Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്റ്റൈലിഷ് നിറങ്ങളില്‍ ബജാജ് പള്‍സര്‍ 150
പുത്തന്‍ സ്റ്റൈലിഷ് നിറങ്ങളില്‍ ബജാജ് പള്‍സര്‍ 150. പുതിയ നിറങ്ങളും ഗ്രാഫിക്സും ഒരുങ്ങുന്ന പള്‍സര്‍ 150 നിയോണ്‍ എഡിഷന് പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 64,998 രൂപയാണ് നവീകരിച്ച 2019 പള്‍സര്‍ 150 മോഡലുകള്‍ക്ക് വില (ദില്ലി ഷോറൂം). പിന് ടയറില്‍ ഡ്രം ബ്രേക്കുള്ള പ്രാരംഭ വകഭേദം പുതിയ നിയോണ്‍ എഡിഷന് പള്‍സറുകള്‍ക്ക് ആധാരമാകുന്നു.

പ്രാരംഭ 150 സിസി ശ്രേണിയില്‍ ഗ്ലാമര്‍ കൊണ്ടുവരാനുള്ള ബജാജിന്റെ ശ്രമമാണ് നിയോണ്‍ എഡിഷന്. ഹോണ്ട സിബി യൂണിക്കോണ്‍ 150, ഹീറോ അച്ചീവര്‍ 150, യമഹ SZ-RR എന്നിവരുമായുള്ള മത്സരത്തില്‍ ഇതേ തിളക്കം പള്‍സര്‍ നിയോണ്‍ പതിപ്പുകള്‍ക്ക് കരുത്തേകും.

നിയോണ്‍ റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ നിറങ്ങളിലാണ് പുതിയ പള്‍സര്‍ 150 അണിനിരക്കുന്നത്. ഇതില്‍ നിയോണ്‍ യെല്ലോ നിറപതിപ്പിന് മാറ്റ ബ്ലാക് ശൈലി പശ്ചാത്തലം ഒരുക്കും. രാജ്യത്തെ മുഴുവന്‍ ബജാജ് ഡീലര്‍ഷിപ്പുകളിലും 2019 പള്‍സര്‍ 150 നിയോണ്‍ എഡിഷനുകള്‍ ലഭ്യമാണ്.

പ്രധാനമായും യുവതലമുറയെയാണ് നിയോണ്‍ എഡിഷന് ലക്ഷ്യമിടുന്നത്. ബൈക്കുകളില്‍ ഹെഡ്ലാമ്പിന് മുകളിലും പള്‍സര്‍ ലോഗോയിലും പുത്തന്‍ നിറങ്ങള്‍ പുതുമ സമര്‍പ്പിക്കും. സമാനമായി സൈഡ് പാനലുകളിലും അലോയ് ഗ്രാബ് റെയിലുകളിലും പുതിയ നിറങ്ങള്‍ ഒരുങ്ങുന്നുണ്ട്.

പിന്നില്‍ അലോയ് വീലില്‍ പതിപ്പിച്ച ഗ്രാഫിക്സും ത്രിമാന ലോഗോയും കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. എയര്‍ കൂളിംഗ് സംവിധാനമുള്ള 149 സിസി നാലു സ്ട്രോക്ക് രണ്ടു വാല്‍വ് DTS-I എഞ്ചിനാണ് നിയോണ്‍ പതിപ്പുകളില്‍ തുടിക്കുന്നത്.

ഇരട്ട സ്പാര്‍ക്ക് ടെക്നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്. 13.8 bhp കരുത്തും 13.4 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. മുന്നില്‍ 240 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും പള്‍സര്‍ 150 നിയോണ്‍ എഡിഷനില്‍ വേഗം നിയന്ത്രിക്കും.
Most Read: കേസില്‍ ജീപ്പ് തോറ്റു, ഇനി ധൈര്യമായി മഹീന്ദ്രയ്ക്ക് റോക്സോര്‍ എസ്യുവി വില്‍ക്കാം

അതേസമയം ബൈക്കിന് എബിഎസ് സുരക്ഷ നല്കാന് ഇത്തവണയും ബജാജ് തയ്യാറായിട്ടില്ല. സസ്പന്ഷന് വേണ്ടി ടെലിസ്കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബര്സോര്ബറുകളും മോഡലിലുണ്ട്.

എന്തായാലും 100/110 സിസി ബൈക്കില്‍ നിന്നും കുറച്ചുകൂടി കരുത്തുള്ള മോഡലിനെ ആഗ്രഹിക്കുന്നവരെ സ്വാധീനിക്കാന്‍ നിയോണ്‍ എഡിഷനുകള്‍ക്ക് കഴിയുമെന്നു കമ്പനി കരുതുന്നു.