പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

ബജാജ് പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.23 ലക്ഷം രൂപയാണ് പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷന്‍ നോണ്‍-എബിഎസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 1.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് RS200 റേസിംഗ് റെഡ് എഡിഷന്‍ എബിഎസ് പതിപ്പ് വിപണിയില്‍ അണിനിരക്കുന്നത്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

പുതിയ റേസിംഗ് റെഡ് കളര്‍ സ്‌കീമാണ് പൂര്‍ണ ഫെയറിംഗോട് കൂടിയ പുതിയ ബജാജ് പള്‍സര്‍ RS200 ന്റെ ആകര്‍ഷണം. മോട്ടോര്‍സൈക്കിളിന്റെ അഗ്രസീവ് പരിവേഷത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ നിറച്ചാര്‍ത്ത്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

റെഡ്, വൈറ്റ്, ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്നതാണ് റേസിംഗ് റെഡ് കളര്‍ സ്‌കീം. അതേസമയം പുതിയ പള്‍സര്‍ RS200 ന്റെ ബോഡി ഗ്രാഫിക്‌സില്‍ കാര്യമായ മാറ്റങ്ങളില്ല. റേസിംഗ് റെഡിന് പുറമെ റേസിംഗ് ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക് നിറങ്ങളിലും പള്‍സര്‍ RS200 ലഭ്യമാണ്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

മുന്‍ ഫെയറിംഗിലും പിന്‍ കൗളിലും ഇടംപിടിച്ചിരിക്കുന്ന റെഡ്-വൈറ്റ് സ്‌കീം മോട്ടോര്‍സൈക്കിളിന് വേറിട്ട പുതുമയാണ് നല്‍കുന്നത്. ബ്ലാക് കളര്‍ പെരിമീറ്റര്‍ ഫ്രെയിമിനോട് നീതി പുലര്‍ത്തുന്ന മാറ്റ് ബ്ലാക് സൈഡ് പാനലുകളും പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷന്റെ വിശേഷമാണ്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

മുന്നില്‍ റെഡ് അലോയ് വീലുകള്‍ ഇടംപിടിക്കുമ്പോള്‍ റിഫ്‌ളക്ടീവ് വൈറ്റ് സ്റ്റിക്കറിന് ഒപ്പമുള്ള ബ്ലാക് അലോയ് വീലാണ് പിന്നില്‍ ഒരുങ്ങുന്നത്. റേസിംഗ് റെഡ് എഡിഷന്റെ എഞ്ചിനിലും കാര്യമായ മാറ്റങ്ങള്‍ ബജാജ് വരുത്തിയിട്ടില്ല.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

നിലവിലുള്ള 199.5 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ട്രിപിള്‍ സ്പാര്‍ക്ക് എഞ്ചിനിലാണ് പുതിയ പള്‍സര്‍ RS200 റേസിംഗ് എഡിഷന്റെ വരവ്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

24.1 bhp കരുത്തും 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് സാന്നിധ്യമറിയിക്കുന്നത്. മണിക്കൂറില്‍ 141 കിലോമീറ്റര്‍ വേഗത പിന്നിടാന്‍ പള്‍സര്‍ RS200 പ്രാപ്തമാണ്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

ട്വിന്‍-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബൂമറാംങ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കുഞ്ഞന്‍ എക്‌സ്‌ഹോസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റു വിശേഷങ്ങള്‍.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗ് ലക്ഷ്യമിട്ടുള്ളതാണ് പള്‍സര്‍ RS200 ന്റെ പെരിമീറ്റര്‍ ഫ്രെയിം. ടെലിസ്‌കോപിക് ഫോര്‍ക്കുള്‍ മുന്നിലും മോണോഷോക്ക് നൈട്രക്‌സ് യൂണിറ്റ് പിന്നിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

ബ്രേക്കിംഗിന് വേണ്ടി 300 mm ഡിസ്‌ക് മുന്നിലും 230 mm ഡിസ്‌ക് പിന്നിലും ഇടംപിടിക്കുന്നുണ്ട്. മുന്‍ വീലില്‍ സിംഗിള്‍-ചാനല്‍ എബിഎസിനെ ഓപ്ഷനലായി ബജാജ് അവതരിപ്പിക്കുന്നുണ്ട്.

പള്‍സര്‍ RS200 ന് റേസിംഗ് റെഡ് എഡിഷനുമായി ബജാജ്; വില 1.23 ലക്ഷം രൂപ മുതല്‍

എബിഎസ് പാക്കേജിനൊപ്പം റിയര്‍-വീല്‍ ലിഫ്റ്റ്-ഓഫ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍സര്‍ പിന്‍ വീലിലും ഇടംപിടിക്കും.

കൂടുതല്‍... #bajaj #new launch #ബജാജ്
English summary
Bajaj Pulsar RS200 Racing Red Edition Launched In India. Read in Malayalam.
Story first published: Saturday, February 3, 2018, 11:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark