ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

By Dijo Jackson

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറെയാണ്. എന്നാല്‍ മോഡലുകളുടെ ഉയര്‍ന്ന വില സാധാരണക്കാരനെ ഹാര്‍ലിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലുകള്‍ക്ക് വില ഉയരാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ മോഡലുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ കുറച്ചിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്‌സ്റ്റര്‍ മോഡലുകളില്‍ വിലക്കിഴിവും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാം.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

സ്ട്രീറ്റ് 750

കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 -യില്‍ ഒരുങ്ങിയിട്ടുള്ള പ്രധാന ആനുകൂല്യം. 3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ സ്വന്തമാക്കാം. അതേസമയം ആനുകൂല്യം നേടാനുള്ള മാനദണ്ഡങ്ങള്‍ കമ്പനി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

എന്തായാലും ഫിനാന്‍സില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സുവര്‍ണാവസരമാണ്. 749 സിസി ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്ട്രീറ്റ് 750 -യില്‍. എഞ്ചിന്‍ 59 Nm torque പരമാവധി സൃഷ്ടിക്കും. 5.25 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

സ്ട്രീറ്റ് റോഡ്

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 -യുടെ കരുത്തന്‍ സ്‌പോര്‍ടി പതിപ്പാണ് സ്ട്രീറ്റ് റോഡ്. എഞ്ചിന്‍ സ്ട്രീറ്റ് 750 -യുടേത് എങ്കിലും കൂടുതല്‍ കരുത്ത് സ്ട്രീറ്റ് റോഡ് അവകാശപ്പെടുന്നുണ്ട്. കൂടുതല്‍ അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് മോഡല്‍ കാഴ്ചവെക്കുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

ആനുകൂല്യങ്ങളുടെ ഭാഗമായി 48,615 രൂപയുടെ വിലക്കിഴിവ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എഞ്ചിന്‍ ഗാര്‍ഡ്, ഫ്രീ സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷൂറന്‍സ് എന്നിവ മോഡലിനൊപ്പം ഹാര്‍ലി ഡേവിഡ്‌സണ്‍ സൗജന്യമായി നല്‍കും.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

റോഡ്‌സ്റ്റര്‍

ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവ് റോഡ്‌സ്റ്റര്‍ മോഡലിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണിത്. സ്‌ക്രീമിന്‍ ഈഗിള്‍ മഫ്‌ളറുകളെ മോഡലിനൊപ്പം സൗജന്യ ആക്‌സസറിയായി കമ്പനി നല്‍കും.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

കൂടുതല്‍ ഗാംഭീര്യമേറിയ ശബ്ദം പുറപ്പെടുവിക്കാന്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകള്‍ക്ക് കഴിയും. എഞ്ചിന്‍ ഗാര്‍ഡ്, സൗജന്യ ഫസ്റ്റ് സര്‍വീസ്, കോംപ്ലിമെന്ററി ഫസ്റ്റ് ഇയര്‍ ഇന്‍ഷൂറന്‍സ് എന്നിവയും റോഡ്‌സ്റ്റര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങളുടെ ഭാഗമായി മോഡലിലുള്ള രജിസ്‌ട്രേഷന്‍ നിരക്കും കമ്പനി പിന്‍വലിച്ചിട്ടുണ്ട്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്

1.2 ലിറ്റര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോഡ്‌സ്റ്ററില്‍. എഞ്ചിന്‍ 96 Nm torque ഉത്പാദിപ്പിക്കും. 4.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മോഡലിന്റെ പ്രധാന വിശേഷങ്ങളില്‍ ഉള്‍പ്പെടും. 6.84 ലക്ഷം രൂപയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ റോഡ്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

Most Read Articles

Malayalam
കൂടുതല്‍... #harley davidson
English summary
Harley-Davidson Street 750, Street Rod & Roadster Discount. Read in Malayalam.
Story first published: Friday, June 15, 2018, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X