TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
എല്ലാവര്‍ക്കും അറിയേണ്ടത് പുതിയ ആക്ടിവ 5G യെ കുറിച്ച്; എക്‌സ്‌പോയില്‍ തിളങ്ങി ഹോണ്ട
ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട സ്റ്റാളിന് മുന്നിലായിരുന്നു ഇന്നലെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. സംഭവം എന്തെന്നല്ലേ? പുതിയ ആക്ടിവ 5G യെ ഹോണ്ട അവതരിപ്പിച്ചു. ആക്ടിവയോട് മാത്രം ഇന്ത്യയ്ക്ക് എന്താണ് ഇത്ര പ്രിയം? കണ്ടു നിന്ന വിദേശികളില്‍ ചിലര്‍ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.
തിരക്കിനിടയില്‍ ഇടിച്ചു കയറി ചെന്നു നോക്കിയപ്പോഴോ സ്വര്‍ണശോഭയാൽ നില്‍ക്കുകയാണ് പുതിയ ആക്ടിവ 5G! മിന്നിത്തെളിയുന്ന ഫ്‌ളാഷുകള്‍ക്ക് മുന്നില്‍ ഡാസില്‍ യെല്ലോ മെറ്റാലിക് നിറത്തിലുള്ള ആക്ടിവ 5G അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങുകയായിരുന്നു.
പേള്‍ സ്പാര്‍ടന്‍ റെഡ് നിറത്തിലും പുതിയ ആക്ടിവയെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ ആക്ടിവ 5G വിപണിയില്‍ എത്തും.
ടിവിഎസ് ജൂപിറ്റര്‍, വീഗോ, യമഹ റെയ് സി, ഫസീനോ എന്നിവര്‍ക്ക് എതിരായാണ് പുത്തന്‍ ആക്ടിവയുടെ വരവ്. പുതിയ ആക്ടിവയുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.
8 bhp കരുത്തും 9 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസി എഞ്ചിനിലാണ് ആക്ടിവ 5G യുടെ ഒരുക്കം. 5.3 ലിറ്ററാണ് ആക്ടിവ 5G യുടെ ഇന്ധനശേഷി. 108 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരവും.
1,761 mm നീളവും, 710 mm വീതിയും, 1,149 mm ഉയരവും പുതിയ ആക്ടിവയ്ക്കുണ്ട്. 1,238 mm നീളമേറിയതാണ് വീല്‍ബേസ്; ഗ്രൗണ്ട് ക്ലിയറന്‍സ് 153 mm ഉം. 765 mm ഉയരത്തിലാണ് ആക്ടിവയുടെ സീറ്റ് ഒരുങ്ങിയിട്ടുള്ളത്.
പത്തു ഇഞ്ചു അലോയ് വീലുകളില്‍ 90/100 ടയറുകളാണ് ഇടംപിടിക്കുന്നതും. ഹോണ്ടയുടെ കോമ്പി ബ്രേക്ക് സംവിധാനത്തിനൊപ്പമാണ് 130 mm ഡ്രം ബ്രേക്കുകളുടെ പ്രവര്‍ത്തനം.
പുതിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റുകള്‍ എന്നിവയാണ് പുതിയ ആക്ടിവയുടെ പ്രധാന വിശേഷങ്ങള്‍. പുതിയ ക്രോം ഹൈലൈറ്റും മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്ടറും ആക്ടിവയുടെ ഡിസൈന്‍ സവിശേഷതയാണ്.
ഹോണ്ട പുതുതായി ലഭ്യമാക്കുന്ന ഡീലക്‌സ് വകഭേദത്തില്‍ എല്‍ഇഡി ഹെഡ്‌ലാമ്പും ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഒരുങ്ങുന്നുണ്ട്.