കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനംകവര്‍ന്ന് ഒരു രൂപമാറ്റം

By Dijo Jackson

കെടിഎം ഡ്യൂക്കിനെ സ്‌ക്രാമ്പ്‌ളറായി മനസില്‍ കാണാന്‍ പറ്റുമോ? ചിന്തിക്കാന്‍ കൂടി വയ്യെന്നാകും മിക്കവരും പറയുക. എന്നാല്‍ ഇന്തോനേഷ്യ ആസ്ഥാനമായ 'കാത്രോസ് ഗരാജ്' ഇതു സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. കെടിഎം 200 ഡ്യൂക്കിനെ ഗംഭീരന്‍ സ്‌ക്രാമ്പ്‌ളറാക്കി മാറ്റി ഇവര്‍. രൂപംമാറിയ ഡ്യൂക്ക് കാഴ്ചയില്‍ ബെനലി ലിയണ്‍സിനൊയായി തെറ്റിദ്ധരിക്കപ്പെടാം. അത്രമേല്‍ കൃത്യതയോടെയാണ് ഡ്യൂക്കിന്റെ രൂപമാറ്റം.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളിലേക്ക് ചെന്നിറങ്ങുന്ന ഹെഡ്‌ലാമ്പ് ഘടനയില്‍ തുടങ്ങും ഡ്യൂക്കിന്റെ വിശേഷങ്ങള്‍. ക്വാഡ് എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പ്. ടേണ്‍ സിഗ്നലുകളും ഇതില്‍ തന്നെ. വട്ടത്തിലുള്ള മിററുകള്‍ ബൈക്കിന്റെ റെട്രോ മുഖം വെളിപ്പെടുത്തും.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

മുന്‍ മഡ്ഗാര്‍ഡ് ഇവര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. പുറത്തേക്ക് തള്ളി ഒരുങ്ങുന്ന ഭീമന്‍ റേഡിയേറ്റര്‍ ഡ്യൂക്കിന്റെ പരുക്കന്‍ വേഷത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് എടുത്തുപറയണം. വീലുകളിലും ബ്രേക്കുകളിലും മാറ്റമില്ല. എന്നാല്‍ ടയറുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

സ്‌ക്രാമ്പ്‌ളറുകളില്‍ കണ്ടുവരുന്ന ബട്ടണ്‍ ടയറുകളാണ് ഡ്യൂക്കില്‍. വശങ്ങളിലേക്ക് കണ്ണെത്തിച്ചാല്‍ സ്പ്ലിറ്റ് ട്രെലിസ് ഫ്രെയിം ആദ്യം ശ്രദ്ധയില്‍പ്പെടും. ഫ്രെയിമിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. സ്‌ക്രാമ്പ്‌ളര്‍ റൈഡിംഗ് ശൈലിക്ക് വേണ്ടി ഡ്യൂക്കിന്റെ സീറ്റിനെ സംഘം കാര്യമായി ഉയര്‍ത്തി. ബ്രൗണ്‍ നിറത്തിലാണ് സിംഗിള്‍ പീസ് ക്ലാസിക് ലെതര്‍ സീറ്റ്.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

പുതിയ ഇന്ധനടാങ്കാണ് ഡ്യൂക്കിലെ മുഖ്യാകര്‍ഷണം. ഓറഞ്ച്-ബ്ലാക് നിറശൈലി ബൈക്ക് കണ്ടുനില്‍ക്കുന്നവരുടെ മനം കവരും. ഇന്ധനടാങ്കിന് ഒത്ത നടുവിലാണ് ഫില്ലര്‍ ക്യാപ്. വശങ്ങളില്‍ നല്‍കിയിട്ടുള്ള 'ഡ്യൂക്ക് 200 കാത്രോസ്' ബാഡ്ജും ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടും.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

ആഫ്റ്റര്‍മാര്‍ക്ക് എക്‌സ്‌ഹോസ്റ്റും ലോഹത്തില്‍ തീര്‍ത്ത എഞ്ചിന്‍ കവറും ബൈക്കിന്റെ മറ്റു വിശേഷങ്ങളാണ്. ഉയര്‍ത്തിയ മഡ്ഗാര്‍ഡാണ് പിന്നില്‍. മഡ്ഗാര്‍ഡിന് മേലെ ചെറിയ ടെയില്‍ലാമ്പും കാണാം. ടെയില്‍ലാമ്പിന് ഇരുവശത്തും ടേണ്‍ സിഗ്നലുകളും ഇടംപിടിച്ചിട്ടുണ്ട്.

കെടിഎം 200 ഡ്യൂക്ക് സ്‌ക്രാമ്പ്‌ളറായാല്‍ — മനം കവര്‍ന്ന് ഒരു രൂപമാറ്റം

പുറംമോടിയില്‍ മാത്രമാണ് മാറ്റം. എഞ്ചിനിലേക്ക് കാത്രോസ് ഗരാജ് കൈകടത്തിയിട്ടില്ല. 199.5 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ തുടരുന്നു. എഞ്ചിന് 25 bhp കരുത്തും 19.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ആഫ്റ്റര്‍മാര്‍ക്ക് എക്‌സ്‌ഹോസ്റ്റ് ഉള്ളതിനാല്‍ ബൈക്കിന്റെ പ്രകടനക്ഷമത നേരിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം പുതിയ ഇന്ധനടാങ്കിന്റെയും ഹെഡ്‌ലാമ്പ് ഘടനയുടെയും മറ്റു ലോഹ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്കിന് ഭാരം കൂടിയെന്ന കാര്യവും ഇവിടെ പരാമര്‍ശിക്കണം.

Most Read Articles

Malayalam
English summary
A KTM Duke 200 Scrambler Modification From Indonesia. Read in Malayalam.
Story first published: Wednesday, May 30, 2018, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X