കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

Written By:

എക്‌സ്-ബ്ലേഡ്, ഇന്ത്യയ്ക്കായി ഹോണ്ട കാത്തുവെച്ചിരിക്കുന്ന പുതിയ ബൈക്ക്. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും സ്‌പോര്‍ടി മുഖം കൈവരിക്കാമെന്നതിനുള്ള ഹോണ്ടയുടെ മറ്റൊരു ഉദ്ദാഹരണമാണ് എക്‌സ്-ബ്ലേഡ് (X-Blade).

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

പക്ഷെ പറഞ്ഞു വരുമ്പോള്‍ കേവലം കമ്മ്യൂട്ടര്‍ ബൈക്ക് അല്ല എക്‌സ്‌ബ്ലേഡ്; ഒരുങ്ങിയിട്ടുള്ള പ്രീമിയം ഫീച്ചറുകള്‍ തന്നെ ഇതിന് കാരണം. പോര് മുറുകുന്ന 160 സിസി ശ്രേണിയില്‍ ഫീച്ചറുകള്‍ കൊണ്ട് വേറിട്ടു നില്‍ക്കാനാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ശ്രമം.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

നിലവിലുള്ള 162.7 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ബൈക്കിന്റെ ഒരുക്കം. 13.93 bhp കരുത്തും 13.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

ഡയമണ്ട് ഫ്രെയിം ചാസിയില്‍ ഒരുങ്ങുന്ന എക്‌സ്-ബ്ലേഡിന്റെ പ്രധാന ആകര്‍ഷണം റേസര്‍-ഷാര്‍പ് ഡിസൈന്‍ ശൈലിയാണ്. ശ്രേണിയിലെ ആദ്യ 'റോബോ-ഫെയ്‌സ്' എല്‍ഇഡി ഹെഡ്‌ലാമ്പിലാണ് എക്‌സ്-ബ്ലേഡിന്റെ വരവ്.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

എക്‌സ്-ബ്ലേഡിലുള്ള പുത്തന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സര്‍വീസ് റിമൈന്‍ഡറും ഗിയര്‍ ഷിഫ്റ്റ് വിവരങ്ങളും ലഭ്യമാക്കും. മസിലുകള്‍ പോലെ തോന്നിക്കുന്ന ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, കൂര്‍ത്തു നില്‍ക്കുന്ന ടെയില്‍ ലാമ്പ് - ഹോണ്ട എക്‌സ്-ബ്ലേഡിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

ബൈക്കിന്റെ സ്‌പോര്‍ടി പരിവേഷത്തോട് നീതിപുലര്‍ത്താന്‍ ഡ്യൂവല്‍ ഔട്ട്‌ലെറ്റ് മഫ്‌ളറിനും സാധിച്ചിട്ടുണ്ട്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ഒരുക്കം.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

മാര്‍ച്ച് ആദ്യ വാരത്തോടെ തന്നെ പുതിയ ഹോണ്ട ബൈക്ക് വിപണിയില്‍ എത്തും. ഹോണ്ട എക്‌സ്‌ബ്ലേഡിന് പുറമെ ആക്ടിവ 5G, ലിവോ, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി, സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R മോഡലുകളെയും ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കാഴ്ചവെച്ചു.

കമ്മ്യൂട്ടര്‍ ബൈക്ക് എന്ന് പേര്, എന്നാല്‍ പ്രീമിയം ഫീച്ചറുകളും; ഇതാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ്

യമഹ FZ, ടിവിഎസ് അപാച്ചെ RTR 160, ബജാജ് പള്‍സര്‍ എന്‍എസ് 160 മോഡലുകളോടാണ് ഹോണ്ട എക്‌സ്-ബ്ലേഡ് പ്രധാനമായും ഏറ്റുമുട്ടുക.

English summary
Honda X-Blade Unveiled. Read in Malayalam.
Story first published: Thursday, February 8, 2018, 11:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark