13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

Written By:

കഴിഞ്ഞ വര്‍ഷമാണ് പുത്തന്‍ 390 ഡ്യൂക്കിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം ഇന്ത്യന്‍ നിരയിലേക്ക് പുതിയ 250 ഡ്യൂക്കും കടന്നെത്തി. എന്നാല്‍ 200 ഡ്യൂക്കിന്റെ കാര്യമെടുത്താലോ? പേരിന് പോലും മാറ്റം വരുത്താന്‍ കെടിഎം തയ്യാറായില്ല.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ബജറ്റ് വിലയുള്ള 200 ഡ്യൂക്കിന് അപ്‌ഡേഷനുകള്‍ നല്‍കാന്‍ കെടിഎമ്മിന് എന്തോ മടിയുള്ള പോലെ. 200 ഡ്യൂക്കിനെ അവഗണിക്കുന്ന കെടിഎമ്മിന് എതിരെ ആരാധകരും ശക്തമായി രംഗത്തുണ്ട്.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

എന്നാല്‍ ഇനി വിഷമിക്കേണ്ട, ഈ പരാതിക്കുള്ള പരിഹാരം വിപണിയില്‍ എത്തിക്കഴിഞ്ഞു. പൂനെ ആസ്ഥാനമായ മോഡിഫിക്കേഷന്‍ സ്ഥാപനം ഓട്ടോലോഗ് ഡിസൈന്‍ കെടിഎം ഡ്യൂക്ക് 200 ന് പുതിയ ബോഡി കിറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് മുഴങ്ങി കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഓട്ടോലോഗ് ഡിസൈന്‍. പുതിയ ബോഡി കിറ്റ് 200 ഡ്യൂക്കിന്റെ പഴഞ്ചന്‍ 'ലുക്കിനെ' അപ്പാടെ മാറ്റും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

200 ഡ്യൂക്കില്‍ ഘടിപ്പിക്കാവുന്ന വിവിധ ബോഡി പാനലുകളാണ് ബോഡി കിറ്റിന്റെ പ്രധാന ആകര്‍ഷണം. സ്ട്രീറ്റ് X2 എന്ന് ഓട്ടോലോഗ് ഡിസൈന്‍ പേര് നല്‍കിയിരിക്കുന്ന ബോഡി കിറ്റിന് 12,946 രൂപയാണ് വില.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ഉപഭോക്താക്കള്‍ക്ക് സ്വന്തമായി ബോഡി കിറ്റ് ഘടിപ്പിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ വിശേഷമാണ്. ഘടിപ്പിക്കാന്‍ ഇരുപത് മിനിറ്റു പോലും വേണ്ടി വരില്ല!

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

390 ഡ്യൂക്കില്‍ നിന്നും പ്രചോദനും ഉള്‍ക്കൊണ്ട ബോഡി പാനലുകളാണ് കിറ്റില്‍. പുതിയ മസ്‌കുലീന്‍ ടാങ്ക് ഘടനകളും, അഗ്രസീവ് ബെല്ലി പാനും, വലിയ റേഡിയേറ്റര്‍ കവറും കൊണ്ടു തന്നെ 200 ഡ്യൂക്കിന്റെ പരിവേഷം ആകപ്പാടെ മാറും.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

പുതിയ റിയര്‍ കൗളും ബോഡി കിറ്റിലുണ്ട്. കുറച്ചു കൂടി പണം മുടക്കിയാല്‍ ടെയില്‍ ടൈഡി യൂണിറ്റും, റിയര്‍ ടയര്‍ ഹഗ്ഗറും, സീറ്റ് കൗളും ഓട്ടോലോഗ് ഡിസൈന്‍ ബോഡി കിറ്റിന്റെ ഭാഗമായി നല്‍കും.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ബൈക്കിന് അനുയോജ്യമായ നിറത്തില്‍ ബോഡി കിറ്റ് ലഭ്യമാണ്. 200 ഡ്യൂക്കില്‍ ഘടിപ്പിച്ചാലും ആവശ്യമെങ്കില്‍ ബോഡി കിറ്റ് പൂര്‍ണമായും അഴിച്ചു മാറ്റാം, വാറന്റി നഷ്ടപ്പെടുമെന്ന ഭയം വേണ്ട.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ബോഡി കിറ്റിന് പുറമെ 390 ഡ്യൂക്കിന് സമാനമായ ഹെഡ്‌ലൈറ്റും ഓട്ടോലോഗ് ഡിസൈന്‍ കാഴ്ചവെക്കുന്നുണ്ട്. പൂര്‍ണ കിറ്റില്‍ താത്പര്യമില്ലാത്തവര്‍ക്ക് പാനലുകള്‍ മാത്രമായും ഓട്ടോലോഗ് ഡിസൈന്‍ നല്‍കും.

13,000 രൂപയ്ക്ക് കെടിഎം 200 ഡ്യൂക്കിന്റെ ലുക്ക് മാറ്റാം, സ്ട്രീറ്റ് X2 ബോഡി കിറ്റ് വിപണിയില്‍

ഇടത്തരം ബൈക്ക് മോഡിഫിക്കേഷനിലൂടെയാണ് ഓട്ടോലോഗ് ഡിസൈന്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഡോമിവേല്‍ എന്ന കസ്റ്റം ഡോമിനാറാണ് ഓട്ടോലോഗ് ഡിസൈനില്‍ നിന്നും സൂപ്പര്‍ഹിറ്റായ പ്രധാന അവതാരം.

Image Source: Autologue Design

English summary
KTM Duke 200 Street X2 — An Affordable Customisation Kit You Can Own. Read in Malayalam.
Story first published: Saturday, March 3, 2018, 10:31 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark