ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

Written By:

ഹൈദരാബാദില്‍ ഐമോര്‍ കസ്റ്റംസിന്റെ ഗരാജില്‍ ഒരു ബുള്ളറ്റ് കിടപ്പുണ്ട്. പേര് ഐമോര്‍ എന്‍വി. ആളൊരു സ്‌ക്രാമ്പ്‌ളറാണ്. പട്ടാള പച്ച നിറം. മുമ്പ് പലതരം ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറുകളെ കണ്ടിട്ടുണ്ടെങ്കിലും ഐമോര്‍ എന്‍വി അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

'സിംമ്പിളാണ്' എന്‍വി. പശ്ചാത്തലം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350. ബുള്ളറ്റിന്റെ ചാരുതയെ പാടെ പൊളിച്ചെഴുതിയാണ് എന്‍വിയിലേക്കുള്ള ഇവരുടെ തുടക്കം.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

മട്ടിലും ഭാവത്തിലും തനി സ്‌ക്രാമ്പ്‌ളറെങ്കിലും എന്‍വിയെ കഫെ റേസറെന്ന് വിളിക്കാനാണ് ഐമോര്‍ കസ്റ്റംസിന് താത്പര്യം. മാറ്റ് ഗ്രീന്‍ നിറത്തോട് യോജിച്ച് നില്‍ക്കുന്ന കടുപ്പമാര്‍ന്ന പച്ചയിലാണ് പതുപതുത്ത ലെതര്‍ സീറ്റ്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

കോണ്‍ട്രാസ്റ്റ് ലുക്ക് സമര്‍പ്പിക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിച്ചിങ്ങാണ് സീറ്റിന്. മുന്നില്‍ 19 ഇഞ്ചും, പിന്നില്‍ 18 ഇഞ്ചുമാണ് ചക്രങ്ങള്‍. കറുത്ത സ്‌പോക്കുകള്‍ എന്‍വിയുടെ പക്വതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

സ്‌ക്രാമ്പ്‌ളറുകളില്‍ മാത്രം കണ്ടുവരുന്ന വലിയ ബ്ലോക് ടയറുകളാണ് മുന്നിലും പിന്നിലും. പുതിയ ഇന്ധനടാങ്കും എന്‍വിയില്‍ എടുത്തുപറയണം. പതിവു ക്ലാസിക് 350 ടാങ്കുകളെക്കാളും വലുപ്പവും വീതിയും എന്‍വിയുടെ കസ്റ്റം ടാങ്കിനുണ്ട്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

റോയല്‍ എന്‍ഫീല്‍ഡ് എന്ന പേരിനെ എന്തായാലും ഇവര്‍ ഉപേക്ഷിച്ചില്ല. ടാങ്കിന് ഇരുവശത്തും റോയല്‍ എന്‍ഫീല്‍ഡ് എന്ന് കോറിയിട്ടത് കാണാം. പുഷ് ക്യാപാണ് ടാങ്കില്‍.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

ഇന്ധനടാങ്കില്‍ റേസിംഗ് വരകളോടെയുള്ള റെട്രോ ലോഗോയും (ഐമോര്‍ കസ്റ്റംസിന്റേത്) എന്‍വിയ്ക്ക് ലഭിച്ചിട്ടുണ്ട്. ബൈക്കിന് ലഭിച്ച ചെറിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പ് എന്‍വിയുടെ റെട്രോ ഭംഗിക്ക് അടിവരയിടുന്നതാണ്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

അറുപതുകളിലെയും എഴുപതുകളിലെയും ക്ലാസിക് മോട്ടോര്‍സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ കണ്ടിരുന്ന മഞ്ഞ നിറമാണ് ഹെഡ്‌ലാമ്പിനെന്നതും ഇവിടെ എടുത്തുപറയണം.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

ഹെഡ്‌ലാമ്പിന് മുകളില്‍ ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ക്ലാസിക് 350 യില്‍ നിന്നും പകര്‍ത്തിയ മീറ്ററുകളാണ് ബൈക്കില്‍. കുത്തനെയാണ് ഹാന്‍ഡില്‍ബാറുകള്‍.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

രൂപം മാറിയെങ്കിലും എഞ്ചിന്‍ തുടിപ്പില്‍ മാറ്റമില്ലാതെയാണ് എന്‍വിയുടെ ഒരുക്കം. 349 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

ഫില്‍ട്ടര്‍ ബോക്‌സിന്റെ രൂപവും എന്‍വിയില്‍ ശ്രദ്ധയാകര്‍ഷിക്കും. കാഴ്ചയില്‍ പുതുമയുണ്ടെങ്കിലും ഫില്‍ട്ടര്‍ സംവിധാനം പഴയതു തന്നെയാണ്. മൊഗാഫോണ്‍ എക്‌സ്‌ഹോസ്റ്റാണ്‍ എന്‍വിയില്‍ ഘടിപ്പിച്ചിട്ടുള്ളത്.

ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറായാല്‍? — ഐമോര്‍ എന്‍വിയില്‍ അതിശയിച്ച് ബൈക്ക് പ്രേമികള്‍

പൊതിഞ്ഞുള്ള ബെന്റ് പൈപില്‍ നിന്നുമാണ് എക്‌സ്‌ഹോസ്റ്റിന്റെ ആരംഭം. സിംഗിള്‍ പീസ് പൈപിലാണ് സീറ്റ് ഘടന. വീതി കുറഞ്ഞ ചെറിയ നമ്പര്‍ പ്ലേറ്റിന് മേലയുള്ള സിംഗിള്‍ എല്‍ഇഡി ടെയില്‍ലൈറ്റും ഐമോര്‍ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

English summary
Eimor Customs Envy — A Royal Enfield Bullet Classic 350 Modified Into A Scrambler. Read in Malayalam.
Story first published: Monday, April 16, 2018, 18:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark