ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

By Dijo Jackson

ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ക്രൂയിസറാണ് ഡോമിനാര്‍ 400. മോഡല്‍ ഇന്ത്യയില്‍ എത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡാണ് ഡോമിനാറിന്റെ മുഖ്യശത്രുവെന്ന് തുടക്കത്തിലെ ബജാജ് പ്രഖ്യാപിച്ചു. പക്ഷെ നാളിതുവരെയായിട്ടും ഡോമിനാറിന്റെ രൂപം മാറ്റാന്‍ കമ്പനി തയ്യാറായിട്ടില്ല.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

അടുത്തകാലത്താണ് ചെറിയ പരിഷ്‌കാരങ്ങള്‍ പോലും ഡോമിനാറിന് ലഭിച്ചത്. എന്നാല്‍ ഡോമിനാറിന്റെ രൂപം മാറ്റാന്‍ മോഡിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ക്ക് അന്നും ഇന്നും ഉത്സാഹമാണ്. കൂട്ടത്തില്‍ പൂനെയില്‍ നിന്നുള്ള ഓട്ടോലോഗ് ഡിസൈനാണ് ഡോമിനാര്‍ മോഡിഫിക്കേഷന് ഏറ്റവും പ്രശസ്തം.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

ഇപ്പോള്‍ വീണ്ടും ഡോമിനാറിന് പുത്തന്‍ പരിഷ്‌കാരങ്ങളുമായി ഓട്ടോലോഗ് ഡിസൈന്‍ രംഗത്ത്. ഇക്കുറി പ്രത്യേക ടൂറിംഗ് ആക്‌സസറികളാണ് ഡോമിനാറിന് വേണ്ടി ഇവര്‍ ഒരുക്കിയത്.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

ബിഎംഡബ്ല്യു G 310 GS -ന്റെ മാതൃകയിലാണ് ഡോമിനാറിന് ഇവര്‍ നല്‍കിയ മുന്‍ മഡ്ഗാര്‍ഡ്. ബൈക്കിന്റെ ഹെഡ്‌ലാമ്പിനോട് ചേര്‍ന്നാണ് മഡ്ഗാര്‍ഡിന്റെ ഘടന. സുഖകരമായ റൈഡ് ഉറപ്പുവരുത്താന്‍ ഉയരം കൂടിയ വിന്‍ഡ്‌സ്‌ക്രീനും കസ്റ്റം ഡോമിനാറില്‍ കാണാം.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

ബൈക്കിന്റെ രൂപത്തോട് നീതിപുലര്‍ത്തുന്ന വിധത്തിലാണ് വിന്‍ഡ്‌സ്‌ക്രീന്‍ ശൈലി. ഓഫ്‌റോഡിംഗ് വേളയില്‍ എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് പ്ലേറ്റും ഡോമിനാര്‍ ആക്‌സസറികളുടെ പട്ടികയിലുണ്ട്.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

ഡോമിനാറില്‍ കമ്പനി നല്‍കിയ എഞ്ചിന്‍ ബെലി പാനുമായി താരതമ്യം ചെയ്താല്‍ ഓട്ടോലോഗ് ഡിസൈന്‍ നല്‍കിയ ബാഷ് പ്ലേറ്റ് കൂടുതല്‍ പ്രീമിയമാണെന്ന് സമ്മതിക്കേണ്ടി വരും. അതേസമയം ആക്‌സസറി കിറ്റിലുള്ള പരിഷ്‌കരിച്ച മുന്‍ മഡ്ഗാര്‍ഡിന് എന്തുമാത്രം പ്രായോഗികതയുണ്ടെന്ന കാര്യം കണ്ടറിയണം.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

മഴക്കാലത്ത് റേഡിയേറ്ററിന് സംരക്ഷണം നല്‍കാന്‍ ഈ മഡ്ഗാര്‍ഡിന് സാധിക്കില്ല. ചേറും ചെളിയും റേഡിയേറ്ററിലേക്ക് തെറിക്കുമെന്ന കാര്യം ഉറപ്പ്. ആക്‌സസറികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ഓട്ടോലോഗ് ഡിസൈനിന്റെ ഡോമിനാര്‍ അവകാശപ്പെടുന്നില്ല.

ആക്‌സസറികള്‍ കൊണ്ടു മിനുങ്ങി ഒരുങ്ങി ഒരു ഡോമിനാര്‍

കെടിഎമ്മില്‍ നിന്നുള്ള 373 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഡോമിനാറില്‍. എഞ്ചിന് പരമാവധി 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച് പോലുള്ള ഫീച്ചറുകള്‍ ഡോമിനാറിലുണ്ട്.

Image Source: Autologue Design

Most Read Articles

Malayalam
കൂടുതല്‍... #Bike Modification
English summary
Bajaj Dominar 400 Gets Touring Accessories. Read in Malayalam.
Story first published: Friday, May 11, 2018, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X