ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര; ജെന്‍സീയില്‍ അമ്പരന്ന് വാഹനപ്രേമികള്‍
ഇന്ത്യന്‍ നിരത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര. പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ജെന്‍സീ (Genze) ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് രാജ്യത്തെ വാഹനപ്രേമികള്‍.

അമേരിക്കന്‍ വിപണിയിയ്ക്ക് മാത്രമുള്ള മഹീന്ദ്രയുടെ സമര്‍പ്പണമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ജെന്‍സീ. സ്‌കൂട്ടറിന്റെ നിര്‍മ്മാണവും അമേരിക്കയില്‍ നിന്നാണ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും മഹീന്ദ്ര ജെന്‍സീയെ ക്യാമറ പകര്‍ത്തുന്നത്.

അലൂമിനിയം മോണോകോഖ് ഫ്രെയിമാണ് മഹീന്ദ്ര ജെന്‍സീയ്ക്ക് അടിസ്ഥാനം. സ്‌കൂട്ടര്‍ ശ്രേണിയില്‍ അലൂമിനിയം മോണോകോഖ് ഫ്രെയിം അത്യപൂര്‍വമാണ്.

ജിപിഎസ് ട്രാക്കിങ്ങ്, കളര്‍ സ്‌ക്രീന്‍, റൈഡിംഗ് മോഡുകള്‍ എന്നിവ ജെന്‍സീയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. വലിയ മുന്‍ടയറാണ് ജെന്‍സീയ്ക്ക്.

ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, വീതിയേറിയ സീറ്റും സ്‌കൂട്ടറിന്റെ രൂപകല്‍പനയില്‍ എടുത്തുപറയണം. അനായാസമായി ഏതു പ്രായക്കാര്‍ക്കും ഓടിക്കാമെന്നതാണ് മഹീന്ദ്ര ജെന്‍സീയുടെ മുഖ്യ ആകര്‍ഷണം.

ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകളാണ് സ്‌കൂട്ടറില്‍ ബ്രേക്കിംഗ് നിറവേറ്റുക. പില്യണ്‍ സീറ്റിന് പകരം ലോഡിംഗ് ബേയുള്ള ജെന്‍സീയാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നത്.

സോഫ്റ്റ് ഫാബ്രിക്ക് ബോക്‌സ്, ഹാര്‍ഡ് കെയ്‌സ്, ഓപണ്‍ ബേ എന്നീ മൂന്നു ഓപ്ഷനുകള്‍ അമേരിക്കന്‍ ജെന്‍സീയിലുണ്ട്. 2kWh ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നാണ് സ്കൂട്ടറിന്റെ ഊര്‍ജ്ജം.

48V ഇലക്ട്രിക് സംവിധാനവും ജെന്‍സീയിലുണ്ട്. ഇലക്ട്രിക് മോട്ടോറിന് പരമാവധി 2 bhp കരുത്തും 100 Nm torque ഉം സൃഷ്ടിക്കാനാവും. ഒറ്റച്ചാര്‍ജ്ജില്‍ അമ്പത് കിലോമീറ്റര്‍ താണ്ടാന്‍ ജെന്‍സീയ്ക്ക് സാധിക്കും.

ഓടിക്കുന്നയാളുടെ ഭാരം, വേഗത, റോഡ് പ്രതലം എന്നിവയെ അടിസ്ഥാനപ്പെടുത്തി ദൂരപരിധി വ്യത്യാസപ്പെടും. മണിക്കൂറില്‍ 48 കിലോമീറ്ററാണ് അമേരിക്കന്‍ ജെന്‍സീയുടെ ഉയര്‍ന്ന വേഗത.

ഇന്ത്യന്‍ നിരത്തില്‍ കണ്ട സ്‌കൂട്ടറില്‍ ഈ വേഗപ്പൂട്ടില്ലെന്നാണ് സൂചന. പാഴ്‌സല്‍ വിതരണം പോലുള്ള വാണിജ്യാവശങ്ങള്‍ക്കാണ് മഹീന്ദ്ര ജെന്‍സീ ഉത്തമം.
Image Source: Performance Factory/Facebook


Click it and Unblock the Notifications








