ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

By Dijo Jackson
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

അവധി ദിവസമായതിനാല്‍ ഓട്ടോ എക്‌സ്‌പോ സ്റ്റാളുകളില്‍ ഇന്നു നേരാം വണ്ണം ചുറ്റിക്കറങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ജനസാഗരമാണ് എക്‌സ്‌പോ. ആകെപ്പാടെ ഒച്ചയും ബഹളവും. കുസൃതികളുടെ കൈ മുറുക്കെ പിടിച്ചു മാതാപിതാക്കള്‍ സ്റ്റാളുകളില്‍ നിന്നും സ്റ്റാളുകളിലേക്ക് നീങ്ങുന്നു.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

പതിവ് പോലെ ഏതു സ്റ്റാളിലേക്ക് ആദ്യം നീങ്ങുമെന്ന് ആലോചിപ്പോഴാണ് വലിയ അബദ്ധം മനസിലായത്. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ ഇതുവരെയും കണ്ടില്ല; മറന്നു പോയി എന്നു പറയുന്നതാകും ശരി.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

പിന്നെ ഒട്ടും വൈകിയില്ല, ഓടി എംഫ്‌ളക്‌സിന്റെ സ്റ്റാളിലേക്ക്. തിരക്ക് വകഞ്ഞുമാറ്റി ഒരുവിധം സ്റ്റാളില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്തായാലും അടുത്തകാലത്തൊന്നും മറക്കില്ല. നീലയില്‍ തിളങ്ങി നില്‍ക്കുകയാണ് എംഫ്‌ളക്‌സ് വണ്‍.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

സൂപ്പര്‍ബൈക്കിന്റെ വിശദമായി കാണും മുമ്പെ ആദ്യം തിരഞ്ഞത് പ്രൈസ് ടാഗായിരുന്നു. വില കണ്ടതോടെ വന്ന ആവേശമൊക്കെ കുറഞ്ഞു. ആറു ലക്ഷം രൂപയാണ് എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്റെ ബേസ് വേരിയന്റ് വില.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

ആറു ലക്ഷം രൂപയുണ്ടെങ്കില്‍ നിഞ്ച 650 അല്ലെങ്കില്‍ ബെനലി 600i വാങ്ങാലോ, മനസില്‍ ഉദിച്ച സംശയം പ്രസക്തമാണ്. ഒലിന്‍സ് സസ്‌പെന്‍ഷനും അള്‍ട്രാലൈറ്റ് കാര്‍ബണ്‍ ഫൈബര്‍ പാനലുകളും ഒരുങ്ങിയ മറ്റൊരു വകഭേദം കൂടി എംഫ്‌ളക്‌സ് വണിനുണ്ട്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

അതിനാണേല്‍ വില 11 ലക്ഷം രൂപയാണ്. ആകെമൊത്തം 119 വണ്‍ ഇലക്ട്രിക് ബൈക്കുകളെ മാത്രമെ ഇന്ത്യയില്‍ കമ്പനി വില്‍ക്കുകയുള്ളു. അതേസമയം വിദേശ വിപണികളിലേക്കായി 300 ഇലക്ട്രിക് സൂപ്പര്‍ബൈക്കുകളെ എംഫ്‌ളക്‌സ് മോട്ടോര്‍സ് പ്രത്യേകമായി ഒരുക്കും.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

ത്രീ-ഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറിലാണ് എംഫ്‌ളക്‌സ് വണ്‍ പ്രവര്‍ത്തിക്കുക. ഹൈ-പവര്‍ സാംസങ്ങ് സെല്ലുകളോട് കൂടിയ ലിക്വിഡ് കൂള്‍ഡ് 9.7 kWh ബാറ്ററി പാക്കാണ് ഇലക്ട്രിക് സൂപ്പര്‍ബൈക്കില്‍ ഇടംപിടിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

80.4 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ഇലക്ട്രിക് പവര്‍ട്രെയിനിന് സാധിക്കുമെങ്കിലും 71 bhp ആയാണ് കരുത്ത് ഉത്പാദനം കമ്പനി നിജപ്പെടുത്തിയിരിക്കുന്നത്. 75 Nm torque ആണ് എംഫ്‌ളക്‌സ് വണില്‍ പരമാവധി ലഭിക്കുക.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

സിംഗിള്‍ സ്പീഡ് ഗിയര്‍ ബോക്‌സ് മുഖേന ഇലക്ട്രിക് മോട്ടോറില്‍ നിന്നും കരുത്ത് പിന്‍ടയറിലേക്ക് എത്തും. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എംഫ്‌ളക്‌സ് വണിന് വേണ്ടത് മൂന്ന് സെക്കന്‍ഡുകള്‍ മാത്രമാണ്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

മണിക്കൂറില്‍ 200 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്. ഒറ്റചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ വരെ വണ്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ ഹൈവേ റോഡുകളില്‍ (മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത) റൈഡിംഗ് റേഞ്ച് 150 കിലോമീറ്ററായി കുറയും.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

അരമണിക്കൂര്‍ കൊണ്ട് 85 ശതമാനം ചാര്‍ജ്ജ് നേടാന്‍ ബാറ്ററി പാക്കിന് സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും 46 mm ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുമാണ് ബേസ് വേരിയന്റ് എംഫ്‌ളക്‌സ് വണിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

അതേസമയം വില കൂടിയ എംഫ്‌ളക്‌സ് വണ്‍ പതിപ്പില്‍ അഡ്ജസ്റ്റബിള്‍ പ്രീ-ലോഡോടെയുള്ള ഒലിന്‍സ് റേസ് ആന്‍ഡ് ട്രാക്ക് അപ്‌സൈഡ് ഡൗണ്‍ 43 mm ഫോര്‍ക്കുകളും, 46 mm ഒലിന്‍സ് മോണോട്യൂബ് ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കും ഒരുങ്ങുന്നു.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

ബ്രേക്കിംഗിന് വേണ്ടി നാല് പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ ഡ്യൂവല്‍ 300 mm ബ്രെമ്പോ ഡിസ്‌ക് മുന്നിലും 220 mm ബ്രെമ്പോ ഡിസ്‌ക് പിന്നിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ഗ്ലാസ് ഫൈബര്‍ ബോഡി പാനലിലാണ് ബേസ് വേരിയന്റ് എംഫ്‌ളക്‌സ് ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്റെ ഒരുക്കം.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

കാര്‍ബണ്‍ ഫൈബര്‍ ബോഡി പാനലും മോഡലില്‍ ലഭ്യമാണ്. 169 കിലോഗ്രാമാണ് സൂപ്പര്‍ബൈക്കിന്റെ ഭാരം. 810 mm ഉയരത്തിലാണ് സീറ്റ് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഡിസൈനില്‍ എടുത്തു പറയേണ്ട ആദ്യ കാര്യം.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

സിംഗിള്‍ എല്‍ഇഡി ടെയില്‍ ലൈറ്റാണ് ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്റെ പിന്നിലുള്ളത്. കുത്തനെയുള്ള ഹെഡ്‌ലൈറ്റും വീതിയേറിയ ഫെയറിംഗും ഫ്യൂച്ചറിസ്റ്റിക് രൂപഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കിനെ കണ്ടപ്പോള്‍ നിരാശ

ഇന്‍സ്ട്രമെന്റ് കണ്‍സോളിന് പകരം കമ്പനി നല്‍കിയിട്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനത്തില്‍ മിക്കവരും തൃപ്തരല്ല. എന്തായാലും ആറു ലക്ഷം രൂപയ്ക്ക് എംഫ്‌ളക്‌സ് വണിന് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

Malayalam
കൂടുതല്‍... #Auto Expo 2018 #new launch
English summary
Emflux One Electric Superbike Launched In India At Rs 6 Lakh. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more