ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

Written By:

കാത്തിരിപ്പു അവസാനിച്ചു, മഹീന്ദ്ര മോജോ UT300 വിപണിയില്‍. 1.49 ലക്ഷം രൂപയാണ് പുതിയ മോജോ UT300 ന്റെ പ്രാരംഭ വില. 'യൂണിവേഴ്‌സല്‍ ടൂറര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് മോജോയുടെ വാലറ്റത്തുള്ള UT. ഇനി മുതല്‍ സാധാരണ മോജോ 'മോജോ XT300' (എക്‌സ്ട്രീം ടൂറര്‍) എന്ന പേരില്‍ അറിയപ്പെടും.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

2018 മാര്‍ച്ച് മാസം മോജോ UT300 സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് 'എക്‌സ്‌ക്ലൂസീവ് ഇന്‍ട്രൊഡക്ടറി ബെനഫിറ്റ്' ഓഫറിന് കീഴില്‍ പതിനായിരം രൂപയുടെ ആനുകൂല്യം കമ്പനി ലഭ്യമാക്കും.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

അതായത് 1.39 ലക്ഷം രൂപയാണ് മാര്‍ച്ച് മാസം മോജോ UT300 ന്റെ പ്രൈസ്ടാഗ്. ബജാജ് ഡോമിനാര്‍ 400 നെക്കാളും അയ്യായിരം രൂപ വിലക്കുറവിലാണ് മോജോ UT300 അണിനിരക്കുന്നത്.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

വില കുറയ്ക്കുന്നതിന് വേണ്ടി ചെലവ് കുറഞ്ഞ കാര്‍ബ്യുറേറ്റര്‍ സംവിധാനത്തിലാണ് പുതിയ മോജോ UT300 യുടെ ഒരുക്കം. അതേസമയം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിലാണ് മോജോ XT300 വരുന്നത്.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ഇതിന് പുറമെ മോജോ XT300 ലുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പുതിയ മോജോ UT300 ന് ലഭിച്ചിട്ടില്ല. മോജോ XT300 ലുള്ള 17 ഇഞ്ച് പിരെലി റോസോ ഡയാബ്‌ളോ വീലുകള്‍ക്ക് പകരം എംആര്‍എഫ് ട്യൂബ്‌ലെസ് ടയറുകളാണ് മോജോ UT300 ല്‍.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ശബ്ദഗാംഭീര്യമുള്ള ട്വിന്‍ എക്‌സ്‌ഹോസ്റ്റുകള്‍ക്ക് പകരം സിംഗിള്‍ സൈഡ് എക്‌സ്‌ഹോസ്റ്റാണ് കുഞ്ഞന്‍ മോജോയിലുള്ളത്. ഇതേ കാരണം കൊണ്ടു തന്നെ മോജോ UT300 ന് ഭാരം കുറവാണ്.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ട്വിന്‍ പോഡ് ഹെഡ്‌ലൈറ്റുകള്‍ക്ക് മേലെയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, ഗോള്‍ഡന്‍ ആക്‌സന്റുകളും മോജോ UT300 യ്ക്ക് ലഭിച്ചിട്ടില്ല.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

മുന്നിലും പിന്നിലും ഡിസ്‌ക്കുകളാണ് പുതിയ മോജോയില്‍ ബ്രേക്കിംഗ് നിറവേറ്റുക. അതേസമയം കുഞ്ഞന്‍ പതിപ്പില്‍ എബിഎസിനെ നല്‍കാന്‍ മഹീന്ദ്ര തയ്യാറായിട്ടില്ല.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റും പുതിയ മോജോയില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കും. മോജോ XT300 ഒരുങ്ങുന്ന 295 സിസി ലിക്വിഡ് കൂള്‍ഡ് നാലു വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് മോജോ UT300 ഉം അണിനിരക്കുന്നത്.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

പക്ഷെ ഫ്യൂവല്‍ ഇഞ്ചക്ഷന് പകരം കാര്‍ബ്യുറേറ്റര്‍ സംവിധാനമാണ് പുതിയ മോജോയില്‍ ഉള്ളതെന്ന് മാത്രം. അതേസമയം മോജോ UT300 ന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

ഡോമിനാറിനെക്കാളും വിലക്കുറവ്; മഹീന്ദ്ര മോജോ UT300 ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

മോജോ XT300 നെക്കാളും 21,000 രൂപ വിലക്കുറവിലാണ് മോജോ UT300 വിപണിയില്‍ എത്തുന്നത്.

കൂടുതല്‍... #mahindra two wheeler #new launch
English summary
Mahindra Mojo UT300 Launched In India. Read in Malayalam.
Story first published: Monday, March 5, 2018, 16:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark