നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

കവസാക്കി നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 21.80 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കവാസാക്കി നിഞ്ച H2 SX അണിനിരക്കുമ്പോള്‍, 26.80 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് H2 SX SE വിപണിയില്‍ എത്തുന്നത്.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

സൂപ്പര്‍ചാര്‍ജ്ഡ് H2 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ H2 SX മോട്ടോര്‍സൈക്കിളിന്റെ വരവ്. നിലവിലുള്ള 998 സിസി ഇന്‍-ലൈന്‍ ഫോര്‍-സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനിലാണ് കവസാക്കി നിഞ്ച H2 SX, SX SE മോട്ടോര്‍സൈക്കിളുകള്‍ ഒരുങ്ങുന്നത്.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

199 bhp കരുത്തും 136 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. നിഞ്ച H2 മോട്ടോര്‍സൈക്കിളിനെക്കാളും 18 കിലോഗ്രാം കൂടുതല്‍ ഭാരത്തിലാണ് നിഞ്ച H2 SX വരുന്നത്. ഇലക്ട്രോണിക് ക്രൂയിസര്‍ കണ്‍ട്രോള്‍, കവാസാക്കിയുടെ ഏറ്റവും പുതിയ IMU ഇലക്ട്രോണിക്‌സ് പാക്കേജിനൊപ്പമാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ ഒരുക്കം.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

നിഞ്ച H2 SX, H2 SX SE മോഡലുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. H2 SX മോട്ടോര്‍സൈക്കിളില്‍ പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ പിന്തുണയുള്ള അനലോഗ് ടാക്കോമീറ്റര്‍ ഇടംപിടിക്കുമ്പോള്‍, TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി കോര്‍ണറിംഗ് ലൈറ്റുകള്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷന്‍ H2 SX SE മോട്ടോര്‍സൈക്കിളില്‍ സാന്നിധ്യമറിയിക്കുന്നത്.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

ക്രൂയിസ് കണ്‍ട്രോള്‍, കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡ്, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍ പോലുള്ള ഇലക്ട്രോണിക് പിന്തുണ കവാസാക്കി നിഞ്ച H2 SX ല്‍ ഒരുങ്ങുന്നുണ്ട്.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മുഖേന ഇറക്കുമതി മോഡലായാണ് കവാസാക്കി നിഞ്ച H2 SX വിപണിയില്‍ എത്തുക. ഓട്ടോ എക്‌സ്‌പോയില്‍ സ്റ്റാന്‍ഡേര്‍ഡ് H2 SX നെ കവാസാക്കി കാഴ്ചവെച്ചില്ലെങ്കിലും മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി.

നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകളുമായി കവാസാക്കി; വില 21.80 ലക്ഷം രൂപ മുതല്‍

അടുത്തിടെ കവാസാക്കി അവതരിപ്പിച്ച വള്‍ക്കന്‍ 650 ക്രൂയിസര്‍, Z900, ZX-10R മോട്ടോര്‍സൈക്കിളുകളും എക്‌സ്‌പോ നിരയില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്.

English summary
Kawasaki Ninja H2 SX And H2 SX SE Launched In India. Read in Malayalam.
Story first published: Saturday, February 10, 2018, 15:57 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark