പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

Written By:

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ടൂററാണ് മോജോ. കരുത്തും മികവും ഒത്തിണങ്ങിയ അവതാരം. എന്നാല്‍ എന്തുകൊണ്ടോ പ്രതീക്ഷിച്ച വിജയം ഇന്ത്യയില്‍ മഹീന്ദ്ര മോജോ കൈവരിച്ചില്ല. ഉയര്‍ന്ന വിലയാണ് മോജോയ്ക്ക് തിരിച്ചടിയായത്.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

ഈ പ്രശ്‌നം പരിഹരിച്ചാണ് 'കുഞ്ഞന്‍' മോജോ UT300 പതിപ്പുമായുള്ള മഹീന്ദ്രയുടെ വരവ്. പുതിയ മോജോയ്ക്ക് ആമുഖം നല്‍കിയുള്ള മഹീന്ദ്രയുടെ ആദ്യ ടീസര്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

ഉടന്‍ തന്നെ പുതിയ മഹീന്ദ്ര മോജോ UT300 മോട്ടോര്‍സൈക്കിളിനെ വിപണിയില്‍ പ്രതീക്ഷിക്കാം. അര്‍ബന്‍ സാഹചര്യങ്ങള്‍ക്ക് മോജോ UT300 അത്യുത്തമമാണെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. ടീസര്‍ പറയുന്നതും ഇതാണ്.

നേരത്തെ ഡീലര്‍ഷിപ്പില്‍ നിന്നും പുതിയ മഹീന്ദ്ര അവതാരത്തെ ക്യാമറ പകര്‍ത്തിയിരുന്നു. കാഴ്ചയില്‍ വമ്പന്‍ മാറ്റങ്ങളൊന്നും മോജോ UT300 അവകാശപ്പെടില്ല. എന്നാല്‍ ബജറ്റ് വിലയ്ക്ക് വേണ്ടി ഒരുപിടി ഫീച്ചറുകളെ മോജോ UT300 ത്യജിച്ചിട്ടുണ്ട്.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇതില്‍ എടുത്തുപറയേണ്ടത്. ടെലിസ്‌കോപിക് ഫോര്‍ക്കുകളിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ ഒരുക്കം.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

ഇതിന് പുറമെ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ്, പിരെലി ഡയാബ്‌ളോ റോസോ II ടയറുകള്‍ - ഇവയെല്ലാം മോജോ UT300 യ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമായ വീതിയേറിയ പില്യണ്‍ സീറ്റാണ് പുതിയ മോജോയില്‍. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്‍ബ്യുറേറ്റര്‍ എഞ്ചിനിലാണ് മോജോ UT300 യുടെ ഒരുക്കം.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

മോജോയില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണുള്ളത്. നിലവിലുള്ള 295 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് പുതിയ മോജോ UT300 യും. എന്നാല്‍ കരുത്തുത്പാദനത്തില്‍ പുതിയ മോജോ ഒരല്‍പം പിന്നോക്കം പോകുമെന്നാണ് സൂചന.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

എംആര്‍എഫ് ടയറുകളിലാണ് പുതിയ അവതാരം വിപണിയില്‍ എത്തുകയെന്ന് മുമ്പ് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മുന്‍ ഫോര്‍ക്കുകളിലും ഫ്രെയിമിലുമുള്ള ഗോള്‍ഡന്‍ ആക്‌സന്റും മോജോ UT300 ന് ലഭിച്ചിട്ടില്ല.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

എന്നാല്‍ പുതിയ നിറം മോജോ UT300 ല്‍ പ്രതീക്ഷിക്കാം. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് സസ്‌പെന്‍ഷനും പുതിയ മോജോയില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

ബ്രേക്കിംഗിന് വേണ്ടി ഇരു ടയറുകളിലും ഡിസ്‌ക്കുകളുണ്ട്. അതേസമയം മോജോ UT300 യ്ക്ക് എബിഎസ് പിന്തുണ ലഭിക്കുമോ എന്നത് കാത്തിരുന്നു കാണണം.

പുതിയ ബൈക്കുമായി മഹീന്ദ്ര; മോജോയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മോജോ UT300

1.5 ലക്ഷം രൂപ വരെ പുതിയ മഹീന്ദ്ര മോജോ UT300 ന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയില്‍ ബജാജ് ഡോമിനാര്‍ 400, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X മോഡലുകളുമായാണ് മഹീന്ദ്ര മോജോ UT300 കൊമ്പുകോര്‍ക്കുക.

കൂടുതല്‍... #mahindra two wheeler
English summary
Mahindra Mojo UT300 Teased Ahead Of Launch. Read in Malayalam.
Story first published: Friday, March 2, 2018, 11:16 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark