സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

By Dijo Jackson

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ വരവു പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സെക്കന്‍ഡ് ഹാന്‍ഡ് പ്രീമിയം ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്നത് മുന്നില്‍ കണ്ടാണ് ഹാര്‍ലിയുടെ തീരുമാനം. പല ഇന്ത്യന്‍ ഡീലര്‍ഷിപ്പുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെ വില്‍പന കമ്പനി ആരംഭിച്ചു കഴിഞ്ഞു.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യാ തലവന്‍ പീറ്റര്‍ മക്കെന്‍സിയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം വെളിപ്പെടുത്തിയത്. സമീപഭാവിയില്‍ തന്നെ കുറഞ്ഞ വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകുമെന്ന് മക്കെന്‍സി വ്യക്തമാക്കി.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

ഇന്ത്യയില്‍ ഹാര്‍ലി ബൈക്കുകള്‍ക്ക് ആരാധകരേറെയാണ്. എന്നാല്‍ വിദേശ നിര്‍മ്മിത ബൈക്കുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന തീരുവ ഹാര്‍ലി മോഡലുകളുടെ വില കുത്തനെ ഉയര്‍ത്തുന്നു. എന്തായാലും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്കുള്ള ഹാര്‍ലിയുടെ ചുവടുവെയ്പ് രാജ്യത്തെ ബൈക്ക് പ്രേമികള്‍ക്ക് ഒരു സുവര്‍ണാവസരമാണ്.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

കുറഞ്ഞ വിലയ്ക്ക് ഹാര്‍ലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പലര്‍ക്കും ഇതോടെ സാധിക്കും. നിലവില്‍ രാജ്യത്തുടനീളം 27 ഡീലര്‍ഷിപ്പുകളാണ് ഹാര്‍ലി ഡേവിഡസണിന് ഉള്ളത്. മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളെ അണിനിരത്താനാണ് കമ്പനിയുടെ തീരുമാനം.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

ബൈക്കുകളുടെ വാറന്റി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ് ഗുണനിലവാരം പരിശോധിച്ചു ഉറപ്പുവരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് ഹാര്‍ലി ബൈക്കുകള്‍ മാത്രമാകും വില്‍പനയ്ക്ക് എത്തുക.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡാണ് സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കടന്ന ആദ്യ നിര്‍മ്മാതാക്കള്‍. വിന്റേജ് എന്ന പേരില്‍ കമ്പനി ആരംഭിച്ച സെക്കന്‍ഡ് ഹാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോര്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണും!

ഉയരുന്ന പ്രചാരം കണക്കിലെടുത്ത് ഈ വര്‍ഷം പത്തു വിന്റേജ് സ്റ്റോറുകളെ കൂടി തുറക്കാനുള്ള തീരുമാനത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. എഴുപതുകളിലും എണ്‍പതുകളിലും നിറഞ്ഞുനിന്നിരുന്ന 250 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പോലും വിന്റേജ് സ്‌റ്റോറിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #harley davidson
English summary
Harley Davidson To Enter Used Bike Business In India. Read in Malayalam.
Story first published: Monday, May 14, 2018, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X