ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

പുതിയ സിബിആര്‍ 250R നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കാഴ്ചവെച്ചു. ക്വാര്‍ട്ടര്‍ ലിറ്റര്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ പതിപ്പാണ് പുതിയ സിബിആര്‍ 250R. ഹെഡ്‌ലൈറ്റിലും, നിറങ്ങളിലും, ഗ്രാഫിക്‌സിലും നേടിയ ചെറിയ മിനുക്കുപണികള്‍ മാത്രമാണ് പുതിയ സിബിആര്‍ 250R ല്‍ എടുത്തുപറയാവുന്ന വിശേഷങ്ങള്‍.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂവല്‍ ഹെഡ്‌ലാമ്പ് സെറ്റപ്പോടെയുള്ള പുത്തന്‍ സിബിആര്‍ 250R നെ ഹോണ്ട അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളിലാത്ത പുതിയ സിബിആര്‍ 250R പതിപ്പിനെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തിരിച്ചു നല്‍കിയത്.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

കഴിഞ്ഞ വര്‍ഷം ബിഎസ്-IV മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് സിബിആര്‍ 250R നെ ഇന്ത്യന്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ചതും.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് 2018 സിബിആര്‍ 250R മോട്ടോര്‍സൈക്കിളിന്റെ പ്രധാന വിശേഷം. കാര്യമായ ഡിസൈന്‍ മാറ്റങ്ങളില്ലെങ്കിലും സിബിആര്‍ 250R ന് പുതുമ നല്‍കാന്‍ പുത്തന്‍ ബോഡി ഗ്രാഫിക്‌സിന് സാധിച്ചിട്ടുണ്ട്.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

മാര്‍സ് ഓറഞ്ച്, സ്‌ട്രൈക്കിംഗ് ഗ്രീന്‍ എന്നീ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളിലാണ് 2018 സിബിആര്‍ 250R തിരിച്ചുവന്നിരിക്കുന്നത്. പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, സ്‌പെഷ്യല്‍ എഡിഷന്‍ റെപ്‌സോള്‍ ഹോണ്ട നിറങ്ങളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

എഞ്ചിന്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ മോട്ടോര്‍സൈക്കിള്‍ അവകാശപ്പെടുന്നില്ല. നിലവിലുള്ള 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ വരവ്.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ പഴയ മോഡലിന് സമമാണ് പുതിയ മോഡലും.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

ടെലിസ്‌കോപിക് ഫോര്‍ക്കുകല്‍ മുന്നിലും പ്രോ-ലിങ്ക് മോണോഷോക്ക് യൂണിറ്റ് പിന്നിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും. ബ്രേക്കിംഗിന് വേണ്ടി 296 mm ഡിസ്‌ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍, 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുക.

ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ തിരിച്ചെത്തി

ഡ്യൂവല്‍ ചാനല്‍ എബിഎസ് മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ 2018 സിബിആര്‍ 250R ഹോണ്ട ഷോറൂമുകളില്‍ എത്തും. വരവില്‍ 2.05 ലക്ഷം രൂപ പ്രൈസ് ടാഗ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുമെന്നാണ് സൂചന.

കൂടുതല്‍... #honda motorcycle #Auto Expo 2018
English summary
New Honda CBR 250R Unveiled. Read in Malayalam.
Story first published: Sunday, February 11, 2018, 13:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark