ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

By Dijo Jackson

വൈദ്യുത സ്‌കൂട്ടറും കൊണ്ടു അഭ്യാസം കാണിക്കാന്‍ പറ്റുമോ? ഇല്ലെന്നു കണ്ണുമടച്ചു പറയാന്‍ വരട്ടെ, ചിലപ്പോള്‍ കഴിഞ്ഞേക്കും. വൈദ്യുത സ്‌കൂട്ടറെന്നാല്‍ നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന പൊതുധാരണ ഒഖീനാവ തിരുത്തുകയാണിവിടെ. ഒഖീനാവയെ മറന്നുപോയോ? കിലോമീറ്ററിന് പത്തു പൈസ ചെലവില്‍ ഒഖീനാവ കൊണ്ടുവന്ന പ്രെയിസ് സ്‌കൂട്ടറുകള്‍ ഇന്ന് വൈദ്യുത വാഹന നിരയിലെ സൂപ്പര്‍താരങ്ങളാണ്.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഖീനാവ തങ്ങളുടെ പ്രെയിസ് സ്‌കൂട്ടറുകളുടെ കരുത്തും കഴിവും തെളിയിക്കാന്‍ ഹിമാലയത്തിലേക്കു പുറപ്പെട്ടപ്പോള്‍ ഇന്ത്യ കൗതുകത്തോടെയാണ് ഇവരെ നോക്കി നിന്നത്.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഒഖീനാവ പ്രെയിസ് സ്‌കൂട്ടറുകള്‍ ഓടിയത് കര്‍ദുങ്ങ് ലാ ലക്ഷ്യമിട്ട്. ലോകത്തെ ഏറ്റവും ഉയരമേറിയ ഗതാഗതയോഗ്യമായ മലയോരപാത. നിശ്ചയമായും ഇടറുമെന്നു കരുതിയിടത്തു ദൃഢനിശ്ചതയോടെ പ്രെയിസ് സ്‌കൂട്ടറുകള്‍ കുതിച്ചു. ഒരിടത്തും സ്‌കൂട്ടര്‍ പതറിയില്ല.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഒടുവില്‍ 18,380 അടി ഉയരത്തില്‍ നിന്നും ഒഖീനാവ പ്രെയിസുകള്‍ പുഞ്ചിരി തുകിയപ്പോള്‍ ഇന്ത്യൻ വൈദ്യുത സ്‌കൂട്ടര്‍ സങ്കല്‍പങ്ങള്‍ പളുങ്കു പോലെ വീണുടയുകയായിരുന്നു. പത്തു ദിവസം കൊണ്ടാണ് ഒഖീനാവ പ്രെയിസ് കര്‍ദുങ്ങ് ലാ കീഴടക്കിയത്. പിന്നിട്ടത് 1,350 കിലോമീറ്റര്‍ ദൂരവും.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

അംബാല, ജലന്ദര്‍, പത്താന്‍കോഠ്, ബന്നിഹല്‍, ഗാണ്ഡര്‍ബല്‍, സോനാമാര്‍ഗ്, ശ്രീനഗര്‍, ലമയുരു, ലേ ഒടുവില്‍ കര്‍ദുങ്ങ് ലാ. പ്രെയിസ് സ്‌കൂട്ടറുകള്‍ പിന്നിട്ട പാതകള്‍ അവിശ്വസനീയം. ശരാശരി 55 മുതല്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് ഒഖീനാവ പ്രെയിസുകള്‍ കര്‍ദുങ്ങ് ലായിലേക്ക് വെച്ചുപിടിച്ചത്.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടറുകള്‍ ഓടിയത് 170 മുതല്‍ 200 കിലോമീറ്റര്‍ ദൂരം. ലിഥിയം അയോണ്‍ ബാറ്ററി പാക്കുകളാണ് മോഡലില്‍ ഒരുങ്ങുന്നത്. അറുപതിനായിരം രൂപയാണ് വിപണിയില്‍ ഒഖീനാവ പ്രെയിസ് സ്‌കൂട്ടറുകള്‍ക്ക് എക്‌സ്‌ഷോറൂം വില.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഒട്ടുമിക്ക പെട്രോള്‍ സ്‌കൂട്ടറുകളെക്കാളും കുറഞ്ഞ വിലയില്‍ പ്രെയിസ് സ്‌കൂട്ടറുകളെ അവതരിപ്പിച്ച ഒഖീനാവ അക്ഷരാര്‍ത്ഥത്തില്‍ വിപണിയെ ഞെട്ടിക്കുകയായിരുന്നു. മണിക്കൂറില്‍ 75 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഇന്നു ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വേഗതയേറിയ വൈദ്യുത സ്‌കൂട്ടറുകളില്‍ ഒന്നാണിത്.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ 200 കിലോമീറ്റര്‍ പിന്നിടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒഖീനാവയില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഉത്പന്നമാണ് പ്രെയിസ്. കഴിഞ്ഞ വര്‍ഷമാദ്യം വൈദ്യുത സ്‌കൂട്ടര്‍ റിഡ്ജിനെയും ഒഖീനാവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റ് എന്നിവ സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷത്തില്‍പ്പെടും. പ്രെയിസ് വിപണിയില്‍ എത്തുന്നത് 3.35 bhp കരുത്തുത്പാദനമുള്ള 1,000W വൈദ്യുത മോട്ടോറില്‍.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

കിലോമീറ്ററിന് പത്തു പൈസയാണ് സ്‌കൂട്ടറിനുള്ള ചെലവ്. സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍, ആന്റി - തെഫ്റ്റ് മെക്കാനിസം എന്നീ നൂതന ഫീച്ചറുകളും സ്‌കൂട്ടര്‍ അവകാശപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് വിശേഷങ്ങളില്‍ മുഖ്യം.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

19.5 ലിറ്റര്‍ സ്റ്റോറേജ് ശേഷിയും മോഡലില്‍ എടുത്തുപറയണം. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് പ്രെയിസില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. മുന്നില്‍ ഇരട്ട ഡിസ്‌ക്കും പിന്നില്‍ ഒറ്റ ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും.

ഹിമാലയമൊക്കെ ഒഖീനാവ പ്രെയിസിന് നിസാരം, ഓടിയത് കിലോമീറ്ററിന് പത്തു പൈസ ചെലവില്‍

വൈദ്യുത പിന്തുണയുള്ള ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്‌കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്. 12 ഇഞ്ച് വീലുകളിലാണ് ഒഖീനാവ പ്രെയിസ് വിപണിയിലെത്തുന്നത്. രാജ്യത്തുടനീളം 106 ഡീലര്‍ഷിപ്പുകൾ ഒഖീനാവയ്ക്കുണ്ട്. ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ ഒഖീനാവ ആരംഭിച്ചു കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Okinawa Praise Becomes The First Electric Two-Wheeler To Complete A Successful Trip To Leh. Read in Malayalam.
Story first published: Tuesday, June 26, 2018, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X