മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡ്‌സിലയാണ്!

By Dijo Jackson

ഭീകരനാണ് ഗോഡ്‌സില! മുമ്പ് പേര് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500. പക്ഷെ രൂപവും ഭാവവും മാറിയപ്പോള്‍ ബുള്ളറ്റ് എന്ന പേര് തങ്ങളുടെ ബൈക്കിന് യോജിക്കില്ലെന്ന് ദില്ലി ആസ്ഥാനമായ നീവ് മോട്ടോര്‍സൈക്കിള്‍സിന് തോന്നി. ഒടുവില്‍ ഇവര്‍ കണ്ടെത്തിയ പേരാണ് ഗോഡ്‌സില.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

നിയോ റെട്രോ ക്രൂയിസര്‍ എന്ന് വിശേഷിപ്പിക്കാം ഗോഡ്‌സിലയെ. താഴ്ന്നിറങ്ങിയ നില്‍പ്. ആരുടെയും നോട്ടം പിടിച്ചുവാങ്ങുന്ന രൂപകല്‍പന; കാലം മാറിയാണോ ഗോഡ്‌സില എത്തിയതെന്ന് സംശയിച്ചാല്‍ തെറ്റു പറയാനാകില്ല.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ശൈലിയാണ് ഗോഡ്‌സിലയ്ക്ക്. ബൈക്കിലുള്ള കസ്റ്റം ഫെയറിങ്ങിലേക്കും എല്‍ഇഡി ഹെഡ്‌ലാമ്പിലേക്കുമാണ് കണ്ണുകള്‍ ആദ്യമെത്തുക. ഒപ്പം വലിയ വീതിയേറിയ ടയറുകളിലേക്കും.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

പരന്ന ഹാന്‍ഡില്‍ബാറാണ് ഗോഡ്‌സിലയില്‍. സ്പീഡോമീറ്ററും ഫ്യൂവല്‍ ഗേജും കസ്റ്റം നിര്‍മ്മിതം. നീളമേറിയ ചെരിഞ്ഞ ഫ്യൂവല്‍ ടാങ്കും ഡിസൈനില്‍ എടുത്തുപറയണം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

വശങ്ങളില്‍ നിന്നും നോക്കിയാലാണ് ഗോഡ്‌സിലയുടെ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളുടെ ചാരുത തിരിച്ചറിയുള്ളു. ഒരു സീറ്റ് മാത്രമെയുള്ളു ബൈക്കിന്.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

ചെറിയ ഉരുണ്ട അണ്ടര്‍ബെലി എക്‌സ്‌ഹോസ്റ്റും കാര്‍ബ്യുറേറ്റര്‍ കവറും എഞ്ചിന്‍ ഭാഗത്തെ പ്രത്യേകതകളാണ്. ഗോഡ്‌സിലയുടെ വീല്‍ബേസ് വലിച്ചു നീട്ടിയിട്ടുണ്ട്.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

കസ്റ്റം ഘടനകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഷാസിയിലെ പരിഷ്‌കാരങ്ങള്‍. ക്രൂയിസര്‍ ആയതിനാല്‍ തന്നെ ഫൂട്ട് പെഗുകളുടെ സ്ഥാനവും മുന്നോട്ടു നീങ്ങിയിട്ടുണ്ട്.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

മുന്നില്‍ 110/90 സെക്ഷന്‍ ടയറും പിന്നില്‍ തടിച്ചു വീര്‍ത്ത 240/60 സെക്ഷന്‍ ടയറുമാണ്. വശങ്ങളിലാണ് പിന്‍ നമ്പര്‍പ്ലേറ്റിനുള്ള ഇടം. ക്രോം ഫിനിഷ് നേടിയ ടയര്‍ ഹഗ്ഗറും ഗോഡ്‌സിലയുടെ വിശേഷണം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

നേര്‍ത്ത എല്‍ഇഡി വരയാണ് ടെയില്‍ലൈറ്റിനും ഇന്‍ഡിക്കേറ്ററുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക. K&N കോണിക്കല്‍ പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറും കസ്റ്റം സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റും മാത്രമാണ് ഗോഡ്‌സിലയിലെ പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷന്‍.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

എഞ്ചിനില്‍ മാറ്റങ്ങളില്ല. 499 സിസി എഞ്ചിന് പരമാവധി 27.2 bhp കരുത്തും 41.3 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കാര്‍ബ്യുറേറ്റഡ് പതിപ്പാണ് ഗോഡ്‌സില.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

നീവ് മോട്ടോര്‍സൈക്കിള്‍സിന്റെ നാലു മാസത്തെ പ്രയത്‌നമാണ് ഗോഡ്‌സില.

Image Source: Facebook

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങളെ കൂടി ഇവിടെ പരിചയപ്പെടാം —

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍ (ചെന്നൈ)

ബൈക്ക്, കാര്‍ റാപ്പിങ്ങിന് ഏറെ പ്രശസ്തമാണ് ചെന്നൈ ആസ്ഥാനമായ നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍. കെടിഎം ഡ്യൂക്ക്, ബെനലി TNT 600i, യമഹ R15 മോട്ടോര്‍സൈക്കിളുകളെ മനോഹരമായി റാപ്പ് ചെയ്താണ് ഇവര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നത്.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

സാറ്റിന്‍ മെറ്റാലിക് ബ്രൈറ്റ് ബ്ലൂ, സാറ്റിന്‍ പേള്‍ വൈറ്റ് നിറങ്ങളില്‍ റാപ്പ് ചെയ്‌തെടുത്ത കവാസാക്കി നിഞ്ച 300 ആണ് ഏറ്റവും ഒടുവിലായി ഇവരുടെ ഗരാജില്‍ നിന്നും പുറത്ത് വന്ന അവതാരം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

രജ്പുതാന കസ്റ്റംസ് (ജയ്പൂര്‍)

ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് കാലങ്ങളായി മുഴങ്ങി നില്‍ക്കുന്ന പേരാണ് രജ്പുതാന കസ്റ്റംസ്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളാണ് ഇവരുടെ പ്രധാന ക്യാന്‍വാസ്. കഫെ റേസറുകള്‍, സ്‌ക്രാമ്പ്‌ളറുകള്‍, ബോബറുകള്‍; ആഗ്രഹം എന്തുമാകട്ടെ രജ്പുതാന കസ്റ്റംസ് അത് യാഥാര്‍ത്ഥ്യമാക്കും.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

റാപ്പ്ക്രാഫ്റ്റ് (ബംഗളൂരു)

കസ്റ്റം റാപ്പിങ്ങിന് പ്രസിദ്ധമാണ് ബംഗളൂരു ആസ്ഥാനമായ റാപ്പ്ക്രാഫ്റ്റ്. ഏത് മോട്ടോര്‍സൈക്കിള്‍ കൊണ്ടു ചെന്നാലും റാപ്പ് ചെയ്ത് തരുമെന്നതാണ് റാപ്പ്ക്രാഫ്റ്റിന്റെ പ്രചാരത്തിന് പിന്നില്‍. കാര്‍ റാപ്പിങ്ങും ഇവര്‍ ചെയ്തു നല്‍കും.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

ഐമോര്‍ കസ്റ്റംസ് (ഹൈദരാബാദ്)

ഹൈദരാബാദ് ആസ്ഥാനമായ ഐമോര്‍ കസ്റ്റംസും ബൈക്ക് മോഡിഫിക്കേഷന് ഏറെ പേരു കേട്ട സ്ഥാപനമാണ്. തണ്ടര്‍ബേര്‍ഡ് 500 എഞ്ചിനിലും ഷാസിയിലും തീര്‍ത്ത പുതിയ കസ്റ്റം ക്രൂയിസറാണ് ഐമോറില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവന്ന അവതാരം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

ബുള്ളറ്റീര്‍ കസ്റ്റംസ് (ബംഗളൂരു)

ബുള്ളറ്റ് മോഡഫിക്കേഷന് രാജ്യാന്തര തലത്തില്‍ പ്രശസ്തമാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്. ഇന്ത്യന്‍ സ്‌കൗട്ടായും ബോണവില്‍ ബോബറായും രൂപാന്തരപ്പെട്ട ബുള്ളറ്റുകള്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുതുകളുടെ ചെറിയ ഉദ്ദാഹരണം മാത്രം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

ഓട്ടോലോഗ് ഡിസൈന്‍ (പൂനെ)

ഇടത്തരം ബൈക്ക് മോഡിഫിക്കേഷനിലൂടെയാണ് ഓട്ടോലോഗ് ഡിസൈന്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഡോമിവേല്‍ എന്ന കസ്റ്റം ഡോമിനാറാണ് ഓട്ടോലോഗ് ഡിസൈനില്‍ നിന്നും സൂപ്പര്‍ഹിറ്റായ ഏറ്റവും ഒടുവിലത്തെ അവതാരം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

കാഴ്ചയില്‍ ഡയാവലിനെ അനുസ്മരിപ്പിക്കും ഡോമിവേല്‍. കേവലം 20,000 രൂപയ്ക്ക് ഡോമിനാറിനെ ഡോമിവേലാക്കാം എന്നതാണ് ഈ കസ്റ്റം അവതാരം പ്രചാരം നേടാനുള്ള പ്രധാന കാരണം.

മുമ്പ് പേര് ബുള്ളറ്റ്, പക്ഷെ ഇപ്പോള്‍ ആൾ ഗോഡിസലയാണ്!

Disclaimer: മോട്ടോര്‍ വാഹനത്തിലെ 52 ആം വകുപ്പനുസരിച്ച് ബൈക്ക് മോഡിഫിക്കേഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Most Read Articles

Malayalam
English summary
This Modified Royal Enfield Bullet 500 Is A Godzilla. Read in Malayalam.
Story first published: Friday, April 20, 2018, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X