പണിപ്പുരയില്‍ പുതിയ പള്‍സര്‍ 250; സമവാക്യങ്ങള്‍ തിരുത്താന്‍ ബജാജ്
പള്‍സറുകളോട് എന്നും പ്രത്യേക പ്രിയമാണ് ബജാജിന്. പ്രത്യക്ഷപ്പെട്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. അന്നു തൊട്ടു ഇന്നുവരെ പള്‍സറുകള്‍ ബജാജിനെ നിരാശപ്പെടുത്തിയിട്ടില്ല.
പള്‍സറുകളോട് എന്നും പ്രത്യേക പ്രിയമാണ് ബജാജിന്. പ്രത്യക്ഷപ്പെട്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. അന്നു തൊട്ടു ഇന്നുവരെ പള്‍സറുകള്‍ ബജാജിനെ നിരാശപ്പെടുത്തിയിട്ടില്ല.

വിപണിയുടെ തുടിപ്പിനൊത്ത് ബൈക്കില്‍ പുതുമയും മാറ്റവും കൊണ്ടുവരാന്‍ ബജാജ് താത്പര്യമെടുത്തപ്പോള്‍ പള്‍സറുകള്‍ ജനഹൃദയം കീഴടക്കി. പള്‍സറിനെ ഇപ്പോള്‍ വീണ്ടും പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. മോഡലിന് മാറ്റത്തിനുള്ള സമയമായെന്ന് ബജാജ് തിരിച്ചറിഞ്ഞു.

രൂപത്തിലും ഭാവത്തിലും അടിമുടി പൊളിച്ചെഴുതിയ പള്‍സര്‍ 250 ആണ് ഇനി വിപണിയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്. 2020 ഓടെ ബിഎസ് VI മാനദണ്ഡങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ നീക്കം.

നിലവില്‍ പള്‍സറുകളിലുള്ള രണ്ടു വാല്‍വ് DTS-i എഞ്ചിന് ഇനി ഏറെ ആയുസില്ല. അതുകൊണ്ടു പള്‍സറുകള്‍ക്ക് പുതിയ അടിത്തറയെ വികസിപ്പിക്കുന്ന തിടുക്കത്തില്‍ കൂടിയാണ് ബജാജ്.

150 സിസി മുതല്‍ 250 സിസി വരെ നീളുന്നതാണ് ബജാജ് പള്‍സര്‍ നിര. പള്‍സര്‍ 250 യുടെ വരവ് പ്രചാരം നേടുന്ന ക്വാര്‍ട്ടര്‍ ലിറ്റര്‍ ശ്രേണിയില്‍ ബജാജിന് പ്രാതിനിധ്യം നല്‍കും.

ഒരുപിടി പുത്തന്‍ ഫീച്ചറുകളോടെയും പള്‍സര്‍ 250 ശ്രേണിയില്‍ ചുവടുവെയ്ക്കുക. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസിനെ ബൈക്കില്‍ പ്രതീക്ഷിക്കാം. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ലിക്വിഡ് കൂളിംഗും ഫീച്ചറുകളില്‍ ഉള്‍പ്പെടുമെന്ന കാര്യം ഉറപ്പ്.

സമകാലിക പള്‍സറുകളില്‍ നിന്നും തികച്ചു വേറിട്ട ഡിസൈന്‍ ഭാഷ്യമാകും പള്‍സര്‍ 250 യ്ക്ക്. 2019 ഓടെ പള്‍സര്‍ 250 വിപണിയില്‍ എത്തുമെന്നാണ് സൂചന.

ഒരുപക്ഷെ പള്‍സര്‍ 250 യുടെ വരവോടെ പള്‍സര്‍ 220 യെ കമ്പനി ഉപേക്ഷിക്കാനും സാധ്യതയുണ്ട്. പള്‍സര്‍ 150, 180, 220, RS200, NS200, NS160 ഉള്‍പ്പെടുന്നതാണ് നിലവിലെ പള്‍സര്‍ നിര.

അടുത്തിടെയാണ് എന്‍ട്രി ലെവല്‍ പള്‍സര്‍ 135 നെ കമ്പനി ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. ആവശ്യക്കാര്‍ കുറഞ്ഞതായിരുന്നു കാരണം.

എന്തായാലും വിപണിയിലെ സമവാക്യങ്ങളെ തകിടം മറിക്കാന്‍ പുതിയ ബജാജ് പള്‍സര്‍ 250 യുടെ കടന്നുവരവിന് കഴിയും. കെടിഎം ഡ്യൂക്ക് 250, യമഹ FZ25 എന്നിവരാകും വിപണിയില്‍ 250 സിസി പള്‍സറിന്റെ എതിരാളികള്‍.
Source: Autocar India


Click it and Unblock the Notifications








