എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

By Staff

എബിഎസ് സുരക്ഷയോടെ പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്. 87,776 രൂപ വിലയില്‍ എക്‌സ്-ബ്ലേഡ് എബിഎസ് പതിപ്പിനെ ഹോണ്ട പുറത്തിറക്കി. എബിഎസില്ലാത്ത സാധാരണ മോഡലിനെക്കാള്‍ 8,000 രൂപ പുതിയ എബിഎസ് പതിപ്പിന് കൂടുതലാണ്. 79,768 രൂപയാണ് എബിഎസില്ലാത്ത ഹോണ്ട എക്‌സ്-ബ്ലേഡിന് വില.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള ഇരുച്ചക്ര വാഹനങ്ങള്‍ക്ക് മുഴുവന്‍ എബിഎസ് നിര്‍ബന്ധമാവും. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഹോണ്ടയുടെ നടപടി. എബിഎസ് പതിപ്പു വന്നെങ്കിലും നിലവിലെ മോഡല്‍ (എബിഎസില്ലാത്തത്) വില്‍പ്പനയില്‍ തുടരും.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

ഈ വര്‍ഷം തുടക്കത്തിലാണ് എക്‌സ്-ബ്ലേഡിനെ ഹോണ്ട വിപണിയില്‍ കൊണ്ടുവന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ബൈക്കിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു. എബിഎസ് ഉള്‍പ്പെടുത്തിയതൊഴികെ മറ്റു മാറ്റങ്ങളൊന്നും പുതിയ എക്‌സ്-ബ്ലേഡിന് സംഭവിച്ചിട്ടില്ല.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങള്‍ ഒരുങ്ങുന്ന ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്കാണ് എക്‌സ്-ബ്ലേഡ്. പേരു സൂചിപ്പിക്കുന്നതുപോലെ റേസര്‍ ഷാര്‍പ്പ് ശൈലി ബൈക്ക് പിന്തുടരുന്നു. മുഖരൂപത്തില്‍ അക്രമണോത്സുക ഭാവം നിറഞ്ഞുകാണാം.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

160 സിസി ശ്രേണിയില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്ന ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റഅ ക്ലസ്റ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ നില അറിയിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഹസാര്‍ഡ് സ്വിച്ച് എന്നിങ്ങനെ സംവിധാനങ്ങളുടെ കാര്യത്തില്‍ എക്‌സ്-ബ്ലേഡ് ഒട്ടും പിന്നിലല്ല.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

ഇരട്ട കുഴലുകളുള്ള മഫ്‌ളര്‍ ബൈക്കിന്റെ സ്‌പോര്‍ടി ഭാവത്തില്‍ നിര്‍ണ്ണായകമായി മാറുന്നു. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ടന്‍ റെഡ്, പേള്‍ ഇഗ്‌നീയസ് ബ്ലാക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ അഞ്ചു നിറങ്ങളില്‍ ബൈക്ക് തിരഞ്ഞെടുക്കാം.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

മോഡലിലെ 162.71 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 13.93 bhp കരുത്തും 13.9 Nm torque ഉം സൃഷ്ടിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

ഗിയര്‍ മാറുമ്പോള്‍ കൃത്യത നല്‍കാന്‍ പ്രത്യേക ലിങ്ക് ടൈപ്പ് ഗിയര്‍ ഷിഫ്റ്ററാണ് ബൈക്കില്‍ കമ്പനി ഉപയോഗിക്കുന്നത്. ഡയമണ്ട് ഫ്രെയിം ഷാസി അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന എക്സ്-ബ്ലേഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് റിയര്‍ യൂണിറ്റും സസ്പെന്‍ഷന്‍ നിറവേറ്റും.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

17 ഇഞ്ച് വലുപ്പമുണ്ട് അലോയ് വീലുകള്‍ക്ക്. മുന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ടയറില്‍ ഡ്രം ബ്രേക്കും വേഗം നിയന്ത്രിക്കും. ഇനി മുതല്‍ ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ ബൈക്കില്‍ ലഭ്യമാണ്. 160 സിസി ശ്രേണിയില്‍ ഹോണ്ട കൊണ്ടുവരുന്ന രണ്ടാമത്തെ മോഡലാണിത്.

എബിഎസ് സുരക്ഷയോടെ ഹോണ്ട എക്‌സ്‌ബ്ലേഡ് — വില 87,776 രൂപ

ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ടിവിഎസ് അപാച്ചെ RTR 160, സുസുക്കി ജിക്സര്‍ എന്നിവരുമായി എക്‌സ്-ബ്ലേഡ് വിപണിയില്‍ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Honda X-Blade ABS Launched In India — Priced At Rs 87,776. Read in Malayalam.
Story first published: Saturday, December 8, 2018, 14:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X