'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

Written By:

സുസൂക്കിയുടെ പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടറാണ് ആദ്യ ദിവസം ഓട്ടോ എക്‌സ്‌പോ കണ്ട താരങ്ങളില്‍ ഒന്ന്. പേരു കേട്ട ബര്‍ഗ്മാന്‍ നിരയില്‍ നിന്നും ബര്‍ഗ്മാന്‍ സ്ട്രീറ്റുമായുള്ള സുസൂക്കിയുടെ വരവ് വിപണി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

125 സിസി ശ്രേണിയിലേക്കുള്ള സുസൂക്കിയുടെ പുതിയ സമര്‍പ്പണമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. ഡിസൈനിലും, ഫീച്ചറുകളിലും ഒരുപോലെ മികവാര്‍ന്നാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഒരുക്കം.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

യൂറോപ്യന്‍ ഡിസൈന്‍ ശൈലിയാണ് സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് പിന്തുടരുന്നത്. മുമ്പിലുള്ള വലിയ ഏപ്രണ്‍ കൊണ്ട് തന്നെ 'തടിയന്‍' എന്ന വിളിപ്പേര് ബര്‍ഗ്മാന്‍ സ്ട്രീറ്റ് നേടും.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായ ഹാന്‍ഡില്‍ബാര്‍ ഡിസൈനാണ് പുതിയ സ്‌കൂട്ടറില്‍ സുസൂക്കി പിന്തുടര്‍ന്നിരിക്കുന്നത്. രണ്ടു പേര്‍ക്കു സുഖമായി യാത്ര ചെയ്യാനുള്ള വിശാലമായ സീറ്റാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മറ്റൊരു വിശേഷം.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

മൂര്‍ച്ചയേറിയ അഗ്രസീവ് ഡിസൈന്‍ ശൈലിയിലാണ് റിയര്‍ എന്‍ഡ്. സ്‌പോര്‍ടി ടെയില്‍ ലൈറ്റുകള്‍ ഇതേ അഗ്രസീവ് പരിവേഷത്തിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നു.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബോഡിയില്‍ ഒരുങ്ങിയ വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് സ്‌കൂട്ടറിന്റെ മറ്റു ഫീച്ചറുകള്‍.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

ഈ വര്‍ഷം തന്നെ ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് സുസൂക്കി. അതേസമയം സ്‌കൂട്ടറിന്റെ എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ സുസൂക്കി മൗനം പാലിച്ചു നില്‍ക്കുകയാണ്.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

എന്നാല്‍ ആക്‌സസ് 125 സ്‌കൂട്ടറില്‍ നിന്നുമുള്ള എഞ്ചിനില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ പ്രതീക്ഷിക്കാം. ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ പ്രീമിയം ടാഗ് ഉള്ളതിനാല്‍ കരുത്ത് ഉത്പാദനം ഒരല്‍പം കൂടാനാണ് സാധ്യത.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് പുറമെ വിവിധ നിരകളിലായി 17 വ്യത്യസ്ത മോഡലുകള്‍ക്ക് ഒപ്പമാണ് ഇത്തവണത്തെ എക്‌സ്‌പോയ്ക്ക് സുസൂക്കി എത്തിയത്. ഹയബൂസയ്ക്ക് ശേഷം മേഡ്-ഇന്‍-ഇന്ത്യ ടാഗില്‍ എത്തുന്ന സുസൂക്കി GSX-S750 മോട്ടോര്‍സൈക്കിളിനെ കാണാനും എക്‌സ്‌പോയില്‍ വന്‍ തിരക്കാണ്.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; എക്‌സ്‌പോയില്‍ തിളങ്ങിയത് ബര്‍ഗ്മാന്‍ സ്ട്രീറ്റ്!

എന്തായാലും ഇന്ത്യന്‍ വരവില്‍ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗ് ഒരുങ്ങുമെന്നാണ് സൂചന.

കൂടുതല്‍... #suzuki motorcycle #Auto Expo 2018
English summary
Suzuki Burgman Street Scooter Revealed. Read in Malayalam.
Story first published: Thursday, February 8, 2018, 11:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark