എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

Recommended Video

Tata Nexon Faces Its First Recorded Crash

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ അഡ്വഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സിനെ ഹീറോ ആദ്യമായി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്. ഇനി നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലും എക്‌സ്പള്‍സ് ഹീറോ നിരയില്‍ പ്രത്യക്ഷപ്പെടും.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

എക്‌സ്പള്‍സിന്റെ വരവിന് മുമ്പെ അഡ്വഞ്ചര്‍ ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.നിലവിലുള്ള 200 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് എക്‌സപള്‍സിന്റെ ഒരുക്കം.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

18.1 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുക. കഴിഞ്ഞ ദിവസം ഹീറോ അവതരിപ്പിച്ച എക്‌സ്ട്രീം 200R നെയ്ക്കഡ് മോട്ടോര്‍സൈക്കിളിലും ഇതേ എഞ്ചിനാണ് ഇടംപിടിച്ചത്.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

എക്‌സ്ട്രീം 200R ന്റെ അടിത്തറയില്‍ നിന്നുമാണ് ഹീറോ എക്‌സ്പള്‍സിന്റെയും വരവ്. എന്നാല്‍ അഡ്വഞ്ചര്‍ ബൈക്കായതിനാല്‍ വേറിട്ട എഞ്ചിന്‍ ട്യൂണിംഗാകും എക്‌സ്പള്‍സിന് ലഭിക്കുക.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

ഉയര്‍ന്ന ടോര്‍ഖ് ഔട്ട്പുട്ട് ഹീറോ എക്‌സ്പള്‍സില്‍ പ്രതീക്ഷിക്കാം. 150 സിസി എഞ്ചിന്‍ കരുത്തില്‍ അണിനിരക്കുന്ന ഇംപള്‍സിന് പകരക്കാരനാണ് ഹീറോ എക്‌സ്പള്‍സ്.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

ആധുനിക ബൈക്കെങ്കിലും കാഴ്ചയില്‍ ക്ലാസിക് ലുക്കാണ് എക്‌സ്പള്‍സിന്. റൗഡ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, മസ്‌കുലാര്‍ ടാങ്ക്, സ്‌പോക്ക് വീലുകള്‍, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷന്‍, പാനിയറുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്‌സ്പള്‍സിന്റെ ക്ലാസിക് മുഖം.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റിംഗ് പൊസിഷനും എക്‌സ്പള്‍സിന്റെ വിശേഷമാണ്. എക്‌സപള്‍സിന്റെ ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളെ ഹീറോ നല്‍കും.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

കുറഞ്ഞ പക്ഷം ഓപ്ഷനലായെങ്കിലും എബിഎസ് എക്‌സ്പള്‍സില്‍ ഇടംപിടിക്കും. 2018 രണ്ടാം പാദത്തോടെ എക്‌സ്പള്‍സിനെ ഹീറോ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് സൂചന.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

വരവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മാത്രമാണ് എക്‌സ്പള്‍സിന്റെ പ്രധാന എതിരാളി. അതേസമയം ഹിമാലയനെക്കാളും കുറഞ്ഞ കരുത്ത് ഉത്പാദനം എക്‌സ്പള്‍സിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.

എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്

ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗ് ഹീറോ എക്‌സ്പള്‍സില്‍ പ്രതീക്ഷിക്കാം.

Source: CarandBike

Most Read Articles

Malayalam
കൂടുതല്‍... #hero motocorp #Auto Expo 2018 #ഹീറോ
English summary
Hero XPulse Technical Details Revealed. Read in Malayalam.
Story first published: Wednesday, January 31, 2018, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X