ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

By Staff

നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ ഇന്ത്യന്‍ തീരമണയും. റോയല്‍ എന്‍ഫീല്‍ ബുള്ളറ്റുകളാണ് എതിരാളികള്‍. വരാനിരിക്കുന്ന 300 സിസി, 350 സിസി ജാവ ബൈക്കുകളില്‍ വന്‍ പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. ഇതിനോടകം ഒന്നിലേറെ തവണ പുതിയ ജാവ ബൈക്കുകളില്‍ കണ്ണെത്തിക്കാന്‍ വിപണിക്ക് കഴിഞ്ഞു.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

എന്തായാലും നവംബര്‍ 15 വരെ കാത്തുനില്‍ക്കാന്‍ ബൈക്ക് പ്രേമികള്‍ക്ക് ക്ഷമയില്ല. അതുകൊണ്ടാണ് വരാന്‍പോകുന്ന ജാവ 300 ബൈക്കിനെ കൂട്ടത്തില്‍ ചിലര്‍ ആവിഷ്‌കരിച്ചത്. 300 സിസി ജാവയുടെ സ്‌ക്രാമ്പ്‌ളര്‍ മുഖമാണ് പുതിയ ഡിജിറ്റല്‍ ആവിഷ്‌കാരത്തില്‍.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ജാവ 300 സ്‌ക്രാമ്പ്‌ളറിന് പ്രചോദനമായി. ഓഫ്‌റോഡിംഗ് സാഹസങ്ങള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റ് ഉയരവും ബൈക്കില്‍ കാണാം. മഹീന്ദ്ര മോജോയിലേതു പോലെ മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ജാവ 300 സ്‌ക്രാമ്പ്‌ളറിനും ലഭിക്കുന്നു.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ഉയര്‍ത്തിക്കെട്ടിയ മുന്‍ മഡ്ഗാര്‍ഡും തടിച്ചുരുണ്ട ടയറുകളും ജാവ 300 -ന് തനി സ്‌ക്രാമ്പ്‌ളര്‍ വേഷം കല്‍പ്പിക്കുകയാണ്. നേരത്തെ പുറത്തുവന്ന ബൈക്കിന്റെ ചിത്രങ്ങളിലും ഇതേ വിശേഷങ്ങള്‍ കാണാം. സ്‌പോക്ക് വീലുകളാണ് ബൈക്കില്‍.

Most Read: ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ചെരിഞ്ഞുയര്‍ന്ന എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ബാഷ് പ്ലേറ്റും ജാവ 300 -ന് ഇവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പരന്ന ഹാന്‍ഡില്‍ബാറും റബ്ബര്‍ പാഡുകളുള്ള ഇന്ധനടാങ്കും ജാവ 300 സ്‌ക്രാമ്പ്‌ളറിലേക്ക് ശ്രദ്ധയുണര്‍ത്തും.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ഓഫ്‌റോഡ് ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് പുതിയ ജാവ ബൈക്കുകളെ കമ്പനി നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ നീളംകൂടിയ ട്രാവല്‍ സസ്‌പെന്‍ഷന്‍ മോഡലുകളില്‍ പ്രതീക്ഷിക്കാം. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം യൂണിറ്റും ജാവ ബൈക്കുകളില്‍ ബ്രേക്കിംഗ് നിറവേറ്റും.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായതിനാല്‍ കുറഞ്ഞപക്ഷം ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ജാവ ബൈക്കുകള്‍ക്ക് ലഭിച്ചേ മതിയാവൂ. എന്തായാലും ജാവയുടെ സ്‌ക്രാമ്പ്‌ളര്‍ പതിപ്പിനെ കമ്പനി പിന്നണിയില്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും യഥാര്‍ത്ഥ ബൈക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടോയെന്നു നവംബര്‍ 15 -ന് തിരിച്ചറിയാം. ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ജാവ ബൈക്കുകളുടെ ഹൃദയം. ഇക്കാര്യം കമ്പനി ആദ്യമെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. എന്തായാലും പുതിയ ബൈക്കുകള്‍ വില്‍പനയ്ക്കു വരുന്നതു മുന്‍നിര്‍ത്തി രാജ്യത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ജാവ മോഡലുകളുടെ ബുക്കിംഗ് തുടങ്ങി.

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ബുക്കിംഗ് തുക 1,000 രൂപ. 2019 ജനുവരി ആദ്യവാരം മുതല്‍ മോഡലുകളെ കമ്പനി കൈമാറും. ഔദ്യോഗിക അവതരണത്തില്‍ മാത്രമെ മോഡലുകളുടെ വില ജാവ പുറത്തുവിടുകയുള്ളൂ.

Most Read: പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ജാവ 300: പുതിയ 300 സിസി ജാവ ബൈക്ക് നല്‍കുന്ന പ്രതീക്ഷകള്‍

ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് പുതിയ ജാവ 300 സ്‌ക്രാമ്പ്‌ളര്‍ വകഭേദത്തിന് രണ്ടുലക്ഷം രൂപ ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനായിരിക്കും ജാവ 300 സ്‌ക്രാമ്പ്‌ളറിന്റെ മുഖ്യ എതിരാളി.

Rendering Source: IAB

Most Read Articles

Malayalam
English summary
Jawa 300: What To Expect In The Upcoming 300cc Jawa Motorcycle. Read in Malayalam.
Story first published: Saturday, November 10, 2018, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X