റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

By Staff

കണ്ണിന് കുളിര്‍മ്മയായി കാതിന് ഇമ്പമായി ചടുലമായ താളത്തില്‍ ജാവ ബൈക്കുകള്‍ ഒരിക്കല്‍ക്കൂടി വരുന്നൂ, ഇന്ത്യന്‍ മണ്ണിലേക്ക്. ചെക്ക് നിര്‍മ്മാതാക്കളായ ജാവ നവംബര്‍ 15 -ന് രാജ്യത്തു വില്‍പനയ്‌ക്കെത്തും. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളുടെ വിപണി മോഹിച്ചാണ് ജാവയുടെ രണ്ടാംഅങ്കം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ജാവ ബൈക്കുകള നേരില്‍ കാണാനുള്ള ആകാംഷ വിപണിയ്ക്ക് അതിയായുണ്ട്. എന്തായാലും ഔദ്യോഗിക വരവിന് മുന്നോടിയായി പുതിയ ജാവ ബൈക്കുകളെ ഒന്നുരണ്ടുതവണ ഇന്ത്യ കാണുകയുണ്ടായി. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെയാണ് ഇന്ത്യയില്‍ ജാവ അവതരിപ്പിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ഇതില്‍ ഒന്ന് ജാവ 350 ആയിരിക്കുമെന്നു പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ചെക്ക് വിപണിയില്‍ വില്‍പനയിലുള്ള മോഡലാണിത്. 'കാമോ' നിറശൈലിയാണ് ക്യാമറ പകര്‍ത്തിയ ബൈക്കിന്. വട്ടത്തിലുള്ള ഹെഡ്‌ലാമ്പിന് ഇരുവശത്തും ഓറഞ്ച് ഇന്‍ഡിക്കേറ്റര്‍ കാണാം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍. ഡിസ്‌ക്കുകള്‍ സ്‌പോക്ക് വീലുകള്‍ക്ക് ഇടതുവശം ചേര്‍ന്നൊരുങ്ങുന്നു. ചെക്ക് വിപണിയിലുള്ള ജാവ 350 -യില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണുള്ളത്. എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ലഭിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

മഹീന്ദ്ര മോജോയില്‍ നിന്നും കടമെടുത്തതാണിത്. പരന്ന സീറ്റും ക്ലാസിക് തനിമ ചോരാത്ത ടെയില്‍ലാമ്പും ജാവ 350 -യുടെ പ്രത്യേകതയാണ്. 350 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് ജാവ 350 രാജ്യാന്തര വിപണിയില്‍ അണിനിരക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

എയര്‍ കൂളിംഗ് സംവിധാനവും സിംഗിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റും എഞ്ചിനുണ്ട്. 26 bhp കരുത്തും 32 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ വില്‍പനയ്ക്കു വരുമ്പോള്‍ ഇതേ എഞ്ചിനായിരിക്കുമോ ഇടംപിടിക്കുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ഒരുപക്ഷെ 300 സിസി എഞ്ചിനായിരിക്കും ജാവ 350 -യില്‍ തുടിക്കുക. നേരത്തെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനെ ആരാധകര്‍ക്കായി കമ്പനി വെളിപ്പെടുത്തിയിരുന്നു.

Most Read:കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

മോജോയില്‍ നിന്നുള്ള ബോറും സ്ട്രോക്കും പുതിയ 293 സിസി ജാവ എഞ്ചിന്‍ പങ്കിടും. 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണിത്. പഴയ ടൂ സ്ട്രോക്ക് ജാവ ബൈക്കുകളുടെ ശബ്ദഗാംഭീര്യത പകര്‍ത്താന്‍ പുതിയ എഞ്ചിനും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ബൈക്കില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും കുറവു സംഭവിക്കില്ല. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെ പുതിയ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ആദ്യവരവില്‍ നാലു ജാവ ബൈക്കുകളെ നിരനിരയായി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഫെ റേസര്‍, ഓഫ് റോഡര്‍, ബോബര്‍ ശൈലിയുള്ള ജാവ ബൈക്കുകള്‍ക്കും ഇന്ത്യന്‍ വിപണി ഉടന്‍ സാക്ഷ്യം വഹിക്കും.

Most Read Articles

Malayalam
English summary
Spy Pics: Jawa 350cc And 300cc Spied; India Launch On November 15. Read in Malayalam.
Story first published: Wednesday, November 7, 2018, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X