എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

By Dijo Jackson

സുരക്ഷ കര്‍ശനമായ സ്ഥിതിക്ക് ബൈക്കുകള്‍ക്കെല്ലാം ഇനി എബിഎസ് നല്‍കിയേ തീരു. 2018 ഏപ്രിലിന് ശേഷം വിപണിയില്‍ എത്തുന്ന പുതിയ സ്‌കൂട്ടറുകള്‍ക്കും ബൈക്കുകള്‍ക്കും (125 സിസിക്ക് മേലെ) എബിഎസ് നിര്‍ബന്ധം. ഈ പശ്ചാത്തലത്തിലാണ് പുതിയ സുസൂക്കി ജിക്‌സര്‍ വരിക.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

നിലവിലുള്ള മോഡലുകള്‍ക്ക് എബിഎസ് നല്‍കാന്‍ അടുത്തവര്‍ഷം ഏപ്രില്‍ വരെ നിര്‍മ്മാതാക്കള്‍ക്ക് സമയമുണ്ട്. എന്നാല്‍ അവസാനനിമിഷം വരെ കാത്തുനില്‍ക്കാന്‍ സുസൂക്കിയ്ക്ക് താത്പര്യമില്ല. പുത്തന്‍ ജിക്‌സര്‍ അണിനിരക്കുക എബിഎസ് പിന്തുണയോടെ.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

പുറത്തുവന്ന 2018 ജിക്‌സര്‍ ബൈക്കുകളുടെ ചിത്രങ്ങളും ഇതു പറയുന്നു. മെയ് ആദ്യവാരത്തോടെ ബൈക്ക് വിപണിയിലെത്തും. നിലവില്‍ 77,015 രൂപയാണ് ഡ്രം ബ്രേക്ക് പിന്നില്‍ ഒരുങ്ങുന്ന ജിക്‌സര്‍ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില. പിന്നില്‍ ഡിസ്‌ക് ബ്രേക്കുള്ള ജിക്‌സറിന് വില 80,928 രൂപയും.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

എന്തായാലും എബിഎസ് സുരക്ഷയോടുള്ള പുതിയ ജിക്‌സറുകള്‍ക്ക് വില കൂടുമെന്ന കാര്യം ഉറപ്പ്. ആറായിരം മുതല്‍ എട്ടായിരം രൂപ വരെ വിലകൂടുമെന്നാണ് വിവരം.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

പുതിയ ജിക്‌സറിന്റെ മുന്‍ ടയറില്‍ മാത്രമാണ് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ. അടുത്തിടെ വിപണിയില്‍ അവതരിച്ച സുസൂക്കി ഇന്‍ട്രൂഡര്‍ 150 -യിലും സമാനമായ ഒറ്റ ചാനല്‍ എബിഎസ് പിന്തുണയുണ്ട്.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

എബിഎസ് സംവിധാനം ഒഴികെ ഡിസൈനിലോ, എഞ്ചിനിലോ യാതൊരു മാറ്റങ്ങളും ജിക്‌സര്‍ അവകാശപ്പെടുന്നില്ല. 155 സിസി ഒറ്റ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ജിക്‌സറില്‍. സുസൂക്കിയുടെ ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജിയും (ഇപിടി) ജിക്‌സറിലുണ്ട്.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

എഞ്ചിന് 14.2 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴു തലത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് യൂണിറ്റും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

മൂന്ന് നിറങ്ങളാണ് സുസൂക്കി ജിക്‌സറില്‍. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് നിറങ്ങളിലാണ് ജിക്‌സറിന്റെ ഒരുക്കം. ഇതിനു പുറമെ മെറ്റാലിക് സോണിക്ക് സില്‍വര്‍-ക്യാന്‍ഡി സൊണോമ റെഡ് എന്ന ഇരട്ട നിറവും ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

ഇന്ധനടാങ്കിലുള്ള സ്‌പോര്‍ടി ഗ്രാഫിക്‌സ്, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നില്‍ ജിക്‌സറിലേക്ക് ശ്രദ്ധവിളിച്ചുവരുത്തും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍. ഗിയര്‍നില വെളിപ്പെടുത്തുന്ന ഇന്‍ഡിക്കേറ്റര്‍, ആര്‍പിഎം ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ മാറാന്‍ സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, എല്‍സിഡി ട്രിപ് മീറ്റര്‍ എന്നിവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമാണ്.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

ജിക്‌സറിന്റെ പൂര്‍ണ ഫെയേര്‍ഡ് പതിപ്പാണ് ജിക്‌സര്‍ SF. ജിക്‌സറിന്റെ എഞ്ചിന്‍ തന്നെയാണ് ജിക്‌സര്‍ SF -ലും. അതേസമയം എബിഎസ് പിന്തുണയോടെയുള്ള ജിക്‌സര്‍ SF -ന് വില ഒരല്‍പംകൂടി കൂടും.

എബിഎസ് പിന്തുണയില്‍ പുതിയ സുസൂക്കി ജിക്‌സര്‍; വരവ് ഉടന്‍!

90,368 രൂപയാണ് സുസൂക്കി ജിക്‌സര്‍ SF എബിഎസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഹോണ്ട സിബി ഹോര്‍ണറ്റ് 160R, യമഹ FZ-S Fi, ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപാച്ചെ RTR160 4V മോഡലുകളാണ് വിപണിയില്‍ ജിക്‌സറിന് എതിരാളികള്‍.

Spy Image Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle #Spy Pics
English summary
New 2018 Suzuki Gixxer ABS Variant Spotted. Read in Malayalam.
Story first published: Thursday, April 26, 2018, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X