പുതിയ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 13.87 ലക്ഷം രൂപ

By Dijo Jackson

Recommended Video

Ford Freestyle Walk-Around In 360

2018 സുസൂക്കി ഹയബൂസ ഇന്ത്യയില്‍ പുറത്തിറങ്ങി. 13.87 ലക്ഷം രൂപയാണ് പുത്തന്‍ ഹയബൂസയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പുതിയ കളര്‍ സ്‌കീമും, ബോഡി ഗ്രാഫിക്‌സും മാത്രമാണ് പുതിയ സൂപ്പര്‍ബൈക്കില്‍ എടുത്തുപറയാവുന്ന അപ്‌ഡേറ്റുകള്‍.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

പേള്‍ മിറ റെഡ്/പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ രണ്ട് പുതിയ നിറഭേദങ്ങളിലാണ് പുത്തന്‍ ഹയബൂസയുടെ വരവ്. മുന്‍മോഡലിനെ അപേക്ഷിച്ച് റെഡ് ഗ്രാഫിക്‌സാണ് പുതിയ ഹയബൂസയുടെ ഫെയറിംഗിന് ലഭിച്ചിരിക്കുന്നത്.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

2017 മോഡലില്‍ ഓള്‍-ബ്ലാക് സ്‌കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം. 2016 മുതല്‍ക്കാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത ഹയബൂസകളെ വിപണിയില്‍ എത്തിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

പൂര്‍ണ ഇറക്കുമതി ഹയബൂസകളെക്കാള്‍ ഏറെ വിലക്കുറവിലാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത GSX1300R ഹയബൂസകള്‍ വിപണിയില്‍ എത്തുന്നതും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി ഇന്ത്യയില്‍ എത്തുന്ന ഹയബൂസകള്‍ സുസൂക്കിയുടെ മനേസര്‍ പ്ലാന്റില്‍ നിന്നുമാണ് അസംബിള്‍ ചെയ്യപ്പെടുന്നത്.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

നിലവിലുള്ള 1,340 സിസി ഇന്‍-ലൈന്‍, ഫോര്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനിലാണ് 2018 സുസൂക്കി ഹയബൂസയുടെ ഒരുക്കം.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

197 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഹയബൂസയ്ക്ക് വേണ്ടത് കേവലം 2.74 സെക്കന്‍ഡുകള്‍ മാത്രമാണ്.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

മണിക്കൂറില്‍ 299 കിലോമീറ്ററാണ് ഹയബൂസയുടെ പരമാവധി വേഗത. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ ഹയബൂസ സുസൂക്കി നിരയില്‍ തലയയുയര്‍ത്തും.

പുത്തന്‍ ഹയബൂസയുമായി സുസൂക്കി വിപണിയില്‍; വില 19.87 ലക്ഷം രൂപ

പുതിയ ഹയബൂസയ്‌ക്കൊപ്പം ബര്‍ഗ്മാന്‍ സ്‌കൂട്ടറിനെയും വി-സ്‌ട്രോം 650 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെയും സുസൂക്കി കാഴ്ചവെക്കും. 19.7 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന കവാസാക്കി നിഞ്ച ZX-14R ആണ് ഹയബൂസയുടെ പ്രധാന എതിരാളി.

Most Read Articles

Malayalam
English summary
2018 Suzuki Hayabusa Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X