്ടോ ഫിനിഷിലേക്ക് നയിച്ചു.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

ആവേശപ്പോരിനൊടുവില്‍ റാഫിദ് ടോപാന്‍ ഒന്നാമതും ആന്‍ഡി മുഹമ്മദ് ഫാഡ്‌ലി രണ്ടാമതും റേസ് 2 പൂര്‍ത്തിയാക്കി. യമഹയുടെ തായ്‌ലാന്‍ഡ് റൈഡര്‍ അനുപബ് സര്‍മൂണാണ് മത്സരത്തില്‍ മൂന്നാം സ്ഥാനം കൈയ്യടക്കിയത്.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

അണ്ടര്‍ബോണ്‍ 150 സിസി വിഭാഗത്തില്‍ 14 വയസ്സുകാരന്‍ ട്രാവിസ് ഹാളിന്റെ പോഡിയം പ്രവേശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സീസണിലെ ആദ്യ പോഡിയം ഫിനിഷാണ് ഓസ്‌ട്രേലിയന്‍ റൈഡറായ ട്രാവിസ് ഹാളിന്റേത്.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

മലേഷ്യന്‍ താരങ്ങളായ അഹമ്മദ് ഫാസ്‌ലി ഷാം, ഹെല്‍മി അസ്മാന്‍ എന്നിവരാണ് യഥാക്രമം ഈ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. സപ്പോര്‍ട്ട് റേസുകളുടെ ഫലം പുറത്തുവരുമ്പോള്‍ ബെംഗളൂരു സ്വദേശികളായ അഭിഷേക് വാസുദേവ്, അരവിന്ദ് ബാലസുബ്രമണ്യം എന്നിവര്‍ IDEMITSU ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ വിജയം രുചിച്ചു.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് ഫലത്തില്‍ കോയമ്പത്തൂര്‍ സ്വദേശി സെന്തില്‍ കുമാറാണ് രണ്ടു പോഡിയം ഫിനിഷുകളുമായി ഏറ്റവും മുകളില്‍. 99 പോയിന്റുകളാണ് സെന്തില്‍ കുമാറിന്. ടിവിഎസ് വണ്‍ - മെയ്ക്ക് ചാമ്പ്യന്‍ഷിപ്പില്‍ വിവേക് പിളൈ, പിഎം സൂര്യ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

2018 ARRC റൗണ്ട് 4: വിജയക്കുതിപ്പ് തുടര്‍ന്ന് ഹോണ്ട ഇന്ത്യ റേസിംഗ്

റൗണ്ട് നാലിന് മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ സമാപിച്ചതോടു കൂടി 2018 ARCC റൗണ്ട് അഞ്ചു മത്സരങ്ങള്‍ ഇനി ഇന്തോനേഷ്യയില്‍ നടക്കും. ഒക്ടോബര്‍ 12 മുതല്‍ 14 വരെയാണ് റൗണ്ട് അഞ്ച് മത്സരങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #motorsports
English summary
ARRC 2018 Round Four Results: IDEMITSU Honda Racing India Sets The Pace. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X