ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

Written By:
Recommended Video - Watch Now!
Speeding Truck Loses Control On A Wet Road - DriveSpark

പുതിയ 2018 അവഞ്ചര്‍ നിരയുമായി ബജാജ്. പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 150, ക്രൂയിസ്, സ്ട്രീറ്റ് 220 പതിപ്പുകളെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 81,459 രൂപയാണ് 2018 അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ എക്‌സ്‌ഷോറൂം വില.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

93,466 രൂപ പ്രൈസ് ടാഗിലാണ് പുതിയ അവഞ്ചര്‍ ക്രൂയിസ്, സ്ട്രീറ്റ് 220 മോഡലുകളുടെ വരവ്. ഈ വര്‍ഷം വിപണിയില്‍ എത്താന്‍ കാത്തുനില്‍ക്കുന്ന അവതാരങ്ങളുടെ പൂര്‍ണ നിരയെ അടുത്തിടെയാണ് ബജാജ് കാഴ്ചവെച്ചത്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

നിരയില്‍ പുതിയ അവഞ്ചര്‍ ക്രൂയിസ്, സ്ട്രീറ്റ് മോഡലുകള്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂയിസര്‍ ശ്രേണിയില്‍ പോര് മുറുകിയ പശ്ചാത്തലത്തില്‍ കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളും 2018 അവഞ്ചറുകളില്‍ ഒരുങ്ങിയിട്ടുണ്ട്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പാണ് മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പുത്തന്‍ ക്ലാസിക് ഹെഡ്‌ലാമ്പാണ് 2018 അവഞ്ചര്‍ 220 ക്രൂയിസിന്റെ ഹൈലൈറ്റ്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

പുതുക്കിയ സൈഡ് പാനലുകള്‍ ഒഴികെ മോട്ടോര്‍സൈക്കിളിന്റെ രൂപത്തിലും ഭാവത്തിലും കാര്യമായ വ്യത്യാസങ്ങളില്ല. ക്രോം ബ്രാക്കറ്റില്‍ ഒരുങ്ങിയിട്ടുള്ള ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീനും അവഞ്ചര്‍ 220 ക്രൂയിസിന്റെ പുതുമയാണ്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

പില്യണ്‍ ബാക്ക്‌റെസ്റ്റും അവഞ്ചര്‍ ക്രൂയിസ് പതിപ്പ് നേടിയിട്ടുണ്ട്. പുത്തന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് 2018 അവഞ്ചര്‍ പതിപ്പുകളുടെ മറ്റൊരു വിശേഷം. സൂര്യപ്രകാശം തടയുന്നതിന് വേണ്ടി ചെറിയ കൗളും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഇടംപിടിക്കുന്നുണ്ട്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

സ്‌പോക്ക് വീലുകള്‍ക്കൊപ്പമാണ് 2018 ബജാജ് അവഞ്ചര്‍ 220 ക്രൂയിസിന്റെ വരവ്. ഒബേണ്‍ ബ്ലാക്, മൂണ്‍ വൈറ്റ് എന്നീ രണ്ട് നിറഭേദങ്ങളിലാണ് അവഞ്ചര്‍ 220 യുടെ ക്രൂയിസ് പതിപ്പ് ലഭ്യമാവുക.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

ക്രൂയിസ് പതിപ്പില്‍ നിന്നും വ്യത്യസ്തമായ റോഡ്‌സ്റ്റര്‍ ഹെഡ്‌ലാമ്പാണ് അവഞ്ചര്‍ സ്ട്രീറ്റ് 220, 150 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കുന്നത്. ചെറിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, പുതിയ ഗ്രാബ് റെയില്‍ എന്നിവയാണ് സ്ട്രീറ്റ് പതിപ്പിന്റെ വിശേഷങ്ങള്‍.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

ബജാജ് V സീരീസിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 220, 150 മോഡലുകളുടെ ഡീക്കലുകള്‍. മാറ്റ് ബ്ലാക്, മാറ്റ് നിറങ്ങളിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 220 യുടെ വരവ്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

അതേസമയം മിഡ്‌നൈറ്റ് ബ്ലൂ പെയിന്റ് സ്‌കീമില്‍ മാത്രമാണ് അവഞ്ചര്‍ സ്ട്രീറ്റ് 150 ലഭ്യമാവുക. നിലവിലുള്ള 220 സിസി ട്വിന്‍-സ്പാര്‍ക്ക്, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ ക്രൂയിസ്/സ്ട്രീറ്റ് 220 മോഡലുകളുടെ പവര്‍ഹൗസ്.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

18.7 bhp കരുത്തും 17.5 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 14.34 bhp കരുത്തും 12.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 150 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ ഒരുക്കം.

ക്രൂയിസര്‍ പോര് മുറുകുന്നു; പുതിയ അവഞ്ചറുകളുമായി ബജാജ്, വില 81,459 രൂപ മുതല്‍

പുതിയ അവഞ്ചര്‍ നിരയുടെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. അതേസമയം എബിഎസിനെ ഓപ്ഷനലായി ഇത്തവണയും ബജാജ് നല്‍കിയിട്ടില്ല. സുസൂക്കി ഇന്‍ട്രൂഡര്‍ 150 യാണ് അവഞ്ചര്‍ 220, 150 മോഡലുകളുടെ പ്രധാന എതിരാളി.

കൂടുതല്‍... #bajaj #new launch #ബജാജ്
English summary
2018 Bajaj Avenger Launched In India. Read in Malayalam.
Story first published: Friday, January 19, 2018, 11:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark