പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

Written By:

പുതിയ ഡിസ്‌കവറിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബജാജ്. പുത്തന്‍ ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും. ജനുവരി മാസം തന്നെ ബജാജ് ഡിസ്‌കവര്‍ 110 വിപണിയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായാകും വരവില്‍ ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ഡിസ്‌കവര്‍ 125 ന് സമാനമായ രൂപത്തിലും ഭാവത്തിലുമാണ് പുതിയ 110 സിസി ഡിസ്‌കവറും ഒരുങ്ങുന്നത്.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, സില്‍വര്‍ സൈഡ് പാനലുകള്‍, ക്രോം മഫ്‌ളര്‍ കവര്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ വിശേഷങ്ങള്‍.

പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

പുതിയ ഗ്രാഫിക്‌സാകും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുക. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും മോട്ടോര്‍സൈക്കിളില്‍ സാന്നിധ്യമറിയിക്കും.

പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

ഡിസ്‌കവര്‍ 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്‌കവര്‍ 110 ല്‍ ബ്രേക്കിംഗ് ഒരുക്കുക. പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനിലാകും ബജാജ് ഡിസ്‌കവര്‍ 110 ന്റ വരവ്.

പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

8.5 bhp കരുത്തും 9.5 Nm torque ഉം ഉത്പാദിപപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാകും ഡിസ്‌കവര്‍ 110 കാഴ്ചവെക്കുക.

Trending On DriveSpark Malayalam:

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

പുതിയ ബജാജ് ഡിസ്‌കവര്‍ 110 വരുന്നു

50,500 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗില്‍ പുതിയ ഡിസ്‌കവര്‍ 110 വിപണിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹീറോ പാഷന്‍, പാഷന്‍ എക്‌സ്‌പ്രോ, ടിവിഎസ് വിക്ടര്‍ 110 എന്നിവരുമായാകും ശ്രേണിയില്‍ ബജാജ് 110 മത്സരിക്കുക.

Source: AutoCar

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #bajaj #ബജാജ്
English summary
Bajaj To Introduce Discover 110 In India. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark