വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

ഒരുകാലത്ത് ബൈക്ക് വിപണി കൈയ്യടക്കിയിരുന്ന കരിസ്മയെ ആരും മറന്നുകാണാൻ വഴിയില്ലല്ലോ...കരിസ്മ എന്ന സ്പോർട് ബൈക്ക് ശ്രേണിയിലെ പുത്തൻ വകഭേദവുമായി ഹീറോ മോട്ടോകോർപ്പ് വീണ്ടും എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുത്തൻ ഹീറോ കരിസ്മ 200 സിസി എഞ്ചിൻ കരുത്താണ് പ്രദാനം ചെയ്യുന്നത് (അതായത് ഹീറോ എക്സ്ട്രീം 200 R -ന് സമാനമായത്).

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

പുതിയ 200 സിസി എഞ്ചിൻ ശ്രേണിയിലെ നാലാമത്തെ ബൈക്കാണ് ഹീറോ അവതരിപ്പിച്ചിരിക്കാൻ പോവുന്നത്. 2019 -ൽ എക്സ് പൾസ് 200 -നും 200 T അഡ്വഞ്ചർ ബൈക്കുകൾക്കൊപ്പമായിരിക്കും പുതിയ കരിസ്മയുടെ വരവ്. എന്നാൽ, കരിസ്മയെക്കാളും ഹീറോ എക്സ് പൾസിനെയാണ് ബൈക്ക് പ്രേമികൾ കാത്തിരിക്കുന്നത്.

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്കോപിക് ഫോർക്കുകൾ, റിയർ മോണോഷോക്ക് എന്നിവയോടെയാണ് പുത്തൻ ഹീറോ കരിസ്മ എത്തുന്നത്.ഇതിൻറെ എബിഎസ് ടൂ വീലർ സുരക്ഷയ്ക്ക് നവമാനം നൽകുന്നു.

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

നേരത്തേ പറഞ്ഞതു പോലെ നവാഗതനായ കരിസ്മ അതിന്റെ പവർ പ്ളാൻറ് എക്സ്ട്രീം 200 R-നൊപ്പം പങ്കിടുന്നു. എഞ്ചിൻ 18 bhp -യും 17.1 Nm torque -ഉം നൽകുന്നതിനൊപ്പം അഞ്ച് സ്പീഡ് ഗിയർബോക്സിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

ഈ പവർ ഫിഗറുകളിൽ നേരിയ ഉയർച്ച പ്രതീക്ഷിക്കാം. ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, ഹാൻഡിൽബാറിലെ ക്ശിപ്പ്, എൽഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ കൂടുതൽ മിഴിവ് നൽകുന്നു. നിലവിലെ ഹീറോ കരിസ്മയിലെ പോരായ്മകളൊക്കെ പുത്തൻ കരിസ്മ മറികടക്കുമെന്നാണ് വാഹനപ്രേമികളുടെ പ്രതീക്ഷ.

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

വിപണിയിലെത്തുമ്പോൾ ഹീറോ കരിസ്മ 200 വെല്ലുവിളി നൽകുന്നത് ബജാജ് പൾസർ RS 200 -നാണ്. കെടിഎം RC -200 നോട് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെർഫോമെൻസിലെ വ്യത്യാസം ഇത് മാറ്റിനിർത്തുന്നു. ഒന്നരലക്ഷം രൂപയോളം പുതിയ കരിസ്മയ്ക്ക് വില പ്രതീക്ഷിക്കാം.

വിട്ടുകൊടുക്കില്ല, പൾസറിനെ വെല്ലുവിളിക്കാൻ പുതിയ കരിസ്മ 200

പുതിയ ഹീറോ കരിസ്മ നൽകുന്ന പ്രതീക്ഷകൾ

സാങ്കേതിക മികവുകൊണ്ടും പെർഫോർമെൻസുകൊണ്ടും മറ്റു 200 സിസി ബൈക്കുകൾക്ക് ഹീറോ കരിസ്മയ്ക്ക് ഒരു വെല്ലുവിളിയാവാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, തുടക്കത്തിലെ ആരാധകരുടെ കണ്ണിലുണ്ണിയായ കരിസ്മയ്ക്ക് ആ മികവ് തുടർന്ന് കൊണ്ടുപോവാൻ സാധിച്ചില്ല. പുതിയ ഹീറോ കരിസ്മ 200 അതിൽ നിന്ന് വ്യത്യസ്തമാവുമെന്ന് പ്രതീക്ഷിക്കാം.

Source: Zigwheels

Most Read Articles

Malayalam
English summary
New Hero Karizma 200 In The Works. Read in Malayalam.
Story first published: Monday, December 17, 2018, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X