ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ബിഎംഡബ്ല്യു സ്റ്റാളില്‍ നടന്നു നീങ്ങവെ കണ്ണിലുടക്കിയ മറ്റു രണ്ടു അവതാരങ്ങളാണ് F 750 GS, F 850 GS അഡ്വഞ്ചര്‍ ബൈക്കുകള്‍. യഥാക്രമം 12.2 ലക്ഷം രൂപ, 13.7 ലക്ഷം രൂപ പ്രൈസ് ടാഗുകളിലാണ് F750 GS, F 850 GS ബൈക്കുകള്‍ പിറന്നിരിക്കുന്നത്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

പഴയ തലമുറയെ അപേക്ഷിച്ച് പുതിയ ഡിസൈനിലും വലിയ എഞ്ചിനിലും പരിഷ്‌കരിച്ച ഫ്രെയിമിലുമാണ് പുത്തന്‍ ബൈക്കുകളുടെ വരവ്. ഏറ്റവും പുതിയ 853 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് F750 GS, F 850 GS ബൈക്കുകള്‍ക്ക് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

77 bhp കരുത്തും 83 Nm torque ഉം ബിഎംഡബ്ല്യു F 750 GS ഉത്പാദിപ്പിക്കുമ്പോള്‍, 85 bhp കരുത്തും 92 Nm torque ഉം ബിഎംഡബ്ല്യു F 850 GS ഉത്പാദിപ്പിക്കും.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

270 ഡിഗ്രി ഫയറിംഗിന്റെ പശ്ചാത്തലത്തില്‍ പഴയ തലമുറയെക്കാളും ഇമ്പമാര്‍ന്ന എക്‌സ്‌ഹോസ്റ്റ് ശബ്ദം പുതിയ ബൈക്കുകള്‍ കാഴ്ചവെക്കുമെന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ വാദം.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

പുതിയ സസ്‌പെന്‍ഷന്‍ ജിയോമെട്രിയോടെയുള്ള പുത്തന്‍ മോണോകോഖ് ഫെയിമാണ് ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകളുടെ ഹൈലൈറ്റ്. സീറ്റിന് കീഴെ നിന്നും ഹാന്‍ഡില്‍ ബാറിന് പിന്നിലേക്കായി ഫ്യൂവല്‍ ടാങ്കിനെ ഇത്തവണ ബിഎംഡബ്ല്യു മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

മോട്ടോര്‍സൈക്കിളുകളുടെ റൈഡിംഗ് ഡൈനാമിക്‌സിനെ ഇത് കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ F 850 GS ല്‍ ഇടംപിടിക്കുമ്പോള്‍, 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് F 750 GS ല്‍ ഒരുങ്ങുന്നത്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

ഇരു ബൈക്കുകളിലും മോണോഷോക്ക് യൂണിറ്റ്, അലൂമിനിയം ഡബിള്‍-സൈഡഡ് സ്വിംഗ് ആം എന്നിവ സംയുക്തമായാണ് സസ്‌പെന്‍ഷന്‍ ദൗത്യം നിറവേറ്റുന്നത്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

ഓപ്ഷനല്‍ ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റമെന്റ്, എബിഎസ്, എഎസ്‌സി ഉള്‍പ്പെടുന്നതാണ് ബൈക്കുകളുടെ മറ്റു ഫീച്ചറുകള്‍. റെയിന്‍, റോഡ് എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ബൈക്കുകളില്‍ ഉള്ളത്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

ഓപ്ഷനല്‍ ഫുള്‍-എല്‍ഇഡി ലൈറ്റിംഗും മള്‍ട്ടി-ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കുകളുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. അലോയ് വീലുകളിലാണ് ബിഎംഡബ്ല്യു F 750 GS അണിനിരക്കുന്നതെങ്കില്‍ സ്‌പോക്ക് വീലുകളിലാണ് F 850 GS ന്റെ വരവ്.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

മുതിര്‍ന്ന സഹോദരന്‍ R 1200 GS ല്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് ഇരു ബൈക്കുകളുടെയും ഒരുക്കം. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മുഖേന ഇറക്കുമതി മോഡലുകളായാണ് ഇരു മോഡലുകളും വിപണിയില്‍ എത്തുക.

ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകള്‍ ഇന്ത്യയില്‍; വില 12.2 ലക്ഷം രൂപ മുതല്‍

ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ ബൈക്കുകളുടെ വിതരണം ബിഎംഡബ്ല്യു ആരംഭിക്കും.

കൂടുതല്‍... #bmw motorrad #new launch #Auto Expo 2018
English summary
BMW F 750 GS And F 850 GS Launched In India. Read in Malayalam.
Story first published: Saturday, February 10, 2018, 12:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark