ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'ഇരട്ട' ബൈക്കുകളെ കാത്തിരിക്കുകയാണ് ഇന്ത്യ. ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ വിപണിയിലേക്ക് ഉടന്‍ കൊണ്ടുവരുമെന്നു റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പുതിയ 650 സിസി മോഡലുകളെ പ്രതീക്ഷിക്കാം.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം ബൈക്കുകളുടെ വരവു കൊഴുപ്പിക്കാനെന്നവണ്ണം 650 സിസി ഇരട്ടകളെ ആധാരമാക്കിയുള്ള കസ്റ്റം അവതാരത്തെ ആരാധകര്‍ക്കു മുന്നില്‍ കമ്പനി അവതരിപ്പിച്ചു. പേര് 'ലോക്ക് സ്‌റ്റോക്ക്' (Lock Stock). ലണ്ടനില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ലോക്ക് സ്‌റ്റോക്ക് എഡിഷനെ കമ്പനി ഔദ്യോഗികമായി അനാവരണം ചെയ്തത്.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ള 650 സിസി എഞ്ചിനാണ് ലോക്ക് സ്‌റ്റോക്കില്‍. ഉയര്‍ന്ന പ്രകടനക്ഷമത റോയല്‍ എന്‍ഫീല്‍ഡിന്റെ കസ്റ്റം ബൈക്ക് കാഴ്ചവെക്കും. ഇന്ധനടാങ്കും എഞ്ചിനും ഒഴികെ ബാക്കി ഘടകങ്ങളെല്ലാം കമ്പനി ഉടച്ചു വാര്‍ത്തു.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഫ്രെയിം, സസ്‌പെന്‍ഷന്‍, സീറ്റ്, ടയറുകള്‍, ഹാന്‍ഡില്‍ എന്നിവയെല്ലാം കസ്റ്റം നിര്‍മ്മിതം. ബോഡി വര്‍ക്ക് നന്നെ കുറവ്. കസ്റ്റം ബോഡി പാനലുകള്‍ ലോക്ക് സ്‌റ്റോക്കില്‍ ശ്രദ്ധായര്‍ഷിക്കും. എല്‍ഇഡി പ്രഭാവലയമുള്ള പ്രൊജക്ടര്‍ ലാമ്പും ചെറുവിന്‍ഡ്‌സ്‌ക്രീനും ലോക്ക് സ്‌റ്റോക്കിന്റെ പരുക്കന്‍ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കിന്റെ കൊഴുത്തുരുണ്ട ആകാരം എയറോഡൈനാമിക് മികവ് ഉറപ്പുവരുത്തും. വായു പ്രതിരോധം കുറയ്ക്കാന്‍ വേണ്ടി മുന്‍ മഡ്ഗാര്‍ഡും രൂപം മാറി. കാര്‍ബണ്‍ ഫൈബര്‍ ശൈലിയും ലോക്ക് സ്‌റ്റോക്കില്‍ കാണാം.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മുന്‍ സസ്‌പെന്‍ഷനിലുമുണ്ട് മാറ്റങ്ങള്‍. ഒലിന്‍സില്‍ നിന്നുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കില്‍. സസ്പന്‍ഷന് ഉയരം നന്നെ കുറവ്. ബൈക്കിന്റെ ഉയരം പരമാവധി കുറയ്ക്കാന്‍ വേണ്ടിയാണിത്. അമിതവേഗത്തിലും നിയന്ത്രണം നഷ്ടപ്പെടുത്താതെ സ്ഥിരത പുലര്‍ത്താന്‍ പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ ലോക്ക് സ്‌റ്റോക്കിനെ പിന്തുണയ്ക്കും.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ഹാന്‍ഡില്‍ബാറിന്റെ പശ്ചാത്തലത്തില്‍ ഇന്ധനടാങ്കിനോടു ചേര്‍ന്നിരുന്നു മാത്രമെ ലോക്ക് സ്‌റ്റോക്ക് ഓടിക്കാന്‍ പറ്റുള്ളു. അമിതവേഗത്തില്‍ വായു പ്രതിരോധം ഗണ്യമായി കുറയ്ക്കാന്‍ ഈ നടപടി സഹായിക്കും.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഷാസിയ്ക്ക് നീളം കൂടുതലാണ്; അതുകൊണ്ടു തന്നെ വീല്‍ബേസും കൂടിയിട്ടുണ്ട്. ബൈക്കിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനം കസ്റ്റം നിര്‍മ്മിതം. ബെല്ലി ഘടനയോടു ഇഴുകിചേര്‍ന്നാണ് മഫ്‌ളറുകള്‍ നിലകൊള്ളുന്നത്. കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ഇന്ധനടാങ്കാണ് ലോക്ക് സ്‌റ്റോക്കിൽ ഇടംപിടിക്കുന്നത്.

ഇന്റര്‍സെപ്റ്ററിനെ ഉടച്ചു വാര്‍ത്തപ്പോള്‍ — ലോക്ക് സ്‌റ്റോക്കിനെ അംഗീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ലോക്ക് സ്‌റ്റോക്കിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞുവെയ്ക്കുന്നു.

47 bhp കരുത്തും 52 Nm torque മാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ സാധാരണ പരമാവധി ഉത്പാദിപ്പിക്കുക. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. എന്തായാലും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ലോക്ക് സ്‌റ്റോക്ക് എഡിഷന്‍ രാജ്യാന്തര തലത്തില്‍ വന്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

Most Read Articles

Malayalam
English summary
Royal Enfield LockStock Custom Motorcycle Unveiled. Read in Malayalam.
Story first published: Friday, June 1, 2018, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X