TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുതിയ നിറങ്ങളില്‍ ബജാജ് പള്‍സര്‍ 150 ക്ലാസിക്
പുതിയ നിറങ്ങളില്‍ ബജാജ് പള്‍സര്‍ 150 ക്ലാസിക് വിപണിയില്‍. ബ്ലാക് - റെഡ്, ബ്ലാക് - സില്‍വര്‍ നിറപതിപ്പുകള്‍ അണിനിരക്കുന്ന പള്‍സര്‍ 150 ക്ലാസിക്ക് എഡിഷന് 65,500 രൂപയാണ് വിപണിയില്‍ വില. ഹെഡ്ലാമ്പിന് തൊട്ടുമുകളിലും സൈഡ് പാനലുകളിലെ എയര്‍ വെന്റുകളിലും വീലുകളിലുമുള്ള റെഡ് / സില്‍വര്‍ നിറങ്ങള്‍ ബൈക്കിന് പുതുമ സമര്‍പ്പിക്കും.
ഇന്ധനടാങ്കില്‍ പതിഞ്ഞ പള്‍സര്‍ ലോഗോയും പിറകിലെ 150 ബ്രാന്‍ഡിംഗും ഇത്തവണ റെഡ് / സില്‍വര്‍ നിറങ്ങളിലാണ്. തിരഞ്ഞെടുക്കുന്ന നിറം അടിസ്ഥാനപ്പെടുത്തി സീറ്റ് സ്റ്റിച്ചിംഗ് വ്യത്യാസപ്പെടും. ഈ വര്‍ഷം ജൂണിലാണ് പള്‍സര്‍ 150 ക്ലാസിക് എഡിഷനെ ബജാജ് വിപണിയില്‍ കൊണ്ടുവന്നത്.
കാഴ്ച്ചപ്പകിട്ടുകള് പൂര്‍ണമായും ഒഴിവാക്കിയ പള്‍സറിന്റെ പ്രാരംഭ വകഭേദമാണ് പള്‍സര്‍ ക്ലാസിക് 150. നിരയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കാണിത്. പ്രാരംഭ മോഡലായതുകൊണ്ടു പള്‍സര്‍ 150 -യിലുള്ള ഫീച്ചറുകളില്‍ പലതും ക്ലാസിക് പതിപ്പിനില്ല.
ഗ്രാഫിക്സ്, പിന് ഡിസ്ക് ബ്രേക്ക്, വിഭജിച്ച സീറ്റ്, ടാങ്ക് എക്സ്റ്റന്‍ഷന്‍ എന്നിവയെല്ലാം പള്‍സര്‍ 150 ക്ലാസിക്കിന് നഷ്ടപ്പെട്ടു. പള്‍സര്‍ 150 -യില്‍ എബിഎസിനെ ബജാജ് നല്‍കാനിരിക്കുന്നതേയുള്ളു. ഇക്കാരണത്താല്‍ പള്‍സര്‍ 150 ക്ലാസിക്കിനും എബിഎസ് ഫീച്ചറില്ല.
കറുപ്പ് പശ്ചാത്തലമാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണം. ക്രാങ്കേസ്, മുന്‍ ഫോര്‍ക്കുകള്‍, ചെയിന്‍ ഗാര്‍ഡ്, അലോയ് വീലുകള്‍ എന്നിവയ്ക്കെല്ലാം നിറം കറുപ്പാണ്. 2006 -ല്‍ വിപണിയില്‍ കടന്നുവന്ന ആദ്യ തലമുറ പള്‍സര്‍ 150 -യുടെ ശൈലിയാണ് പുതിയ പള്‍സര്‍ 150 ക്ലാസിക് പിന്തുടരുന്നത്.
ബൈക്കിന്റെ എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള പള്‍സര്‍ 150 -യുടെ എഞ്ചിന് ക്ലാസിക്കിലും തുടരും. 150 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പള്‍സര്‍ 150 ക്ലാസിക്കില്‍. 14 bhp കരുത്തും 13.4 Nm torque ഉം എയര്‍ കൂള്‍ഡ് കാര്‍ബ്യുറേറ്റഡ് എഞ്ചിന് പരമാവധി ഉത്പാദിപ്പിക്കും.
അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. മറ്റു പള്‍സറുകളെ പോലെ ട്വിന്‍ സ്പാര്‍ക്ക് പ്ലഗ് ടെക്നോളജിയാണ് പുത്തന്‍ മോഡലും അവകാശപ്പെടുന്നത്. മുന്നില്‍ 240 mm ഡിസ്കും പിന്നില്‍ 130 mm ഡ്രമ്മും ബൈക്കില്‍ ബ്രേക്കിംഗ് നിറവേറ്റും.
ട്യൂബ്ലെസ് ടയറുകളാണ് ഇരു ചക്രങ്ങളിലും. സസ്പെന്ഷന് വേണ്ടി മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുമുണ്ട്. പള്‍സര്‍ നിരയിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പള്‍സര്‍ 150 ക്ലാസിക്കിന് സാധിക്കുമെന്നു ബജാജ് ഉറച്ചു വിശ്വസിക്കുന്നു.
ഹോണ്ട യുണിക്കോണ്‍ 150, ഹീറോ അചീവര്‍ 150 മോഡലുകളാണ് ബജാജ് പള്‍സര്‍ 150 ക്ലാസിക്കിന്റെ എതിരാളികള്‍.
Image Source:Ujjwal Saxena