ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

By Dijo Jackson

ബിഎംഡബ്ല്യുവിന്റെ തുടിപ്പും, ടിവിഎസിന്റെ റേസിംഗ് പാരമ്പര്യവും; അപാച്ചെ RR310 -ന് ആരാധകരെ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. പറഞ്ഞു വരുമ്പോള്‍ പാതി ജര്‍മ്മനാണ് അപാച്ചെ RR310. ബിഎംഡബ്ല്യു മോട്ടോറാഡും സംയുക്തമായി വികസിപ്പിച്ച ആദ്യ ബൈക്ക്.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

വരാനിരിക്കുന്ന ബിഎംഡബ്ല്യു G310R നെയ്ക്കഡ് ബൈക്കും അണിനിരക്കുക ഇതേ എഞ്ചിനില്‍. എന്നാല്‍ ഫ്‌ളാഗ്ഷിപ്പ് അപാച്ചെയെ തനി ജര്‍മ്മനാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തുടങ്ങി കഴിഞ്ഞു. ബിഎംഡബ്ല്യു S 1000 RR ആകാന്‍ ശ്രമിച്ച അപാച്ചെ RR310 ആണ് കൂട്ടത്തില്‍ കേമന്‍.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

ബിഎംഡബ്ല്യുവിന്റെ കുപ്പായമിട്ട അപാച്ചെ RR310 -ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. രൂപത്തിലും ഭാവത്തിലും കരുത്തന്‍ ബിഎംഡബ്ല്യു S 1000 RR -നെ അനുസ്മരിപ്പിച്ചാണ് ബൈക്കിന്റെ ഒരുക്കം.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

നിറങ്ങള്‍ ബിഎംഡബ്ല്യു ബൈക്കിന്റേതിന് സമാനം. ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ജര്‍മ്മന്‍ ശൈലി തെളിഞ്ഞു കാണാം. കറുപ്പ് പ്രതിഫലിക്കുന്ന ഹെഡ്‌ലാമ്പുകളാണ് (സ്‌മോക്ക്ഡ്) ബൈക്കിന്. ഫെയറിംഗിലുള്ള RR ബാഡ്ജിംഗാണ് മറ്റൊരു ആകര്‍ഷണം.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

ടിവിഎസ് ലോഗോയ്ക്ക് പകരം ബിഎംഡബ്ല്യു ലോഗോയാണ് ബൈക്കില്‍. അതേസമയം കേവലം ഗ്രാഫിക്‌സ് സ്റ്റിക്കറുകള്‍ മാത്രമാണ് ഫെയറിംഗിന് ഇരുവശത്തും കാണുന്ന എയര്‍ വെന്റുകള്‍. വീല്‍ റിമ്മുകളിലും ബിഎംഡബ്ല്യു സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

അടിമുടി ജര്‍മ്മനാകാനുള്ള ആഗ്രഹം കൊണ്ടാകണം അപാച്ചെയുടെ താക്കോലിന് വരെ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡിംഗ് ഉടമ നല്‍കിയത്. ബൈക്കിന്റെ പെര്‍ഫോര്‍മന്‍സില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

കാഴ്ചയില്‍ പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷന്‍ കസ്റ്റം അപാച്ചെ അവകാശപ്പെടുന്നില്ല. ടിവിഎസ് നിരയില്‍ നിന്നുള്ള ഏറ്റവും കരുത്തന്‍ ബൈക്കാണ് അപാച്ചെ RR310. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫ്‌ളാഗ്ഷിപ്പ് അപാച്ചെ ഇന്ത്യയിലെത്തിയത്.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

312 സിസി ഒറ്റ സിലിണ്ടര്‍ റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനിലാണ് ബൈക്കിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അപാച്ചെ RR310 -ന് 7.17 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 160 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ബിഎംഡബ്ല്യുവിന്റെ കുപ്പായമണിഞ്ഞ് ഒരു അപാച്ചെ RR310

അപ്‌സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും ബൈക്കിന്റെ പ്രീമിയം വിശേഷങ്ങള്‍. കെടിഎം RC390, ബെനലി 302R, ഹോണ്ട CBR250R മോഡലുകളാണ് ടിവിഎസ് അപാച്ചെ RR310 -ന്റെ പ്രധാന എതിരാളികള്‍.

Image Source: The Rider Tribe

Most Read Articles

Malayalam
English summary
TVS Apache RR 310 In A BMW S1000RR Theme. Read in Malayalam.
Story first published: Monday, April 30, 2018, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X