ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്; മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ബോണവില്‍ ബോബര്‍ വിജയത്തേരോട്ടം ആരംഭിച്ചിട്ട് കാലം കുറച്ചായി. ശ്രേണിയില്‍ എതിരാളികള്‍ ഇല്ലെന്നത് തന്നെ ഇതിന് കാരണം. അതെന്താണ് ബോബര്‍ മോട്ടോര്‍സൈക്കിളുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത്ര മടി?

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ബൈക്ക് പ്രേമികളുടെ നിരന്തര ചോദ്യങ്ങള്‍ക്കിടെ ബുള്ളറ്റിനും ബോബറാകാമെന്ന് ചെന്നൈ ആസ്ഥാനമായ കെആര്‍ കസ്റ്റംസ് കാണിച്ചു തന്നിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ബോബറായാല്‍ എങ്ങെനെയിരിക്കുമെന്ന് കെആര്‍ കസ്റ്റംസിന്റെ പുതിയ അവതാരം പറഞ്ഞുവെയ്ക്കുന്നു.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ആധുനിക കരുത്തിലുള്ള വിന്റേജ് മോട്ടോര്‍സൈക്കിളാണ് കെആര്‍ കസ്റ്റംസിന്റെ 'ബുള്ളറ്റ് ബോബര്‍'. അടിമുടി പൊളിച്ചെഴുതിയ മോട്ടോര്‍സൈക്കിളില്‍ ഡ്യൂവല്‍ മോണോ ഷോക്ക് ഡിസൈനാണ് കെആര്‍ കസ്റ്റംസ് പിന്തുടരുന്നത്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

പുതിയ റിയര്‍ ഷോക്കിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി നാലിഞ്ച് നീളമേറിയ കസ്റ്റം സ്വിംഗ് ആമും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുണ്ട്. ലീഫ് സ്പ്രിങിന് മേലെയുള്ള സിംഗിള്‍ സീറ്റാണ് ബുള്ളറ്റ് ബോബറിന്റെ മറ്റൊരു വിശേഷം.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

റോയല്‍ എന്‍ഫീല്‍ഡിന്റെ ഒറിജിനല്‍ സൈഡ് ബോക്‌സുകള്‍ക്ക് പകരം ആന്റി-ഗ്രാവിറ്റി ലിഥിയം അയോണ്‍ ബാറ്ററി ഉള്ളടങ്ങിയ സിംഗിള്‍ ബാറ്ററി ബോക്‌സാണ് മോട്ടോര്‍സൈക്കിളിലുള്ളത്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ബോബര്‍ പരിവേഷത്തോട് നീതിപുലര്‍ത്തുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ ടയറുകളും. 18 ഇഞ്ച് ടയര്‍ മുന്നില്‍ ഒരുങ്ങുമ്പോള്‍ 16 ഇഞ്ച് ടയറാണ് മോട്ടോര്‍സൈക്കിളിന്റെ പിന്നില്‍ സാന്നിധ്യമറിയിക്കുന്നത്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

വിന്റേജ് ലുക്കിന് കരുത്തു പകരുന്ന പഴയ എന്‍ഫീല്‍ഡ് ഡ്രം ബ്രേക്കുകളും കസ്റ്റം ബോബറിന്റെ ആകര്‍ഷണമാണ്. മുന്‍ടയറില്‍ ഡ്രം ബ്രേക്കാണ് ഒരുങ്ങുന്നതെങ്കില്‍ പിന്‍ടയറില്‍ ഡിസ്‌ക് ബ്രേക്കാണ് മോട്ടോർസൈക്കിളിൽ ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുന്നത്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ട്രയംഫ് സ്ട്രീറ്റ് ട്വിന്നില്‍ നിന്നും കടമെടുത്ത ഇന്ധന ടാങ്കും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ മുഖത്ത് എടുത്തുപറയേണ്ട വിശേഷമാണ്. എന്‍ഫീല്‍ഡിന്റെ ഫ്യൂവല്‍ പമ്പിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ടാങ്കിന്റെ താഴ്ഭാഗം കെആർ കസ്റ്റംസ് കാര്യമായി മുറിച്ചെടുത്തിട്ടുണ്ട്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ബാക്ക് ട്യൂബിന് രണ്ടിഞ്ച് മുകളിലായാണ് ഫ്യൂവല്‍ ടാങ്കിന്റെ സ്ഥാനം. ഉയര്‍ന്നു നിലകൊള്ളുന്ന ഫ്യൂവല്‍ ടാങ്കും മോട്ടോര്‍സൈക്കിളിന്റെ അഗ്രസീവ് മുഖഭാവത്തിന് ശക്തമായ പിന്തുണയേകുന്നുണ്ട്.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

അതേസമയം ഫ്യൂവല്‍ ടാങ്കിലും ഏറെ താഴെയായാണ് സീറ്റ്. ചെറിയ ക്ലാസിക് റൗണ്ട് ഹെഡ്‌ലാമ്പാണ് കസ്റ്റം ബോബറിന് ലഭിച്ചിരിക്കുന്നത്. ലാളിത്യമാര്‍ന്ന നിറമാണ് മറ്റു ബോബര്‍ മോഡിഫിക്കേഷനുകളില്‍ നിന്നും കെആര്‍ കസ്റ്റംസിന്റെ അവതാരത്തെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.

ട്രയംഫിന് മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിനും ഇതു സാധ്യമാണ്;മനം കവര്‍ന്ന് 'ബുള്ളറ്റ് ബോബര്‍'

ബ്ലാക്-വൈറ്റ് പശ്ചാത്തലത്തിലാണ് മോട്ടോര്‍സൈക്കിളിന്റെ ഒരുക്കം. പോളിഷ് ചെയ്‌തെടുത്ത എഞ്ചിന്‍ കെയ്‌സിംഗും, കറുപ്പിലുള്ള കസ്റ്റം എക്‌സ്‌ഹോസ്റ്റും ഫെന്‍ഡറുകളും ഡിസൈന്‍ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

Image Source: KR Customs

Most Read Articles

Malayalam
English summary
Classic 500 Bobbe By KR Customs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X