ഇന്റേണ്‍ഷിപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍!

Written By: Nayana Nandha Krishnan

ഇന്റേണ്‍ഷിപ്പും കഴിഞ്ഞ് പടിയിറങ്ങാന്‍ നേരത്ത് കൈയ്യില്‍ ഒരു 'ഹാര്‍ലിയുടെ' താക്കോല്‍ കിട്ടുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ചിന്തിക്കാന്‍ വരട്ടെ. സംഭവം സത്യമാണ്. കാലം മാറി, യുവതലമുറയെ ആകര്‍ഷിച്ചു നിര്‍ത്താന്‍ കമ്പനികള്‍ പല അടവുകളും പയറ്റുകയാണ്.

 ഇന്റേണ്‍ഷിപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍!

ഫ്രീഡം ഇന്റേണ്‍ഷിപ്പ് എന്ന പേരില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ തന്നെയാണ് ഇത്തരമൊരു വാഗ്ദാനവുമായി രംഗത്തു വന്നത്. തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടേണുകള്‍ക്ക് സൗജന്യമായി ക്രൂയിസര്‍ ബൈക്കുകളെ കമ്പനി നല്‍കും. 12 ആഴ്ചയാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. അമേരിക്കയില്‍ വെച്ചു നടക്കുന്ന ഇന്റേണ്‍ഷിപ്പ് പരിപാടിക്ക് വേണ്ടി ലോകത്തെമ്പാടു നിന്നും കമ്പനി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി.

 ഇന്റേണ്‍ഷിപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍!

ബൈക്ക് ഓടിക്കാന്‍ അറിയാത്തവര്‍ വിഷമിക്കേണ്ടതില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ റൈഡിംഗ് അക്കാദമി തന്നെ ഇത്തരക്കാരെ ബൈക്കോടിക്കാന്‍ പഠിപ്പിക്കും. ഇന്റേണ്‍ഷിപ്പിന്റെ പൂര്‍ണ ചെലവ് കമ്പനി വഹിക്കും. യുവതലമുറയ്ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഇന്റേണ്‍ഷിപ്പിലൂടെ ഹാര്‍ലി ഡേവിഡ്‌സണിന് സാധിക്കും. ചെറുപ്പക്കാരെ സംബന്ധിച്ചു ഹാര്‍ലിയുടെ ക്രൂയിസര്‍ ലോകത്തേക്ക് ചെലവില്ലാതെ കടന്നുവരാനുള്ള അത്യപൂര്‍വ അവസരം കൂടിയാണിത്.

 ഇന്റേണ്‍ഷിപ്പ് കഴിഞ്ഞു മടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍!

ഫ്രീഡം ഇന്റേണ്‍ഷിപ്പിന് എങ്ങനെ അപേക്ഷിക്കാം?

ക്രിയാത്മകതയാണ് ഇന്റേണ്‍ഷിപ്പിനുള്ള അടിസ്ഥാന യോഗ്യത. ഫോട്ടോ-വീഡിയോ ചിത്രീകരണത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിങ്ങളുടെ കാഴ്ചപാടില്‍ സ്വാതന്ത്ര്യം എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ അല്ലെങ്കില്‍ കുറിപ്പ് അപേക്ഷയോടൊപ്പം കമ്പനിക്ക് അയച്ചു നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 11 -നകം freedomInternship@Harley-Davidson.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. 18 വയസു തികഞ്ഞ ആര്‍ക്കും ഫ്രീഡം ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം.

English summary
Harley-Davidson is offering free motorcycles for those who join its summer internship program.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark