പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

Written By:

ബുള്ളറ്റ് പ്രേമികളെ വീണ്ടും അത്ഭുതപ്പെടുത്തി ബുള്ളറ്റീര്‍ കസ്റ്റംസ്. ഇക്കുറി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യിലാണ് ബുള്ളറ്റീര്‍ കസ്റ്റംസ് തങ്ങളുടെ കരവിരുത് കാട്ടിയത്. പേര് സ്പാര്‍ടന്‍, കാഴ്ചയില്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണോ ഇതെന്ന സംശയം ഉറപ്പ്.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

ബോബറുകളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും ബുള്ളറ്റീറിന്റെ പുതിയ സ്പാര്‍ടന്‍. മോട്ടോര്‍സൈക്കിളിലുള്ള 'അനാവശ്യമായ' ബോഡിവര്‍ക്കുകള്‍ എല്ലാം ബുള്ളറ്റീര്‍ കസ്റ്റംസ് സ്പാര്‍ടനില്‍ പൊളിച്ചു മാറ്റിയിട്ടുണ്ട്.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയ ഫ്യൂവല്‍ ടാങ്കിനെയും ഫെന്‍ഡറുകളെയും പാടെ ഉപേക്ഷിച്ചു; പകരം കസ്റ്റം നിര്‍മ്മിത ഫ്യൂവല്‍ ടാങ്കും ഫെന്‍ഡറുകളുമാണ് സ്പാര്‍ടനില്‍.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

മോട്ടോര്‍സൈക്കിളിന് ലഭിച്ച ക്രോം പ്ലേറ്റഡ് ടൂള്‍ബോക്‌സ് ശ്രദ്ധയാകര്‍ഷിക്കുന്നില്‍ മുന്നിലാണ്. അടക്കവും ഒതുക്കവുമാര്‍ന്ന ചെറിയ ഫെന്‍ഡറുകളില്‍ ബുള്ളറ്റീറിന്റെ കൈയ്യൊപ്പ് കാണാം.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

ബോബര്‍ പരിവേഷം ലക്ഷ്യമിടുന്നതിനാല്‍ ഒറ്റ സീറ്റ് മാത്രമെ സ്പാര്‍ടിനിലുള്ളു. തണ്ടര്‍ബേര്‍ഡിലുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാറുകള്‍ക്ക് പകരം വീതിയേറിയ പരന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ഹാന്‍ഡില്‍ബാറാണ് സ്പാര്‍ടന് ഇവര്‍ നല്‍കിയത്.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

പുതിയ ഹെഡ്‌ലാമ്പ്, കൊഴുത്തുരുണ്ട ചെറിയ എക്‌സ്‌ഹോസ്റ്റ് എന്നിവ സ്പാര്‍ടന്റെ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ചുവപ്പ് നിറത്തിലാണ് ഹെഡ്‌ലാമ്പ് ഹൗസിംഗും, ഫ്യൂവല്‍ ടാങ്കും, ഫെന്‍ഡറുകളും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

ക്രോം ഫിനിഷിലാണ് എഞ്ചിനും, ടൂള്‍ബോക്‌സും. കോണിക്കല്‍ എയര്‍ ഫില്‍ട്ടറും കസ്റ്റം എക്‌സ്‌ഹോസ്റ്റും ഒഴികെ മെക്കാനിക്കല്‍ മുഖത്ത് വലിയ മാറ്റങ്ങളൊന്നും സ്പാര്‍ടന്‍ അവകാശപ്പെടുന്നില്ല.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

തണ്ടര്‍ബേര്‍ഡ് 350 യിലുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് സ്പാര്‍ടനും. 5,250 rpm ല്‍ 19.8 bhp കരുത്തും 4,000 rpm ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

സസ്‌പെന്‍ഷന് വേണ്ടി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും ഇടംപിടിക്കുന്നുണ്ട്. തണ്ടര്‍ബേര്‍ഡിലുള്ള 280 mm, 240 mm ഡിസ്‌ക് ബ്രേക്കുകളാണ് സ്പാര്‍ടനിലും.

പഴയ പേര് തണ്ടര്‍ബേര്‍ഡ് 350, പുതിയ പേര് സ്പാര്‍ടന്‍; കണ്ടാല്‍ പറയില്ല റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന്!

വീതിയേറിയ ടയറുകളാണ് ബോബര്‍ ടാഗോടെയുള്ള സ്‌പോര്‍ടന്റെ മറ്റൊരു സവിശേഷത.

Image Source: Bulleteer Customs

English summary
Royal Enfield Thunderbird 350 Spartan by Bulleteer Customs. Read in Malayalam.
Story first published: Monday, March 5, 2018, 17:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark