ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

പല കാലങ്ങളിലായി പള്‍സറിന്റെ വ്യത്യസ്ത രൂപാന്തരങ്ങളെ ഇന്ത്യ കണ്ടുകഴിഞ്ഞു. ബുള്ളറ്റുകള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മോഡിഫൈ ചെയ്യപ്പെടുന്ന ബൈക്ക് എന്ന ഖ്യാതി പള്‍സറുകള്‍ക്കുണ്ട്. പക്ഷെ പള്‍സര്‍ RS200 ല്‍ മാത്രം 'ചിത്രകാരന്റെ ഭാവന' അത്ര വിടരാറില്ല.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

പുതിയ നിറങ്ങളിലും പുത്തന്‍ ഗ്രാഫിക്‌സിലും മാത്രമായി പള്‍സര്‍ RS200 മോഡിഫിക്കേഷന്‍ ഒതുങ്ങാറാണ് പതിവ്. ബൈക്കിന്റെ മൂര്‍ച്ചയേറിയ ഡിസൈനില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു ഇത്രയും കാലം കരുതിയിരുന്നത്.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

പക്ഷെ തെറ്റി, RS200 ന് കവാസാക്കി നിഞ്ച H2 ആകാമെന്ന് ലിയാട്ട് മോട്ടോ തെളിയിച്ചു കഴിഞ്ഞു. കേട്ടത് ശരിയാണ്, ബജാജ് പള്‍സര്‍ RS200 ന് അസ്സല്‍ ഒരു സൂപ്പര്‍ബൈക്കാകാന്‍ സാധിക്കും.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

ലിയാട്ട് മോട്ടോ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതു പറഞ്ഞുവെയ്ക്കുന്നു. ആദ്യം തന്നെ ബൈക്കിന് ബജാജ് നല്‍കിയ ഫെയറിംഗ് ഇവര്‍ പൂര്‍ണമായും അഴിച്ചുമാറ്റി. പകരം ബൈക്കിന് നല്‍കിയതോ കൂടുതല്‍ ആഗ്രസീവായ കസ്റ്റം ഫെയറിംഗും കൂട്ടിന് നീളന്‍ വിന്‍ഡ്ഷീല്‍ഡും.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

ബൈക്കിന് നടുവിലായുള്ള ഹെഡ്‌ലാമ്പും, ഇരുവശത്തും നിലയുറപ്പിച്ചിട്ടുള്ള ചുവന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നിഞ്ച H2 വിനെ ഓര്‍മ്മപ്പെടുത്തും. സില്‍വര്‍ ബ്ലാക് ഡ്യൂവല്‍ ടോണ്‍ പശ്ചാത്തലത്തിലാണ് RS200 ന്റെ ഒരുക്കം.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

കോപ്പര്‍ ഫിനിഷിലുള്ള ട്രാന്‍സ്മിഷന്‍ കെയ്‌സിനെ ഇക്കുറി പൂര്‍ണാമായും കറുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ടൂ-പീസ് ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകള്‍, ആക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റ് സംവിധാനം എന്നിവ പുതിയ അവതാരത്തിന്റെ വിശേഷങ്ങളാണ്.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

ബൈക്കിന്റെ ഫ്രെയിമില്‍ ഇവര്‍ കൈകടത്തിയിട്ടില്ലെങ്കിലും ട്രെലിസ് ഫ്രെയിമിനെ അനുസ്മരിപ്പിക്കുന്ന ഘടകങ്ങള്‍ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഫ്യൂവല്‍ ടാങ്കിന് കീഴെ കവസാക്കി ഗ്രീന്‍ നിറത്തിലാണ് ഈ 'ട്രെലിസ് ഫ്രെയിം ഘടകങ്ങള്‍' ഉള്ളത്.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

ടൂ-പീസ് ടെയില്‍ലൈറ്റിനെ ഉപേക്ഷിച്ചെങ്കിലും പകരം ടെയില്‍ലൈറ്റ് സ്ഥാപിക്കാന്‍ ലിയാട്ട് മോട്ടോ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം. എഞ്ചിനിലും കാര്യമായ മാറ്റങ്ങളില്ലെന്നാണ് സൂചന.

ബജാജ് പള്‍സറിനും കവാസാക്കി നിഞ്ചയാകാം; ബൈക്ക് പ്രേമികളെ അമ്പരപ്പിച്ച് പുതിയ അവതാരം

199.5 സിസി ലിക്വിഡ്-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് പള്‍സര്‍ RS200 ന്റെ ഒരുക്കം. 24 bhp കരുത്തും 18.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Image Source: Facebook

Most Read Articles

Malayalam
English summary
Bajaj Pulsar RS200 Modified To Look Like Kawasaki Ninja H2. Read in Malayalam.
Story first published: Monday, February 19, 2018, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X