390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

Written By:

റൈഡിംഗ് മികവ് ഏകുന്ന മോട്ടോര്‍സൈക്കിളുകളുടെ പട്ടികയില്‍ മുന്‍നിരയിലാണ് കെടിഎം 390 ഡ്യൂക്ക്. വീലിയാകട്ടെ, സ്റ്റോപിയാകട്ടെ, ഇനി പെര്‍ഫോര്‍മന്‍സാകട്ടെ കെടിഎം 390 ഡ്യൂക്ക് എന്തിനും ഏതിനും സജ്ജമാണ്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

യുവതലമുറ ഒന്നടങ്കം കെടിഎം 390 ഡ്യൂക്കിലേക്ക് ചേക്കേറിയതില്‍ അത്ഭുതം തെല്ലുമില്ല. എന്നാല്‍ 390 ഡ്യൂക്കില്‍ പൂര്‍ണമായും തൃപ്തിയടയാത്ത ഒരു വിഭാഗം ബൈക്ക് പ്രേമികള്‍ ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

ഇവര്‍ക്ക് വേണ്ടിയാണ് പ്രശസ്ത ബൈക്ക് മോഡിഫിക്കേഷന്‍ സ്ഥാപനം രജ്പുതാന കസ്റ്റംസ് പുതിയ 390 ഡ്യൂക്കിന് ജന്മം കൊടുത്തിരിക്കുന്നത്. 'ബദ്മാഷ്' എന്നാണ് മോട്ടോര്‍സൈക്കിളിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

ഒരുപരിധി വരെ ആധുനിക സ്‌ക്രാമ്പ്‌ളറാണ് ബദ്മാഷ്. കറുപ്പ് നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍, റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റ്, നേര്‍ത്ത മുന്‍ മഡ്ഗാര്‍ഡ്; ബദ്മാഷിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ കാരണങ്ങള്‍ പലതാണ്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

120 mm, 140 mm വീതിയുള്ള ഡ്യൂവല്‍ പര്‍പസ് റാല്‍ക്കോ ടയറുകളാണ് 17 ഇഞ്ച് അലോയ് വീലുകളില്‍ ഒരുങ്ങുന്നത്. ഡ്യൂക്കിന്റെ ഒറിജിനല്‍ ഫെയറിംഗിനെ രജ്പുതാന കസ്റ്റംസ് പൂര്‍ണമായും പറിച്ചു കളഞ്ഞു എന്നതും ശ്രദ്ധേയം.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

കസ്റ്റം നിര്‍മ്മിതമാണ് ബദ്മാഷിന്റെ ഫ്യൂവല്‍ ടാങ്ക്. ലാളിത്യമാര്‍ന്ന രൂപം ലക്ഷ്യമിട്ട് 'അനാവശ്യമായ' ബോഡി പാനലുകളും മോട്ടോര്‍സൈക്കിളില്‍ നിന്നും ഇവര്‍ എടുത്തുകളഞ്ഞിട്ടുണ്ട്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

പുതിയ വയറിംഗ് സംവിധാനമാണ് ബദ്മാഷില്‍. പുതിയ സീറ്റും, ഫ്രെയിമില്‍ സ്ഥാപിക്കപ്പെട്ട ചെറിയ ടെയില്‍ ലൈറ്റും ബദ്മാഷിന്റെ വിശേഷങ്ങളാണ്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

റിയര്‍ സബ് ഫ്രെയിമിലാണ് സീറ്റുള്ളത്. സീറ്റിന് കീഴെയായാണ് ലൈന്‍സന്‍സ് പ്ലേറ്റിന്റെ സ്ഥാനവും. പശ്ചാത്തലം കറുപ്പാണെങ്കിലും കോണ്‍ട്രാസ്റ്റ് ലുക്കിന് വേണ്ടി ബദ്മാഷിന്റെ ഫ്യൂവല്‍ ടാങ്കും മോണോ ഷോക്കും വെള്ള നിറത്തിലാണ്.

390 ഡ്യൂക്കിന് ലുക്ക് പോരാ എന്നുണ്ടോ? കരുത്തന്‍ 'ബദ്മാഷ്' ഇതിനുള്ള ഉത്തരമാണ്

കരുത്തിന്റെ കാര്യത്തിലും ബദ്മാഷ് മറ്റ് ഡ്യൂക്കുകളെ പിന്നിലാക്കുമെന്നാണ് രജ്പുതാന കസ്റ്റംസിന്റെ വാദം. 42.9 bhp കരുത്തിലാണ് 390 ഡ്യൂക്കിനെ കെടിഎം അണിനിരത്തുന്നത്.

എന്നാല്‍ മോട്ടോര്‍സൈക്കിളില്‍ പവര്‍ട്രോണിക് മാപ്പിംഗ് നടത്തിയതിനാല്‍ ബദ്മാഷിന് കരുത്ത് കൂടുതലാണ്. ഗാംഭീര്യമേറിയ എക്‌സ്‌ഹോസ്റ്റും ബദ്മാഷിന്റെ പ്രകടനത്തെ സ്വാധീനിക്കും.

English summary
KTM 390 Duke ‘Badmaash’ by Rajputana Customs. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark